പക്ഷെ ശിവാനിക് നല്ല പേടിയുണ്ടാരുന്നു ..തിരിഞ്ഞു വന്നു കിടക്കാൻ നേരം എന്നെ ഒന്ന് നോക്കി..നല്ല ഉറക്കത്തിൽ കിടക്കുന്ന എന്നെ ശല്യപ്പെടുത്താൻ അവൾക്കു മനസ് വന്നില്ല..പതിയെ ഒന്നുകൂടി ടോയ്‌ലെറ്റിലോട് നോക്കിയപ്പോൾ അവൻ അവിടെ തന്നെ നിന്ന് ഒലിഞ്ഞു നോക്കുന്നത് കണ്ടു…ശിവാനിക് അവൻ എന്തോ മനസ്സിൽ ഉറപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പായി…പിന്നീട് അവൾ മടിച്ചില്ല…
അവൾ: ചേട്ടാ..ചേട്ടാ…ചേട്ടാ.. (എന്നെ തട്ടി കൊണ്ട് തന്നെ വിളിച്ചു..)
ഞാൻ: എന്താ ശിവ…(ഉറക്കപിച്ചിൽ ഞാൻ ചോദിച്ചു )
അവൾ: ചേട്ടാ..അവൻ അവിടെ തന്നെയുണ്ട്..അവിടെ നിന്നും കൊണ്ട് എന്നെ എന്തൊക്കെയോ കാണിക്കുന്നുണ്ട്..എനിക്ക് ചെറിയ പേടി തോനുന്നു..
ഇത് കേട്ടതും ഉറക്കവും ഒകെ എങ്ങോട്ടോ പോയി..ഉടനെ തന്നെ ഞാൻ ചാടി എഴുനേറ്റു താഴോട്ടു ഇറങ്ങി..
ഞാൻ: അവൻ അവിടെ തന്നെ ഉണ്ടോ?
അവൾ: അവിടെ നിന്ന് കൊണ്ട് ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു ..
ഞാൻ: നീ ഇവിടെ നില്ല് ..ഞാൻ നോക്കിയെച്ചും വരാം..
ഇതും പറഞ്ഞു കൊണ്ട് ഞാൻ ആ ഭാഗത്തായിട്ടു പോയി..അടിക്കാൻ ഉള്ള ഉദ്ദേശം കൊണ്ട് തന്നെയാ പോയത്…അത് അവനു മനസിലായി കാണും..ഞാൻ അങ്ങൊട് അടുത്തതും, അവൻ അവിടുന്ന് ഓടി രക്ഷപെട്ടു…പിന്നെ അവനെ ഓടിച്ചിട്ടു പിടിക്കാനുള്ള ആരോഗ്യം എനിക്ക് ഇല്ലാഞ്ഞത് കൊണ്ട് ഞാൻ അത് വിട്ടു…വേറെ ഒന്നും സംഭവിച്ചില്ലലോ..ഞാൻ തിരികെ നടന്നു..
ഞാൻ: അവൻ അവിടുന്ന് ഓടി..ഇനി വരും എന്ന് തോന്നുന്നില്ല..
അവൾ: മ്മ് ..താങ്ക് യു .ചട്ടയി..ചേട്ടൻ ഇല്ലായിരുന്നേൽ…
ഞാൻ: മ്മ് ..അതൊക്കെ .പോട്ടെ..ഇതൊക്കെ ഒരു എക്സ്പീരിയൻസ് ആയി കണ്ടാൽ മതി..നീ കിടക്കാൻ നോക്കു..ഇനി വന്നാൽ എന്നെ വിളിച്ചാൽ മതി..
ഇതും പറഞ്ഞു ഞാൻ മുകളിലോട്ടു കേറി ..സമയം ഏകദേശം 2 :30 ആയി കാണും…ഏതൊക്കെയോ സ്റ്റേഷനും കടന്നു പോയി.. കുറച്ചു കഴിഞ്ഞതും അവൾ എന്നെ വീണ്ടും വിളിച്ചു..
അവൾ: ചേട്ടായി…ശല്യപെടുത്തിയതിനു വീണ്ടും സോറി..എനിക്ക് അവിടെ കിടന്നിട്ടു ഉറക്കം വരുന്നില്ല.ചേട്ടായി താഴോട്ടു വരുവാണേൽ നമ്മുക് എന്തെങ്കിലും സംസാരിച്ചു ഇറക്കാം..പ്ളീസ് ചേട്ടാ…
അവളുടെ ആ അഭ്യർത്ഥന യും ആ നുണക്കുഴി ചിരിയും ഒകെ കണ്ടപ്പോൾ ഉറക്കം പോയതിലുള്ള അമർഷം ഒകെ മാഞ്ഞു പോയി…എനിക്ക് എന്തോ ആ സംസാരത്തിൽ ഒരു വാത്സല്യം ആണ് തോന്നിയത്, ഒരു കൊച്ചു കുട്ടിയോട് തോന്നുന്ന വാത്സല്യം..ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..ശെരി..മാറി നില്ല് ..ഞാൻ .ഇറങ്ങട്ടെ.