“തീർച്ചയായും……സുധാകരനെ കുറിച്ചറിയാവുന്നതും നീ അനുഭവിച്ചതുമായ കാര്യങ്ങൾ എനിക്ക് പറഞ്ഞു താ…….നീ സുരക്ഷിതമായിരിക്കും…..പക്ഷെ ഞാൻ ആവശ്യപ്പെടുമ്പോൾ നീ ഇത് കോടതിയിലും പറയേണ്ടി വരും…സമ്മതിച്ചോ…..
“ഊം……ശകുന്തള മൂളികൊണ്ട് സത്യശീലൻ ഇട്ടുകൊടുത്ത കസേരയിലേക്കിരുന്നു……..അവൾ അവളുടെ ഓർമകളുടെ ഭണ്ടാരം അഴിച്ചിറക്കി…….സത്യശീലൻ തന്റെ മൊബൈൽ റെക്കോർഡ് മോഡിലാക്കി…….
മലപ്പുറം ജില്ലയിലെ കാളികാവ് എന്ന സ്ഥലാതായിരുന്നു ഞങ്ങളുടെ വീട്……ഞാനും എന്റെ സാവിത്രി ചേച്ചിയും പിന്നെ ഞങ്ങളുടെ അച്ഛനും…….’അമ്മ ഞങ്ങളുടെ ചെറുപ്പത്തിലേ മരിച്ചു പോയി……അമ്മയുടെ മരണ ശേഷം ഞങ്ങളുടെ എല്ലാം ഞങ്ങളുടെ അച്ഛനായിരുന്നു……..അച്ഛന് പെയിന്റിംഗ് ആയിരുന്നു പണി……ആയിടക്കാണ് അച്ഛന് കാളികാവ് റോഡിലുള്ള വണ്ടൂർ സ്റ്റേഷനിലെ പെയിന്റിംഗ് പണി കിട്ടുന്നത്…..കല്യാണ പ്രായം കഴിഞ്ഞ ചേച്ചി….പഠനം പകുതിക്ക് നിർത്തി വീട്ടിൽ നിന്നിരുന്ന ഞാൻ …വയ്യായിരുന്നു എങ്കിലും അച്ഛൻ ആ പണി ഏറ്റെടുത്ത്……അന്ന് പണി കഴിഞ്ഞു അച്ഛൻ വരുമ്പോൾ അച്ഛന്റെ കയ്യിൽ പതിനായിരം രൂപ ഉണ്ടായിരുന്നു…..അതെവിടെ നിന്നും കിട്ടിയെന്ന ചോദ്യത്തിന് അച്ഛന്റെ ഉത്തരം ഇതായിരുന്നു…പുതിയതായി കാസർഗോട്ട് നിന്നും ഒരു ഏമാൻ സ്റ്റേഷനിൽ വന്നിട്ടുണ്ടെന്നും പുള്ളിക്ക് തങ്ങാൻ ഒരിടം ആവശ്യമാണെന്നും ഞങ്ങളുടെ തെക്കിനി വാടകക്ക് കൊടുത്തതിന്റെ അഡ്വാൻസ് ആണെന്ന് പറഞ്ഞു…..പ്രത്യേകിച്ച് ഒരു പോലീസുകാരൻ ഇവിടെ താമസമുള്ളപ്പോൾ എന്റെ മക്കൾ സുരക്ഷിതരായിരിക്കും എന്നുള്ള ഒരാശ്വാസവും അച്ഛൻ പകർന്നു…….ഇരുപത്തിയാറു വർഷങ്ങൾക്ക് മുമ്പ് അയാൾ അങ്ങനെ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നു……സുധാകരൻ ……സുധാകരൻ ഞങ്ങൾക്ക് സാർ ആയിരുന്നു…..മാന്യമായ പെരുമാറ്റം……ഒരിക്കൽ പോലും ഞങ്ങളെ അനാവശ്യമായി നോക്കിയിട്ടു പോലുമില്ല……അച്ഛന് അറിഞ്ഞും അറിയാതെയും അയാൾ പണം നൽകിക്കൊണ്ടിരുന്നു……അയാൾക്ക് ‘അമ്മ മാത്രമേയുള്ളൂ………ഞങ്ങളുടെ ജീവിതം തരക്കേടില്ലാതെ മുന്നോട്ട് പോയി……ഞാൻ മുടങ്ങി കിടന്ന പഠനം തുടങ്ങി…ഒരു ദിവസം അയാൾ തന്റെ അമ്മയുമായി വന്നു അച്ഛനെ കണ്ടു…….