ബോഡിഗാർഡ് 4 [ഫഹദ് സലാം]

Posted by

കുഞ്ഞിന് എന്നോട് സ്വസ്ഥമായി സംസാരിക്കണം എന്ന് പറഞ്ഞാണല്ലോ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്.. എന്താ കുഞ്ഞേ കാര്യം.. എന്താണേലും എന്നോട് പറ.. ബാബുവേട്ടൻ പറഞ്ഞു

എന്ത്.. ആലോചനയിൽ നിന്നും തിരിച്ചു വന്ന സാം ബാബുവേട്ടനോട് ചോദിച്ചു

എന്നോട് എന്തോ പറയണം എന്ന് പറഞ്ഞിട്ട്… ബാബുവേട്ടൻ പറഞ്ഞു

ഹോ അതോ.. സാം ബാബുവേട്ടന്റെ മുഖത്തേക്ക് നോക്കി..

എന്റെ മുന്നിലിരിക്കുന്നത് ഞങ്ങളുടെ കാര്യങ്ങൾ നോക്കാൻ വന്ന സുരേഷ് ബാബുവായിട്ടാണോ അതോ ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വിശ്വസ്തരായ ജവാന്മാരിൽ ഒരാളായിരുന്ന ജവാൻ സുരേഷ് ബാബു ആയിട്ടാണോ..

സാമിന്റെ മറുപടി കേട്ട ബാബുവേട്ടൻ ഒന്ന് ഞെട്ടി.. കുഞ്ഞെന്താ പറഞ്ഞത്..

ഒരു കാലത്തു ഇന്ത്യൻ മിലിട്ടറിയിലെ ഷാർപ്പ് ഷൂട്ടർ എന്ന് അറിയപെട്ടിരുന്ന,, പഞ്ചാബിൽ ഖാലിസ്ഥാൻ വികടനവാദികളുടെ നട്ടെല്ലൊടിച്ച… മാലിദീപിൽ നടന്ന ഇന്ത്യൻ പട്ടാളത്തിന്റെ അഭിമാനമായ ഓപറേഷൻ കേക്ട്‌സിൽ പീപ്പിൾസ് ലിബറേഷൻ ഓർഗനൈസേഷൻ ഓഫ് തമിഴ് ഈളം അത് പോലെ മാലിദീപ് റെബെൽസ് എന്നിവരെ തേച്ചൊട്ടിച്ച പാരാഗ്രൂപ്പിലെ ഷൂട്ടർ ചന്ദനതൊടിയിൽ സുരേഷ് ബാബു എന്ന ജവാൻ ആണ് എന്റെ മുന്നിൽ ഇരിക്കുന്നത് എങ്കിൽ മാത്രം ഞാൻ എല്ലാം പറയാം..

കുഞ്ഞിനോട് ഇതാര് പറഞ്ഞു.. ബാബുവേട്ടൻ തന്റെ മുന്നിൽ നിൽക്കുന്ന സാമിനോട് ചോദിച്ചു..

അതൊക്കെ ഞാൻ വഴിയേ പറയാം.. ഞാൻ എല്ലാം അറിഞ്ഞു ചേട്ടൻ ആരായിരുന്നു എന്നുള്ളതെല്ലാം.. ഒരുപക്ഷെ കെവിനോ അതുപോലെ നിങ്ങളുടെ നാട്ടുകാർക്ക് പോലും അറിയാത്ത ചന്ദനതൊടിയിൽ സുരേഷ് ബാബു എന്ന പട്ടാളക്കാരനെ.. ഷാർപ് ഷൂട്ടർ ബാബു എന്ന് അറിയപ്പെട്ടിരുന്ന ഇന്ദിര ഗാന്ധിയുടെ മുൻ ബോഡിഗാർഡ്..

ബാബുച്ചേട്ടൻ പറയാൻ വാക്കുകൾ കിട്ടിയില്ല.. താൻ മറക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ തന്റെ മനസിലൂടെ മിന്നി മാഞ്ഞു.. തന്റെ കണ്മുൻപിൽ വെടിയേറ്റ് വീണ ആ ഉരുക്കു വനിതയുടെ മുഖം തന്റെ മനസ്സിൽ തെളിഞ്ഞു..

ചേട്ടാ.. ആലോചനയിൽ മുഴുകിയ ബാബുവേട്ടനെ വിളിച്ചു.. ചേട്ടാ എല്ലാം എനിക്കറിയാം.. ഇനി ഇവിടെ നിന്നും പുറത്തേക്കു വരേണ്ടത് ബാബുച്ചേട്ടൻ എന്ന സാദാരണകാരൻ ആയിട്ടല്ല..

Leave a Reply

Your email address will not be published. Required fields are marked *