വീണ്ടും വിഷയം മാറി പോകാതിരിക്കാൻ ഞാൻ അതിനു മറുപടി കൊടുത്തില്ല ..
ഞാൻ : നല്ല തണുപ്പുണ്ടാല്ലേ ..കുട്ടി ഫുഡ് ഒകെ എങ്ങനാ ? അടുത്ത സ്റ്റേഷൻ എത്തിയത് വാങ്ങാൻ ആണോ അതോ കയ്യിൽ എടുത്തിട്ടുണ്ടോ ?
അവൾ: ഞാൻ ഫുഡ് എടുത്തിട്ടുണ്ട് . ഞങ്ങൾ അവിടെ കുറച്ച മലയാളീസ് ചേർന്നു റൂം എടുത്തിട്ടുണ്ട്. ഞങ്ങൾ തന്നെയാ കുക്കിംഗ് ഒകെ ..
ഞാൻ: ഓഹോ ..അത് നല്ലതാ ..എനിക്കും അതുപോലെ ഫുഡ് ഒകെ വെച്ച കഴിക്കുന്നത് ഇഷ്ടം ആണ്..ബട്ട് വെച്ചാൽ എനിക്ക് മാത്രമേ കഴുകാൻ ഒക്കുള്ളു ..അത്രയ്ക്കും കിടു ആയിരിക്കും…
അവൾ: ഹഹ ..അത് കൊള്ളാം…ഞാനും അങ്ങനൊക്കെ തന്നെയാണ്…
ഞാൻ: സോറി , ചോദിക്കാൻ മറന്നു ..ഇയാളുടെ പേരെന്താ ??
അവൾ: സോറി..ഞാനും ചോദിച്ചില്ലലോ…ഞാൻ ശിവാനി …
ഞാൻ: ഞാൻ മിഥുൻ…
സംസാരിച്ചു കൊണ്ടിരിക്കെ പെട്ടെന്നു അവൾക്കു ഒരു ഫോൺ കാൾ വന്നു ..
അവൾ: ചേട്ടാ …ഒരു മിനുട്ടേയ് ..
ഹലോ..ആ പറ ‘അമ്മ….അതും പറഞ്ഞു കൊണ്ട് അവൾ എഴുനേറ്റു ഡോറിന്റെ സൈഡ് ഇളോട് നടന്നു..
ഒരു 10 മിനിറ്റ് കഴിഞ്ഞു അവൾ തിരിച്ചു വന്നു ഇരുന്നു…ചിരിച്ചു..
ഞാൻ: വീട്ടിൽനാണോ ??
അവൾ: ആഹ് അതെന്നെ…അമ്മയാ ..ജസ്റ്റ് വിശേഷങ്ങൾ അന്വേഷിക്കാൻ വിളിച്ചത്..അമ്മക്ക് എപ്പോഴും ടെന്ഷനാ ..ഞാൻ ഒറ്റയ്‌ക്കൊക്കെ യാത്ര ചെയ്യുമ്പോൾ എപ്പളും വിളിച്ചുകൊണ്ടേ ഇരിക്കും..നീ സേഫ് അല്ലെ..കുഴപ്പക്കാർ ഒന്നും ഇല്ലാലോ അവിടെ , അടുത്ത ഫാമിലി ഒകെ ഇല്ലേ..ഇതൊക്കെ ഓർത്താ ടെൻഷൻ..
ഞാൻ പറഞ്ഞു പേടിക്കണ്ട , എനിക്ക് ഇവിടെ അടുത്ത തന്നെ ഒരു നല്ല ചേട്ടൻ ഉണ്ടെന്നു …
എനിക്ക് അവളുടെ കുട്ടിത്തം നിറഞ്ഞ സംസാരം ഒരുപാട് ഇഷ്ടപെടുന്നുണ്ടാരുന്നു ..
ഒരുപാട് നാൾക്കു ശേഷം ഇങ്ങനെ ആരോടെങ്കിലും സന്തോഷത്തോടെ സംസാരിച്ചിട്ട് ..ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു..
ഞാൻ: വീട്ടിൽ ആരൊക്കെയുണ്ട്..?
അവൾ: അച്ഛൻ, ‘അമ്മ, ചേട്ടൻ, ചേട്ടത്തി പിന്നെ അവാർഡ് രണ്ടു താക്കൂടുകളും…
ഞാൻ: (ഉള്ളിലെ സന്തോഷം കൊണ്ട് ഞാൻ ചോദിച്ചു) ആഹാ അപ്പൊ ശെരിക്കും അടിച്ചുപൊളികളോ നാട്ടിൽ ചെന്നാൽ..
അവൾ: പിന്നെ അത് പറയാനോ…ആകെ 20 ദിവസം ലീവ് ഉള്ളു..അതിനെ കുറെ പ്ലാൻസ് ഉം ഉണ്ട്..എല്ലാം നടന്നാൽ മതിയാരുന്നു..
അവൾ: ചേട്ടായിടെ വീട്ടിൽ ആരൊക്കെയുണ്ട്?