“ഹലോ…..ആ പറ അളിയാ……
“എടാ വിവരങ്ങൾ ഒക്കെ അറിഞ്ഞില്ലേ ……
“അറിഞ്ഞു……നമ്മുടെ ബെന്നി ഇന്ന് കയറും…….അവനിതുവരെ നിന്റെയും എന്റെയും ഇരുപ്പ് വശം മനസ്സിലായിട്ടില്ലല്ലോ…..ഇല്ലേ…..
“ഏയ്…..അതിനവസരം കൊടുത്തിട്ടില്ല…..ആ കുണാപ്പ…….ഐ എസ ഡി കാൾ ആണ്….ഞാനങ്ങോട്ട് വിളിച്ചതാണ്…….വിശേഷങ്ങൾ ഒക്കെ പിന്നീട് …..പറയാം….ഞാൻ വിളിച്ചത് ഒരു സഹായത്തിനാണ്……നമ്മുക്ക് വളരെ വേണ്ടപ്പെട്ട ഒരു ആൾ…..എല്ലാം അറിയുന്ന ഒരുവൾ….അവൾ എല്ലാത്തിനും സമ്മതമാണ്……പക്ഷെ അവൾക്ക് മുന്നോട്ട് സംരക്ഷണം ആവശ്യമാണ്….എന്നെ കൊണ്ട് കൂട്ടിയാൽ കൂടാത്തതാണെന്നു അറിയാല്ലോ…….എന്താ ചെയ്യേണ്ടത്…..
“നിന്നെ ആരാടാ പോലീസിൽ എടുത്തത്…….അതിനു ഞാൻ എന്ത് സഹായവും ചെയ്യാനാണ്…..നീ പറ….നീ പറയുന്നത് എന്നെ കൊണ്ട് സാധിക്കാൻ പറ്റുന്നതാണെങ്കിൽ സാധിച്ചു തരാം…..
“അവൾക്ക് സുരക്ഷിതയാകാൻ ഒരു സ്ഥലം……അത്ര മാത്രം മതി……
“അതെയോ…..അങ്ങനെ എങ്കിൽ നീ ബെന്നിച്ചൻ കാണേണ്ടി വരും…..അവനെ അതിനുള്ള സഹായം ചെയ്തു തരാൻ പറ്റുകയുള്ളൂ…….നിനക്കറിയാല്ലോ..
“ഊം…അത് മതി….ഞാനിടപെട്ടു എന്നറിയണ്ടാ….പകരം നീയായിട്ട് ബെന്നിച്ചനോട് സംസാരിച്ചാൽ മതി…..ആളിനെ ഞാൻ സുരക്ഷിതമായി അവിടെ എത്തിച്ചു കൊള്ളാം……
“ഒകെ ഡാ……ഞാൻ ഫോൺ വച്ച്….സത്യശീലന്റെ ആവശ്യം നിറവേറ്റികൊടുക്കേണ്ടതും ഒപ്പം ബെന്നിച്ചനെ ഒന്നിലും പെടുത്താതെ ശത്രുക്കളെ തീർക്കേണ്ടുന്നതും ഇന്നെന്റെയും ആവശ്യമാണ്……എന്നെ ഞാനാക്കാൻ അവനും അവന്റെ വിയർപ്പുകണങ്ങൾ ഒരുപാട് പൊടിഞ്ഞിട്ടുണ്ട്……
സത്യശീലൻ ശകുന്തളയോട് പറഞ്ഞു…നീ പേടിക്കേണ്ട…..നീ ഇന്ന് നടക്കാൻ പോകുന്നതും ആരോടും പറയണ്ട……രണ്ടു മൂന്നു ദിവസം…..സുധാകരൻ തിരികെ ഇവിടെ എത്തുമ്പോഴും നീ എന്നെത്തെ പോലെയും നോർമൽ ആയിരിയ്ക്കണം…..ഇതാണ് എന്റെ നമ്പർ…..സുധാകരൻ എത്തുന്ന ദിവസം രാത്രിയിൽ നീ ഇവിടെ നിന്നും സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറിയിരിക്കും……ഇതിൽ കൂടുതൽ ഉറപ്പ് എനിക്ക് തരാൻ കഴിയില്ല…….
“എനിക്ക് നിങ്ങളെ വിശ്വസിക്കാമോ……ഈ നരക തുല്യ ജീവിതത്തിൽ നിന്നും എനിക്ക് മോചനം തരാൻ നിങ്ങൾക്ക് കഴിയുമോ…