“ഇന്ന് ഒരു കഷ്ട കാല ദിവസം ആയിരുന്നു എങ്കിൽ നിനക്ക് എന്നെ ലഭിക്കുമായിരുന്നൊ ജിജോ “
അവന്റെ വലത് കരങ്ങൾ എന്റെ ഇടത്ത് കൈ കൊണ്ട് മെല്ലെ കവർന്ന് എടുത്ത് ഞാൻ ചോദിച്ചു.
അപ്പോഴേക്കും ഫോൺ റിങ്ങ് അവസാനിച്ചിരുന്നു. തിരികെ വിളിക്കുവാൻ മടി യോടെ അവൻ എന്നെ നോക്കി .
വിളിച്ചേ പറ്റൂ എന്ന ഭാവത്തിൽ ഞാൻ ജിജോ യെ നോക്കി .
എന്റെ വാക്ക് കേട്ട് മനസ്സില്ലാ മനസ്സോടെ ജിജോ തിരികെ വിളിക്കുവാൻ തയ്യാറായി മുരളിയെ.
അവന്റെ പോക്കറ്റിൽ തിരുകിയിരുന്ന ഹെഡ് സേറ്റിന്റെ ഒരറ്റം എന്റെ നേരെ നീട്ടി. അയാള് സംസാരിക്കുന്നത് എന്ത് എന്ന് കേൾക്കുവാൻ ഉള്ള ആകാംക്ഷ കൊണ്ട് ഞാൻ അത് എന്റെ ചെവിയിൽ തിരുകി.
മറു തലയ്ക്കൽ റിംഗ് ചെയ്യുന്നത് എനിക്ക് കേൾക്കാം.
“ഹലോ… എവിടെയാ കോപ്പേ നീ ?”
ആ പാൽക്കാരൻ മുരളി യുടെ വൃത്തികെട്ട ശബ്ദം കേട്ടപ്പോൾ ആദ്യം ഞാൻ ഓർത്തത് ഞാനും എന്റെ ഭർത്താവും തമ്മിൽ പിരിഞ്ഞതിന്റെ കാരണം അന്വേഷിച്ചു എന്റെ മുന്നിൽ നിന്ന അയാളെ ആണ്.
മറു ഭാഗത്ത് നിന്നുള്ള സംസാരം ഞാൻ കേൾക്കുന്നു എന്ന തോന്നൽ ജിജോ യെ ഉത്തരം മുട്ടിച്ചു.
“എടാ .. നീ ട്രയിനിൽ കേറി കൊല്ലത്തേക്ക് വരാൻ തുടങ്ങിയിട്ട് കാലം കുറെ ആയല്ലോ ?”
“ചേട്ടാ… ചവറ കഴിഞ്ഞു “
“ഞാൻ മൺറോ തുരുത്തിൽ ഉണ്ട് , നിന്നെയും കാത്ത് നിൽക്കുക ആണ് “
“ഒരു പതിനഞ്ചു മിനിറ്റിൽ ഞാൻ എത്തും .. ചേട്ടൻ കാര്യം പറ “
ജിജോ മുരളി യൊട് ചോദിച്ചു.