ബോഡിഗാർഡ് 4 [ഫഹദ് സലാം]

Posted by

ഇന്ദിര ഗാന്ധിയുടെ വിശ്വസ്തനായ ബോഡിഗാഡ്,, ഇന്ത്യൻ പട്ടാളത്തിന്റെ ഷാർപ്പ് ഷൂട്ടർ,, തീവ്രവാദികളെയും വികടനവാദികളെയും തോക്കിൻ മുന്നിലിട്ട് അടിയറവു പറയിച്ച ധീര ജവാൻ സുരേഷ് ബാബു ആയി വേണം എന്റെ കൂടെ വരാൻ.. സാം തന്റെ മുന്നിലിരിക്കുന്ന ബാബുവേട്ടനോട് പറഞ്ഞു
ബാബുവേട്ടൻ ആകെ വിഷമത്തിലായി.. തന്നെ കുറിച്ചുള്ള കാര്യങ്ങൾ എല്ലാം സാം അറിഞ്ഞിരിക്കുന്നു.. താൻ ആരാണന്നുള്ളതെല്ലാം.. ഞാൻ മറക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ ആയിരുന്നു സാം ഇപ്പൊ തന്നെ ഓർമിപ്പിച്ചത്.. സാം എല്ലാം അറിഞ്ഞിരിക്കുന്നു.. അവനോട് ഇനിയൊന്നും ഒളിച്ചിട്ട് കാര്യമില്ല..

ഞാൻ ജീവിതത്തിൽ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യത്തെ കുറിച്ചാണ് സാം എന്നെ ഓർമിപ്പിച്ചത്..

ബാബുവേട്ടൻ വിഷമത്തോടെ സാമിന്റെ മുഖത്തേക്ക് നോക്കി..

ചേട്ടാ.. ഇത് എന്റെ തീരുമാനം അല്ല.. ചേട്ടനെ കുറിച്ച് നല്ലത് പോലെ അറിയുന്ന ഒരാളുടെ തീരുമാനം ആണ്.. ചേട്ടനെ ഞങ്ങൾക്ക് വേണം ഈ മിഷനിൽ ഞങ്ങളുടെ പാർത്ഥസാരഥിയായി ചേട്ടൻ ഉണ്ടാകും.. ചേട്ടൻ പേടിക്കണ്ടാ കെവിന് ഒന്നും അറിയില്ല.. ചേട്ടൻ ആരാണുള്ളതെല്ലാം.. ഞാൻ അവനോട് പതിയെ പറഞ്ഞോളാം.. പക്ഷെ

ബാബുവേട്ടൻ സാമിന്റെ മുഖത്തേക്ക് നോക്കി..

എനിക്ക് അറിയണം.. കേട്ടു മാത്രം പരിചയം ഉള്ള ഞങ്ങളുടെ പട്ടാളത്തിന്റെ അഭിമാനം ആയിരുന്ന ഓപ്പറേഷൻ കേക്ട്‌സ്നെ കുറിച്ച്.. ചേട്ടൻ നടത്തിയ ആ അവസാന സൈനിക നീക്കത്തെ കുറിച്ച്.. പാരാ കമാൻഡോ ട്രൈനിങ്ങിൽ വെച്ച് ഞാൻ കേട്ടിട്ടുണ്ട്.. കേൾക്കുമ്പോൾ എനിക്ക് അഭിമാനം തോന്നിയിരുന്നു നമ്മളുടെ ഫോഴ്സിനെ കുറിച്ച്.. ആ ഓപറേഷനിൽ പങ്കെടുത്ത അന്നത്തെ പുലിയാണ് എന്റെ കൂടെ ഉള്ളത് എന്ന് കേട്ടപ്പോൾ ഞാൻ ആകെ കോരിത്തരിച്ചു പോയി.. അപ്പൊ മനസ്സിൽ തീരുമാനിച്ചതാ ഓപറേഷൻ കേക്ട്‌സ്നെ കുറിച്ച് ചേട്ടന്റെ നാവിൽ നിന്നും തന്നെ കേൾക്കണം എന്ന്..

കുഞ്ഞേ അത്.. ബാബുവേട്ടൻ ആകെ വിഷമത്തിലായി..

ചേട്ടാ.. എനിക്കറിയാം ചേട്ടന്റെ വിഷമത്തെ കുറിച്ച്.. ചേട്ടന്റെ ആരാധ്യ പുരുഷന്റെ മരണം.. ചേട്ടാ വിധിയെ നമുക്ക് തടുക്കാനാകില്ലല്ലോ.. അവനിൽ നിന്നും വന്നവൻ അവനിലേക് തന്നെ പോകും.. അതും പറഞ്ഞു ജീവിതം ഇങ്ങനെ തീർക്കണോ.. എന്തായാലും സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു.. എനിക്കറിയാം അദ്ദേഹവും ചേട്ടനും തമ്മിൽ ഉള്ള ആത്മബന്ധത്തെ കുറിച്ച്.. പറ ചേട്ടാ പ്ലീസ്..

Leave a Reply

Your email address will not be published. Required fields are marked *