ഞാൻ: അതെ..ഇങ്ങനെ ഇരുന്നാൽ ശെരിക്കും ഇരുന്നു കഴിക്കാൻ പറ്റില്ല..നമുക്ക് സീറ്റ് കിടത്തി ഇടാം ..
ഇപ്പോ സീറ്റ് ഒരാൾക്ക് കിടക്കാവുന്ന രീതിയിൽ ആയി എന്നിട്ടു ബാഗ് തുറന്നു ഞാൻ എന്റെ കഴിക്കാനുള്ള റെസ്ക് ഇന്റെ പാക്കറ്റ് എടുത്തു..അവളുടെ ബോക്സ് തുറന്നതും ചിക്കൻറെ മനം വീശാൻ തുടങ്ങി…അപ്പവും ചിക്കൻ ഡ്രൈ ഗ്രേവിയും ..എനിക്ക് ഉണക്ക റെസ്‌കും ..
അവൾ: അയ്യേ ..ഇതെന്ന ഉണക്ക ബ്രേഡോ ?? ഇതെങ്ങനെ കഴികുനെ..
ഞാൻ: എനിക്ക് ട്രെയിനിൽ ലൈറ്റ് ഫുഡ്സ് ആണ് താല്പര്യം..
അവൾ: അയ്യേ എന്നാലും ഇതെങ്ങനെ..ഇത് കഴിച്ചാൽ എങ്ങനാ വിശപ് മാറുന്നെ ..
ഞാൻ: സാറാമിലാനെ ..എനിക്ക് ഇതൊക്കെ ശീലമാ ..
അവൾ: ഓഹ്ഹ് ..ഒരു പരിഷ്കാരി..
എന്നും പറഞ്ഞു കൊണ്ട് അവൾ അവളുടെ പ്ലേറ്ററിലെ ൩ അപ്പവും, കുറച്ച പീസ് ചിക്കനും എടുത്ത് വെച്ച് തന്നു..ഇന്ന് ഇത് കഴിച്ചാൽ മതി…ഞാൻ കുറച്ച കൂടുതൽ എടുത്തിട്ടുണ്ടായിരുന്നു..
ഞാൻ: അയ്യോ..എനിക്ക് വേണ്ട..”നീ കഴിച്ചാൽ മതി” (ആദ്യമായി ഞാൻ അവളെ ”നീ ” എന്ന് വിളിക്കുന്നെ)
അവൾ: ചേട്ടായി ഇത് എടുത്ത് കഴിച്ചേ..കൂടുതൽ ജാഡ ഒന്നും കാണിക്കണ്ട…രാത്രി വിഷകും..അപ്പോ ഇതുപോലെ ട്രെയിൻ നിർത്തില്ല..
എനിക്ക് അവളുടെ നിർബന്ധം കണ്ടിട്ടു എതിർക്കാൻ തോന്നിയില്ല ..അല്ലെങ്കിൽ തന്നെ ഡോക്ടർ മാരുടെ പ്രെസ്ക്രിപ്ഷൻ ഒകെ നോക്കിയിട് ഇനി കാര്യമുണ്ടോ ..എല്ലാം തീരുന്ന മുന്നേയുള്ള ദൈവം ധാനം തരുന്ന ഇത്തരം സുന്ദര നിമിഷങ്ങൾ വേണ്ടെന്നു വെക്കാൻ എനിക്ക് ആയില്ല..വീട്ടിൽ വെച്ചുണ്ടാക്കിയ ആ ചിക്കൻറെ മണം അടിച്ചപ്പോൾ തന്നെ വായിൽ വെള്ളം ഓറിയതാ …
ഞാൻ: ശെരി…ഇങ്ങു എടുക്ക് ..
അവൾ: ഗുഡ് ബോയ്…(അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു)
ഭക്ഷണം കഴിക്കുമ്പോളും അവൾ അവളുടെ രസകരമായ വിശേഷങ്ങളൊക്കെ പറഞ്ഞും, ഞാൻ എന്റേതായ കുറച്ച കാര്യങ്ങയൊക്കെ പറഞ്ഞു സന്തോഷത്തോടെ ഇരുന്ന്..സുന്ദര നിമിഷങ്ങൾ..
ഭക്ഷണം ഒകെ കഴിച്ചു ഞങ്ങൾ രണ്ടു പേരും സീറ്റിൽ വന്നു സെറ്റൽഡ് ആയി..
കുറച്ചു മുന്നേ ഉറങ്ങിയത് കാരണം ഉടനെ ഒന്നും ഉറങ്ങാനുള്ള മൂഡ് ഇല്ല..ഞങ്ങൾ 2 പേരും കാലുകൾ സൈഡ് ഇളോട് നീട്ടി വെച്ച് റിലാക്സ്ഡ് ആയി ഇരുന്നു ഫോണിൽ ഒകെ ചുമ്മാ നോക്കി കൊണ്ടിരുന്നു ..കുറച്ചു കഴിഞ്ഞതും ആളുകൾ ലൈറ്സ് ഓഫ് ആക്കി തുടങ്ങി…