അവൾ: താങ്ക് യു…ചേട്ടൻ നാട്ടിലോട് അല്ലെ ..എവിടാ സ്ഥലം?
ഞാൻ: ഞാൻ ട്രിവാൻഡ്രം ..
അവൾ: ആണോ ..ഞാനും ട്രിവാൻഡ്രം തന്നെയാ ,..അവിടെ എവിടാ ?
ഞാൻ: (എനിക്ക് പെട്ടെന്നു എന്ത് പറയണം എന്ന അറിയില്ലാരുന്നു ) പെട്ടെന്നു കോവളം എന്ന് പറഞ്ഞു ഒപ്പിച്ചു.
അവൾ: ഓഹ് ഒകെ. ഞാൻ നെയ്യാറ്റിൻകര ..
ഞാൻ : ഹമ്മ് ഒക്കെ ..
അവൾ: ചേട്ടൻ ഇവിടെ എന്ത് ചെയ്യുന്നു ?
അവൾ നല്ല സംസാരപ്രിയ ആണെന്ന് തോനുന്നു ..പക്ഷെ എന്റെ ഇപ്പോളത്തെ അവസ്ഥയിൽ സംസാരിച്ച പോയാൽ ഞാൻ ചിലപ്പോ എന്റെ രോഗാവസ്ഥ ഒകെ പറഞ്ഞ പോയെന്നു വരും ..അതിനാൽ ഞാൻ എല്ലാം സൂക്ഷിച്ചു ആണ് മറുപടി കൊടുത്തത്.
ഞാൻ: ചെറിയ ഒരു ബിസിനസ് ഉണ്ട് …ഇയാൾ ഇവിടെ എന്താ പരുപാടി ?
അവൾ: ഞാൻ എംബിബിസ് ഇന് പഠിക്കുന്നു….ഫൈനൽ ഇയർ ആണ് ..
ഞാൻ: ഓഹ് ..ഒകെ …
പിന്നെ കുറെ നേരം അങ്ങനെ അങ്ങനെ എന്തൊക്കെയോ പറഞ്ഞു ഇരുന്നു…അവൾ മടക്കി വെച്ച ഒരു പുസ്തകം എടുത്തു വായിക്കാൻ തുടങ്ങി..ഏതോ ഒരു നോവൽ ആണെന്ന് തോനുന്നു ..ഞാൻ എന്റെ കുറെ കാര്യങ്ങളൊക്കെ ആലോചിച്ചും ഇരുന്നു ..പതിയെ ഞാൻ ചെറുതായിട്ട് മയങ്ങി ..സമയം ഏകദേശം 3 -4 മണിക്കൂർ പിന്നിട്ടു ഏകദേശം രാത്രീ 7 :30 ആയി കാണും. നല്ലതു പോലെ ഉറങ്ങി. കണ്ണ് തുറന്നു അവളെ നോക്കിയപ്പോൾ അവളും ബ്ലാന്കെറ് ഒകെ എടുത്ത് മൂടി പുതച്ചു ഇരുന്നു ഉറങ്ങുന്നു. ചുറ്റിലും നോക്കിയപ്പോൾ എല്ലാരും ഉറക്കം തന്നെ …അവൾ വായിച്ചിരുന്ന പുസ്തകം നിലത്തു കിടക്കുന്നത് കണ്ടു .ഞാൻ അത് എടുത്ത് അവൾഡ് മടിയിൽ വെച്ച് കൊടുത്തു..അനക്കം തട്ടിയതും അവൾ എഴുനേറ്റു…ഞാൻ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു പുസ്തകം നിലത്തു കിടപ്പുണ്ട് ആയിരുന്നു…
അവൾ: ചേട്ടാ ..എവിടെ എത്തി??
ഞാൻ : അറിയില്ല ..ഞാനും ഉറക്കം ആയിരുന്നു..ഇപ്പോഴാ എഴുന്നേറ്റത്..
അവൾ: ആണോ…(ഒരു പുഞ്ചിരി )
ഞാൻ: ഇയാൾ എത്ര നാൾക്കു ശേഷം ആണ് നാട്ടിലോട് പോകുന്നെ ?
അവൾ : 8 മാസം ആയി ..ചേട്ടനോ??
ഞാൻ : ഞാൻ കുറെ ആയി പോയത്…
അവൾ: അതെന്ന ? ചേട്ടന് നാട്ടിൽ വീടും കുടിയും ഒന്നും ഇല്ലേ ??
ഞാൻ : (ചിരിച്ചു കൊണ്ട് ) ഇല്ല എല്ലാരും ഇവിടെ ആയിരുന്നു ..
അവൾ: ആണോ…ഓകെ ..(ചിരി )
അപ്പോളേക്കും ഞങ്ങൾ തമ്മിൽ നല്ലൊരു സൗഹൃദം തുടങ്ങിയിരുന്നു…
അവൾ : ചേട്ടന് എന്ത് ബിസിനസ് ആണ് അവിടെ ?