സാവിത്രി ചേച്ചിയെ അയാൾക്ക് വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചു…..അച്ഛനും സമ്മതമായിരുന്നു…സർക്കാർ ജോലി….മാന്യമായ പെരുമാറ്റം…..എല്ലാം……നല്ല രീതിയിൽ തന്നെ കല്യാണം നടന്നു……ചേച്ചിയുടെ കല്യാണ ശേഷം അയാൾ ഞങ്ങളുടെ വീട്ടിലെ എല്ലാമായി…അച്ഛൻ,ചേട്ടൻ…..അങ്ങനെ എല്ലാം……അപ്പോഴാണ് ചേട്ടന് വയനാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടുന്നത്……. അച്ഛനെയും എന്നെയും തനിച്ചാക്കി അയാൾ ചേച്ചിയെയും അയാളുടെ അമ്മയെയും കൊണ്ട് വയനാട്ടിലേക്ക് യാത്രയായി…..ഇടക്കിവിടെ വരും പോകും …അയാളുടെ അമ്മയാണെങ്കിൽ അവിടുത്തെ ഭരണക്കാരിയായിരുന്നു…അവർ ഇടക്ക് രാമേശ്വരവും,ഗോകർണ്ണപുരവും ഒക്കെയായി യാത്രയിലായിരിക്കും…..അങ്ങനെ ഒരു ദിവസം ചേച്ചിയും അയാളും കൂടി വന്നു…ചേച്ചി നിറവയറുമായാണ് വരവ്…..അന്ന് ചേച്ചി പറഞ്ഞത് കേട്ട് ഞങ്ങളെല്ലാം ഞെട്ടിപ്പോയി…..സുധാകരേട്ടൻ മദ്യപാനിയാണെന്നും…..മിക്ക ദിവസങ്ങളിൽ വീട്ടിലെത്താറില്ലെന്നും ശമ്പളത്തിനേക്കാൾ കൂടുതൽ പണം സുധാകരേട്ടന്റെ കൈകളിൽ വരാൻ തുടങ്ങിയെന്നും….റഷീദ് എന്ന് പറയുന്ന ഒരു പുതിയ എസ്.ഐയുമായാണ് അയാളുടെ സഹവാസമെന്നും…മിക്കപ്പോഴും മദ്യപിച്ചു ലെക്കുകെട്ട അയാൾ റഷീദുമായി വീട്ടിലെത്തുമെന്നുമെല്ലാം പറഞ്ഞു…ഒപ്പം…..റഷീദ് എന്ന് പറയുന്നവന്റെ വൃത്തികെട്ട നോട്ടവും മുനവച്ചുള്ള സംസാരവുമൊക്കെ…..അയാളോടൊപ്പം കഴിയേണ്ട എന്ന് വരെ പറഞ്ഞു…..ഇടക്ക് അച്ഛനും കൈ നിറയെ കാശ് അയാൾ എത്തിക്കുമായിരുന്നു എന്റെ പഠനത്തിനും മറ്റുമായി…..അച്ഛൻ അതൊന്നും വിശ്വസിച്ചില്ല……അങ്ങനെ കണ്ണനെ പ്രസവിച്ച ശേഷം വീണ്ടും ചേച്ചി വയനാട്ടിലേക്ക് യാത്രയായി…..കണ്ണന് മൂന്ന് വയസ്സ് ഉള്ളപ്പോൾ…ഒരു ദിവസം അച്ഛൻ വയനാടിന് പോയി…..പിന്നെ തിരിച്ചു വന്നത് അച്ഛന്റെ ചേതനയറ്റ ശരീരം ആയിരുന്നു……അതിനു പിന്നിലും അയാളായിരുന്നു…..ആ റഷീദ്…..അയാൾ ഉപദേശിച്ച ബുദ്ധിയത്രേ അച്ഛനെ ഇല്ലാതാക്കാൻ……അച്ഛന്റെ പതിനാറും കഴിഞ്ഞു എന്നെയും കൂട്ടി കാളികാവ് വിട്ടു…..ചേച്ചിക്ക് എന്നെ കൊണ്ടുപോകുന്നതിൽ തീരെ താത്പര്യമില്ലായിരുന്നു……പക്ഷെ അയാളുടെ ആജ്ഞക്ക് മുന്നിൽ ചേച്ചിക്ക് വഴങ്ങേണ്ടി വന്നു……ദിവസങ്ങളും മാസങ്ങളും നീങ്ങി……അവിടെ നിന്നും എന്റെ ഡിഗ്രി ഫൈനൽ ഇയർ കംപ്ലീറ്റ് ചെയ്ത സർട്ടിഫിക്കറ്റും വാങ്ങി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും വീട്ടിലെത്തുമ്പോൾ എന്റെ ചേച്ചിയെ വെള്ളത്തുണിയിൽ പൊതിഞ്ഞു നിലവിളക്കു തലക്കൽ കത്തിച്ചു വച്ച് കിടത്തിയിരിക്കുകയാണ്……..ശകുന്തളയുടെ കണ്ണുകൾ നിറഞ്ഞൊഴുകി……അവൾ സാരി തലപ്പ് കൊണ്ട് കണ്ണുനീർ തുടച്ചു………