എന്റെ ജീവിത യാത്ര കേരള എസ്പ്രെസ്സിൽ

Posted by

അവൾ: ഓഹ് മൈ ഗോഡ് !!! വൈ ഡിഡന്റ് യു ടോൾഡ് ദിസ് ഏർളിയെർ ??? ഐ ആം ഹിയർ അറ്റ് ചണ്ഡീഗഡ് നൗ ഫോർ മൈ സിസ്റ്റേഴ്സ് വെഡ്‌ഡിങ് ..മൈനേ ആപ്‌സെയ് ബതായ താ നാ …?

ഞാൻ: ഒഹ്ഹ് ഷിറ്…!! സോറി..ഐ ഫോർഗോട് ദി ഡേറ്റ് ..

അവൾ: ഓഹ്‌ ഡിയർ ..ഐ വാണ്ട് റ്റു മീറ്റ് യു എനി ഹൗ ..കബ് ജായെങ്കി തും ??

ഞാൻ: ടുമോറോ ..

അവൾ: ഓഹ് നോ..!!! ഇറ്റ് ഈസ് ഇമ്പോസ്സിബിൾ ….






ഞാൻ : കൂൾ ഡിയർ. ജസ്റ്റ് ലീവ് ഇറ്റ് ..ഗോഡ് ആൽവേസ് ഡോസ് ദിസ് വിത്ത് അസ് ..ബട്ട് ഐ ആം ഓക്കെ ..ഇറ്റ് വാസ് മൈ മിസ്റ്റേക്ക്..

അവൾ : ബട്ട് ..ബട്ട്…ഓഹ് ഗോഡ് ..ബട്ട് വൈ ഡിഡന്റ് യു ടെൽ മി ദിസ് ബിഫോർ ദാറ്റ് യു ആർ ഗോയിങ് വേർസ് ഓൺ ഹെൽത്..

ഞാൻ : ഹേ ..ചില്ല് യാർ ..വൈസ തോ കുച്ച് നഹി ഹായ് …ഐ ആം ടേക്കിങ് എ ബ്രേക്ക് , ഔർ മാ സരൂർ വാപസ് ആയൂങ്ങി ..ആർ മെ ഫിർ തുജെസെ മിലൂ ..

അവൾ : ഒക്കെ ദെൻ …കീപ് ഇൻ ടച്ച് ഡിയർ ..ടേക്ക് കെയർ ഓഫ് യുവർ ഹെൽത് ..ഗോഡ് ബ്ലസ യു ..

അവളുടെ റിപ്ലൈ വന്നു കൊണ്ടിരുന്നു , പക്ഷെ ഞാൻ അത് മൈൻഡ് ചെയ്യാതെ ഫോൺ ഓഫ് ആക്കി വെച്ചു ..അതോടെ കീർത്തി ജയ്‌സ്വാൾ എന്ന ഒരു പഞ്ചാബി ചാപ്റ്റർ അവിടെ തീർന്നു…ഒരുപാട് ഇഷ്ടം ആയിരുന്നു അവളെ എനിക്ക്..ഇഷ്ടപെട്ടതൊക്കെ എല്ലാം പ്രതീക്ഷിക്കാത്ത നേരത്ത അവസാനിച്ച പോകുന്നു ..അന്ന് രാത്രി മുഴുവനും അവളും, പഴയ ഓർമകളും, കോളേജും, ഈ ചെറിയ ജീവിതത്തിലെ ഒരുപാടു ചില നല്ല ഓർമകളുമായി ഡൽഹിയിലെ എന്റെ അവസാനത്തെ രാത്രിക്കായി ഞാൻ കിടന്നു..അല്പം കണ്ണീരോടെ തന്നെ…

ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷൻ , ഡിസംബർ 28 .

ദിവസം 1 :

രാവിലെ 11 :25 ആണ് എന്റെ ട്രെയിൻ പുറപ്പെടുന്ന സമയം. അത്യാവശ്യം വേണ്ട ഡ്രെസ്സും , ലാപ്ടോപ്പും പിന്നെ എന്റെ ജീവനായ കാനൻ DSLR ക്യാമറ മാത്രം കയ്യിൽ എടുത്തു. സ്ലീപ്പർ ആണ് എനിക്ക്. S 6 , 34 സൈഡ് വിൻഡോ ലോവർ ബർത്ത് . ട്രെയിൻ പ്ലാറ്റഫോമിൽ പിടിച്ചു ഇട്ടിട്ടുണ്ട്. ഞാൻ എന്റെ സീറ്റ് ലക്ഷ്യമാക്കി നീങ്ങി. അത്യാവശ്യം തിരക്കുണ്ട് പ്ലാറ്റഫോമിൽ . കൂടുതലും നാട്ടിലോട്ടുള്ളവർ തന്നെ. സീറ്റ് കണ്ടുപിടിച്ച ഞാൻ അവിടെ എന്റെ ബാഗ് വെച്ച് കേറി ഇരുന്നു.

പ്രെസ്ക്രിപ്ഷൻ നോക്കി കഴിക്കാനുള്ള മരുന്നും റെഡി ആക്കി വെച്ചിട്ടു കുടിക്കാൻ വെള്ളം വാങ്ങാനായി ഇറങ്ങി. തിരികെ എത്തി നോക്കുമ്പോൾ ട്രെയിനിൽ അത്യാവശ്യം ആളോങ്ങുകളൊക്കെ കേറി ഇരുന്നിരുന്നു. എന്റെ ഓപ്പോസിറ്റ സീറ്റിൽ ഒരു മധ്യവയസ്‌കൻ ഉണ്ട്. പാലക്കാട് ഇറങ്ങാനുള്ളതാണ് . ശൈത്യകാലം ആയതിനാൽ എല്ലാരും സ്വെറ്റർ ഒകെ ഇട്ടു ഇരുപ്പാണ് . ആരും ഫാൻ ഒന്നും ഇടുന്നില്ല , അതുകൊണ്ട് ആകെ ഒരു ഉളുമ്പ് മണം ഉണ്ട്. ഭക്ഷണം കഴിക്കാനും തോന്നിയില്ല.

Leave a Reply

Your email address will not be published. Required fields are marked *