അവൾ: എന്നാൽ വാ;;;
അവൾ ചാരി ഇരുന്നതും ഞാൻ നേരെ അവളുടെ മടിയിൽ തല വെച്ച് കിടന്നു..
ഒരു നല്ല സുഖമുണ്ട്…കിടന്നിട്ടു ഉറക്കം ഒന്നും വരുന്നില്ല..കുറച്ചു മുന്നേ നടന്നതൊക്കെ ഒത്തു നെഞ്ച് ഇപ്പോളും ഇടിക്കുവാ..എന്തായാലും ഇനി ഒരു ശ്രമം തത്കാലം ഇല്ല,,,പാവം കുട്ടി…എന്നെ എങ്ങനെ ആണോ എന്തോ കാണുന്നെ..ചിലപ്പോൾ ഒന്നും അറിഞ്ഞു കാണില്ല..എല്ലാം എന്റെ തോന്നൽ മാത്രമേ ആകും…
അവൾ ചാരി ഇരുന്നു കൊണ്ട് നല്ല ഉറക്കമാണ്..ഞാനും പതിയെ അങ്ങനെ ഉറങ്ങാനുള്ള മൂഡിൽ ആയി…
ദൈവം ദാനമായി എറിഞ്ഞു തന്ന ഈ സുന്ദര നിമിഷങ്ങളും , ഈ സുന്ദരിയെയും ഒരിക്കലും മറക്കാൻ ആകില്ല…ജീവിതം ഇനിയും ഉണ്ടായിരുനെങ്ങിൽ എന്ന് ആശിച്ചു പോകുവാന് ഇപ്പോൾ…ഇവളെ പോലെ കുട്ടിത്തവും, കുറുമ്പും, സ്നേഹവും,സുന്ദരിയും ആയ ഒരു പെണ്ണിനെ ആരാണ് ആഗ്രഹിക്കാതെ..
ഇനിയും രണ്ടു ദിവസം കൂടി ഉണ്ട് യാത്ര ..എന്തൊക്കെ ഇനി നടക്കും എന്ന് അടുത്ത ഭാഗത്തിൽ കാത്തിരുന്നു കാണുക…
തുടരും!!!!!!!!!!!
നിങ്ങൾക്കു ഈ കഥ ഇഷ്ടപെടും എന്ന് വിശ്വസിക്കുന്നു….തുടക്കം വായിക്കാൻ ഒരുപാട് ബുദ്ധിമുട്ടിക്കാനും എന്ന അറിയാം…കഥ ചിലപ്പോൾ ഒരുപാട് വലിച്ചു നീട്ടി എന്നും അനുഭവപ്പെടാം ….അങ്ങനെ തോന്നിയാൽ എല്ലാത്തിനും ഞാൻ ക്ഷമ ചോദിക്കുന്നു…
നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക..
-മിഥുൻ –