ബെന്നിച്ചന്റെ പടയോട്ടം 14 [ മീശപ്രകാശൻ ]

Posted by

“എങ്ങനെ രക്ഷിക്കുമെന്ന സാർ പറയുന്നത്…..ഒരു പെണ്ണിന് പ്രത്യേകിച്ച് ആരോരുമില്ലാത്ത ഒരു പെണ്ണിന് തുണയാകുവാൻ സാറിനു കഴിയുമോ……

“നോക്ക്…ശകുന്തളാ……

“എന്താ പറ്റില്ല അല്ലെ…..അത് തന്നെയുമല്ല പലരുടെ കൂടെയും കിടക്ക പങ്കുവച്ച ഒരുവളെ എങ്ങനെ…..ഇല്ലേ…….

“ഞാൻ നിന്നെ രക്ഷിച്ചാൽ…..സംരക്ഷിച്ചാൽ നിനക്ക് എന്നെ സഹായിക്കാമോ……

“എങ്ങനെ സംരക്ഷിക്കും……എന്നെ കെട്ടി ഒരു ഭാര്യയായി കൂടെ പൊറുപ്പിക്കാൻ പറ്റുവോ……ഞാൻ നിയമ പ്രകാരം അയാളുടെ ഭാര്യ ഒന്നുമല്ല…..എന്റെ ചേച്ചി സാവിത്രിയായിരുന്നു അയാളുടെ ഭാര്യ…..അവൾ മരിച്ചതിനു ശേഷം അവളുടെ മകനെ നോക്കുവാൻ കൊണ്ടുവന്നു നിർത്തിയതാണ്…..അച്ഛനും അമ്മയുമില്ലാത്ത ഞങ്ങൾക്ക് സ്വന്തം ഏട്ടനെ പോലെയായിട്ടാണ് അയാളെ കരുതിയത്……പിന്നീടാണ് മനസ്സിലായത് സാവിത്രി ചേച്ചി മരിച്ചതല്ല എന്ന്….ആ കാലൻ കൊന്നതാണ്…….വയനാട്ടിൽ വച്ച്…..

“നോക്ക് ഞാനൊരു വിവാഹിതനാണ്…..നിന്നെ കൂടെ പൊറുപ്പിക്കാൻ ഒന്നും പറ്റില്ല…പക്ഷെ നിന്നെ സുരക്ഷിതമായി സംരക്ഷിക്കാം…..അതിനുള്ള മാർഗ്ഗങ്ങൾ അയാൾ പോലും തേടിവാരത്ത ഇടം എനിക്കുണ്ട്…..ശകുന്തളക്ക് വിശ്വസിക്കാം…..പിന്നെ…..നിന്നെ കാമിക്കാനോ മോഹിക്കാനോ ഞാൻ വരില്ല…..പോരെ…..നീ സുരക്ഷിത ആയിരിക്കും…..

“നടക്കില്ല സാറേ…..അധികാരമുള്ള മോനും…..പണവും ഗുണ്ടായിസവുമുള്ള അപ്പനും…നടക്കില്ല…..സാർ വെറുതെ ആശ താരണ്ടാ…..സാറിനു താത്പര്യമില്ലെങ്കിൽ ഞാനിറങ്ങട്ടെ……ഇതിൽ കൂടുതൽ ഒന്നുമില്ല എനിക്ക് പറയാൻ….ശകുന്തള കതക് തുറക്കാൻ നേരം …..സത്യശീലൻ പറഞ്ഞു…

“നിൽക്ക്…എന്തധികാരവും ഗുണ്ടായിസവും ഉണ്ടെങ്കിലും നിന്നെ സംരക്ഷിക്കാൻ ഒരാൾ മുന്നോട്ടു വന്നാൽ……നീ ഞങ്ങളോടൊപ്പം നിൽക്കുമോ……

“എനിക്കെന്താ ഉറപ്പ്…….

സത്യശീലൻ ഫോണെടുത്ത്…….കോണ്ടാക്ട് എടുത്ത്……നമ്പർ ഡയൽ ചെയ്തു……തനിക്കെല്ലാ സഹായവും ചെയ്യുന്ന തന്റെ ചങ്കിനു…….പ്രകാശൻ…………മീശ പ്രാകാശന്‌……..

“ഹലോ….

Leave a Reply

Your email address will not be published. Required fields are marked *