ഞാൻ: (എനിക്ക് ഇനി ഒന്നും ഒളിച്ചു വെച്ചിട്ടു കാര്യം ഇല്ലാണ് അറിയാം..അവൾ അത്രെയും അറ്റാച്ഡ് ആയത് കൊണ്ടല്ലേ എന്നോട് ഇങ്ങനെ ചോദിക്കുന്നെ)…ഏയ് അത്ര വല്യ സീൻ ഒന്നും ഇല്ല…അവിടെ കിടന്നിട്ടു ഇനി കാര്യം ഇല്ലാണ് മനസിലായി, അതുകൊണ്ട് ഞാൻ എല്ലാം വിട്ടേച്ചു ഇറങ്ങി..(ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു)
അവൾ: ഇപ്പോ ഏതാ സ്റ്റേജ്…തമാശിക്കാതെ കാര്യം പറ…
ഞാൻ: ലാസ്റ് സ്റ്റേജിലോട്ടു കേരാറായി…ബട്ട് യൂ സീ…ഐ ആം ഹെൽത്തി ..എന്റെ മുടി ഒന്നും പോകുന്നേയില്ല..നോക്കു ശെരിക്കും നോക്കു..
അവൾ: ചേട്ടാ…യു മസ്റ്റ് ബി കിഡ്‌ഡിങ് ..ചേട്ടൻ ശെരിക്കും ഒരു സംഭവമാ ..ഈ ഒരു സ്റ്റേജ് കൊണ്ട് പോകുന്ന ഒരാളുടെ ഒരു ലക്ഷണവും ചേട്ടന് ഇല്ല..ഞാൻ അവിടെ ഹോസ്പിറ്റലിൽ ഒരുപാടു പേരെ കാണാറുള്ളത് ..ബട്ട് യു ആർ ഡിഫാറൻറ് ..ഇത് അത്ര പേടിക്കേണ്ട കാര്യം ഒന്നും അല്ല..ഇപ്പോൾ ഈ സ്റ്റേജിൽ നിന്ന് രക്ഷപെടുന്ന ഒരുപാട് പേരുണ്ട്..കീപ് ദി സ്പിരിറ്റ്…
ഞാൻ: താങ്ക് ഗോഡ്..ഞാൻ ഒരു സെന്റിമെന്റ്സ് ആണ് പ്രതീക്ഷിച്ചത് ..എന്റെ ഈ അവസ്ഥ കണ്ടിട്ടു സഹതാപത്തോടെ നോക്കുന്ന ആളുകളെ മാത്രം ഞാൻ കണ്ടിരുന്നുള്ളൂ..ആദ്യമായിട്ടാ എന്റെ ലെവലിൽ നിയന് നിന്നും മനസിലാകുന്ന ആളെ കാണുന്നത്..താങ്ക് യൂ സൊ മച് ..(ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു)
അവൾ: ഇതിപ്പോ ആർക്കും വരാമല്ലോ..നാട്ടിൽ ട്രിവാൻഡറും മെഡിക്കൽ കോളേജിൽ എന്റെ ഒരു കസിൻ അങ്കിൾ ഉണ്ട് ..പുള്ളി ഇതിൽ എക്സ്പെർട്ടാണ്..നാട്ടിൽ എത്തിയിട്ട് നമുക് ഒന്ന് കാണാം..ഞാനും കൂടെ വരാം…
ആ വാക്കുകൾ കൊണ്ടത് എന്റെ ഹൃദയത്തിൽ ആണ്…അവളോട് സംസാരിക്കുന്ന ഓരോ നിമിഷവും ഒരിക്കലും മറക്കാൻ പറ്റില്ല…
അവൾ: ചേട്ടാ..എന്തായാലും ചേട്ടന് ഉറങ്ങാൻ പ്ലാൻ ഇല്ല…വാ ഇനി നമുക് ഒരുമിച്ചു സിനിമ കാണാം…
ഞാൻ: (ഇത്രയും എന്നെ മനസിലാക്കിയ അവളെ എനിക്ക് എതിർക്കാൻ കഴിഞ്ഞില്ല ..) ശെരി ..എന്നാൽ അങ്ങനെ ആയിക്കോട്ടെ ..
ഞാൻ ലൈറ്സ് എല്ലാം ഓഫ് ആക്കി ..വിന്ഡോ ചെറുതായിട്ട് ഒന്ന് തുറന്നു..ഞാൻ എന്റെ ബ്ലാന്കെറ് എടുത്തു നല്ല പോലെ എന്നെ പൊതിഞ്ഞു , അവൾ അവളുടെ ബ്ലാങ്കറ്റും എടുത്ത് കവർ ചെയ്തു ഇരുന്നു ….താഴെ ഉള്ള അവളുടെ ബിരത്തിൽ ഞങ്ങൾ കാലുകൾ മടക്കി വെച്ച് ഇരുന്നു. എന്നിട്ടു ലാപ്ടോപ്പ് എടുത്ത് നിങ്ങളുടെ നടുവിൽ മടിയിൽ വെച്ച്..ഇയർഫോൺ ഒരു വശം എനിക്കും മറ്റേതു അവളും എടുത്തു…അധികം നേരം എന്തായാലും ഇങ്ങനെ ഇരിക്കാൻ പറ്റില്ലാന്ന് എനിക്ക് അറിയാം, അപ്പൊ പതിയെ മുകളിലോട്ടു ചെയ്യാൻ ആയിരുന്നു എന്റെ പ്ലാൻ..