എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ്
Ethra Sundaramaaya Acharangal Reloaded
Author പാക്കരൻ
നമസ്കാരം ഞാൻ നിങളുടെ പാക്കരൻ. പല വായനക്കാർക്കും എന്നെ ഓർമ കാണാൻ വഴിയില്ല. കുറച്ചു വർഷങ്ങൾക്കു മുൻപ് “എത്ര സുന്ദരമായ ആചാരങ്ങൾ” എന്ന പേരിൽ ഒരു കഥ എഴുതിയിരുന്നു അന്ന് എനിക്കതു മുഴുവനാക്കാൻ കഴിഞ്ഞില്ല. അതിനാൽ ഞാൻ ഒന്ന് കൂടി പബ്ലിഷ് ചെയ്യാൻ ശ്രമിക്കുകയാണ് കുറച്ചു വ്യത്യസ്ഥതകളോടെ. മാന്യ വായനക്കാരുടെ എല്ലാ സപ്പോർട്ടും പ്രതീക്ഷിക്കുന്നു
മോളെ എഴുന്നേറ്റെ അമ്പലത്തിൽ പോകണ്ടേ. അമ്മയുടെ വിളി കേട്ടാണ് ഞാൻ എഴുനേറ്റത്ത് . ശരിയാ അമ്പലത്തിൽ പോകണം, അമ്മ ഇന്നലയെ പറഞ്ഞതാ. എന്നും രാവിലെ തന്നെ എഴുനേൽക്കുന്നതാ ഞാൻ, ഇന്നലത്തെ ക്ഷിണം കൊണ്ടാകാം കൂടുതൽ ഉറങ്ങിപ്പോയി. ഇന്നലെ ഞങ്ങളുടെ പുതിയ വീടിന്റെ പാലുകാച്ചൽ ആയിരുന്നു. കഴിഞ്ഞ 16 വർഷമായി അമ്മയുടെ കുടുംബ വീട്ടിൽ ആയിരുന്നു താമസം. അവിടെ എല്ലാപേരും ഉണ്ടായിരുന്നു അപ്പുപ്പൻ അമ്മുമ്മ മാമൻ മാമി അവരുടെ മക്കൾ അങ്ങനെ ഒരു കൂട് കുടുംബം. പക്ഷെ അവിടെ എനിക്ക് ഒരു സ്വാതന്ത്രയവും ഇല്ലായിരുന്നു. എല്ലാം അപ്പൂപ്പന്റെ വാശിക്ക് നടക്കണം. എന്ടെ അച്ഛൻ ഗൾഫിൽ ആയിരുന്നു. അവസാനമായി പോയിട്ടു അഞ്ചു വർഷത്തിനു ശേഷം ആണ് ഇപ്പൊ വന്നത് . ഇനി തിരിച്ചു പോകുന്നില്ലന്നാ പറഞ്ഞെ. അമ്മയും അച്ഛനും വരുമ്പോഴൊക്കെ എന്നെ പോലെ അപ്പൂപ്പന്റെ വീട്ടിൽ വീർപ്പുമുട്ടി കഴിഞ്ഞിരുന്നേ. അങ്ങനെ ഒരു വര്ഷം കൊണ്ട് ഞങ്ങൾ പുതിയ വീട് വച്ചു. അച്ഛൻ നാട്ടിൽ വന്നിട്ട് ഒരു ആഴ്ചയേ ആയിട്ടുള്ളു. ഞാൻ അച്ഛനോട് കൂടി ചിലവഴിച്ചിട്ടുള്ള സമയം വളരെ കുറവാ. വല്ലോപ്പോഴും മാത്രം നാട്ടിൽ വരുന്ന അച്ഛനുമായി കളിക്കാനോ കുറച്ചു നേരം ഇരുന്നു സംസാരിക്കാനോ അപ്പൂപ്പന്റെ വീട്ടിൽ അവസരം കുറവായിരുന്നു . ആ കുറവുകൾ എല്ലാം ഇനി മാറ്റി തരാം എന്നാ അച്ചൻ പറഞ്ഞിരിക്കുന്നെ. ഓ ഞാൻ എന്നെ കുറിച്ചു പറഞ്ഞില്ല, ഞാൻ ലക്ഷ്മി. അച്ഛനും അമ്മയും ലച്ചു എന്ന് വിളിക്കും ഏക മകൾ. പ്ലസ്ടുവിന്പഠിക്കുന്നു.
മോളെ എണീറ്റിലെ ഞാനും അച്ഛനും റെഡിയായി. ‘അമ്മ എന്ടെ റൂമിലേക്ക് വന്നു. ‘അമ്മ കുളിച്ചു നല്ല കസവു സാരി ഒക്കെ ഉടുത്തു സുന്ദരികുട്ടിയായി നിൽക്കുന്നു. എഴുനേക്കടി, എഴുനേക്കടി മടിച്ചി. ഇങ്ങനെ ഒരു കുട്ടി. ‘അമ്മ എന്നെ എഴുനേൽപ്പിച്ചിരുത്തി. ദാ ടവൽ പെട്ടന്ന് കുളി കഴിഞ്ഞു വാ. കുളിച്ചു കഴിഞ്ഞാൽ വിളിക്കണം ‘അമ്മ ഡ്രസ്സ് എടുത്തു തരാം.