കോശി സാർ, കോശി സാർ ആകുന്നതിനുമുമ്പേ ആരായിരുന്നു എന്ന് അവരെപ്പോലെ എനിക്കും അറിയില്ല ഇരുപതു വർഷംകൊണ്ട് തന്നെ ലോകത്തിലെ ബിസിനസ് രാജാക്കന്മാരിൽ ഒരു കേന്ദ്രകണ്ണിയായി ഇന്ന് സാർ വളർന്നു . ഒരു മകളുണ്ട് അനു , അവൾ വിദേശത്താണ് എന്നതെല്ലാം അവരിൽനിന്നാണ് ഞാൻ അറിഞ്ഞത് . പക്ഷെ ആ മകളുടെ അമ്മയുടെ പേര് കല്യാണി. കല്യാണി എന്ന പേരല്ലാതെ അവരെ കുറിച്ച് ഒന്നും ആ മകൾക്കും കോശി സാറിനുമല്ലാതെ ഒരാൾക്കും അറിയില്ല ,എന്തിനു ജീവിച്ചിരിപ്പുണ്ടോ എന്നുപോലും .
മകൾക്കുവേണ്ടിമാത്രം ജീവിക്കുന്ന ആ പാവം മനുഷ്യൻ അമ്പതു വയസിനോടടുത്തായി എന്ന് പലരും പറയുന്നുണ്ടെങ്കിലും കണ്ടാൽ, ആ ഊർജസ്വലതകണ്ടാൽ ആരും അതുപോലും പറയില്ല ,അദ്ദേഹത്തിൻ്റെ പാസ്പോർട്ടിൽനിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു അദ്ദേഹത്തിന് 49 വയസാകുന്നു ഈ 2019 എന്ന്
ദിവസങ്ങൾ കഴിഞ്ഞുപോകുന്നു അതിനൊപ്പം ഞാനും വളർന്നു സാമ്പത്തികപരമായും അറിവിലും എല്ലാം ,ഒരു കുട്ടിയുടെ അമ്മയാണെങ്കിലും 25-)0 വയസ്സിൽ ഞാൻ ഈ കമ്പനിയിൽ ആദ്യമായി വരുമ്പോൾ ഒരുപൊട്ടി പെണ്ണിൽനിന്നും പുറംലോകത്തെ പല അറിവുകളുംകൂടി എന്നോടൊപ്പംകൊണ്ടുപോകുമായിരുന്നു .
ഞാൻ ഭർത്താവിനോടൊപ്പമാണ് നില്കുന്നത് എന്നെല്ലാം അറിയാവുന്നതുകൊണ്ട് ഒരു ദിവസത്തിനുകൂടുതലുള്ള വിദേശ യാത്രക്ക് എന്നെ കൂട്ടികൊണ്ടുപോകുന്നത് വളരെ വിരളമാണ് .അങ്ങിനെ ഞാനും ഈ കമ്പനിയിൽ ആറുവർഷത്തെ പ്രവർത്തിപരിചയം കരസ്ഥമാക്കിയിരുന്നു .
ആദ്യം എന്നെ കളിയാക്കിയിരുന്നു ശ്യംപോലും എന്നെ ഇപ്പോൾ അംഗീകരിക്കാൻ തുടങ്ങിയിരിക്കുന്നു .എങ്കിലും ഇടക്ക് മനസ്സിനെ മടുപ്പിക്കാൻ സ്ഥിരം കുത്തുവാക്കുകളും കൂടെയുണ്ട് . ഒപ്പം ശ്യാമിൻ്റെ കമ്പനിയുടെ വളർച്ചക്കായി എന്നിൽനിന്ന് എന്തെങ്കിലും കിട്ടുമോ എന്ന് പലപ്പോഴും കുത്തി കുത്തി ചോദിക്കും ,ഇപ്പോൾ അതിനു എന്നിൽനിന്നും ഒന്നും കിട്ടാൻപോകുന്നില്ല എന്ന് മനസ്സിലാക്കിയപ്പോൾ അതിയാൻ നേരിട്ടുള്ള ചോദ്യങ്ങൾ ഒഴിവാക്കിയിട്ടുണ്ട് .
എന്നിരുന്നാലും കുരങ്ങൻ മരംകേറാൻ മറക്കില്ലല്ലോ എന്ന ചൊല്ലുപോലെ എന്നിൽനിന്നും എന്തെങ്കിലും കിട്ടാൻ ശ്രമം തുടർന്നുകൊണ്ടേയിരിക്കുന്നു
ആദ്യം കോശിസാറും ഞാൻ എന്തെങ്കിലും ചോർത്തികൊടുക്കുമോ എന്ന പേടിയുണ്ടായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട് .അതുകൊണ്ടുതന്നെ എന്നെ ആദ്യം ഒരു പടി അകലംവെച്ചുമാത്രമാണ് കാര്യങ്ങളിൽ അടുപ്പിച്ചിരുന്നത് .ഈ ആറുവർഷംകൊണ്ടു അദ്ദേഹത്തിന് എന്നിൽ പൂർണ്ണമായ വിശ്വാസമുണ്ട് എന്തിനു എന്നിൽ ശ്യാമിന് എന്നിലുള്ളതിനേക്കാളുപരി ,അതുകൊണ്ടുതന്നെ ആ വിശ്വാസം തെറ്റിക്കാൻ ഞാനും ഒരുക്കമല്ല
കോശിസാറിനെ കുറിച്ച് കൂടുതൽ അടുക്കുംതോറും എനിക്ക് അദ്ദേഹത്തിനോട് ഇപ്പോൾ ആരാധനയാണ് തോന്നുന്നത് . ഞങ്ങൾ ഒറ്റക്കുള്ള നിമിഷത്തിൽപോലും ആറുവർഷമായി ഒരു തെറ്റായ ഒരു നോട്ടംകൊണ്ടുപോലും എന്നെ നോക്കിയിട്ടില്ല
ശ്യാം എന്നോട് ആ വയസ്സൻ നിന്നെ കാമവെറിമൂത്താകും നിന്നെ PA ആക്കിയത്, എന്ന് പറയുമ്പോൾ ഞാൻ തിരിച്ചു പറയും , എല്ലാവരെയും നിങ്ങൾ നിങ്ങളുടെ രീതിയിൽ ചിന്തിച്ചു അതെ കണ്ണിലൂടെ കാണരുത് എന്ന്
അപ്പോൾ പറയും ആ വയസ്സന് പുറമേക്ക് വലിയ ആരോഗ്യമുണ്ടെലും ഒരു