അത്രമേൽ സ്നേഹിക്കയാൽ 3 [Asuran]

Posted by

“കേസ് പിന്‍വലിക്കണം എങ്കില്‍ ആനന്ദ് ദാദയുടെ (ദാദ മറാത്തിയില്‍ ഏട്ടന്‍) ഫ്ലാറ്റ് അവരുടെ പേരില്‍ ആക്കി കൊടുത്താല്‍ കേസ് പിന്‍വലിക്കാം എന്നാണ് പറഞ്ഞത്.”

അഞ്ജലി: “ദാദയുടെ ഫ്ലാറ്റ് അവര്‍ക്ക് കൊടുക്കാനോ. നാല് നാലരകോടി രൂപ വരും ഇപ്പോള്‍ ആ ഫ്ലാറ്റ്. ദാദയുടെ ജീവിതസമ്പാദ്യമാണ് അത്. എങ്ങനെയാ അത് അവര്‍ക്ക് വെറുതേ കൊടുക്കുക.”

അഞ്ജലിയെ പറയാന്‍ സമ്മതിക്കാതെ രാമന്‍ ഇടപ്പെട്ടു. “ആ ഫ്ലാറ്റ് കൊടുക്കാതെ ഇരുന്നാല്‍ എന്‍റെ കുട്ടിയെ പഴയപടി തിരിച്ചു കിട്ടുമോ. ഇല്ലലോ. ആര്‍ക്കും ഒരു ദ്രോഹവും ചെയാതെ ജീവിച്ച ആളാണ് ഞാന്‍. സ്നേഹത്തിനേക്കാള്‍ സമുദായത്തിനും ജാതകത്തിനും ബാബാജിക്കും എല്ലാം ഞാന്‍ പ്രാധാന്യം നല്‍കി. ആ എന്നെ ഒരു പാഠം പഠിപ്പിക്കാന്‍ ദൈവം നിശ്ചയിചതാണ്. അതിന് വല കൊടുക്കേണ്ടി വന്നതോ എന്‍റെ പാവം കുട്ടിയും. നിങ്ങളോടും ഈ അച്ഛന്‍ വലിയ തെറ്റാണ് ചെയ്തത്. നിങ്ങള്‍ രണ്ടു പേരും അച്ഛനോട് ക്ഷമിച്ചു മാപ്പ് തരണം.”

“അച്ഛാ അങ്ങനെ പറയാതെ. ഞങ്ങളാണ് നിങ്ങളുടെ സമ്മതം ഇല്ലാതെ കല്യാണം കഴിച്ചത്. അതിന് നിങ്ങള്‍ ഞങ്ങള്‍ക്കാണ് മാപ്പ് തരേണ്ടത്.” അഞ്ജലിയെ ചേര്‍ത്തു നിര്‍ത്തി കൊണ്ട് ഇന്ദര്‍ പറഞ്ഞു.

രാമനും സാവിത്രിയും ഇന്ദറും അഞ്ജലിയും എല്ലാം പരസ്പരം പറഞ്ഞു തീര്‍ത്തു ഒരു കുടുംബമായി.

റിമാന്‍റ് കാലാവധി കഴിഞ്ഞു ആനന്ദിന്റെ ജാമ്യാപേക്ഷ വീണ്ടും വന്നു. ഇപ്രാവശ്യം കോടതി ജാമ്യം നിഷേധിച്ചില്ല. പത്ത് ദിവസത്തെ ജെയില്‍ വാസത്തിനു ശേഷം ആനന്ദ് ജയില്‍ മോചിതനായി. പത്ത് ദിവസത്തെ ജയില്‍വാസം ആനന്ദിനെ പാടെ തകര്‍ത്തിരുന്നു. ഡിപ്രഷനും, സ്‌ട്രെസ് ഡിസോര്‍ഡര്‍സും അവനില്‍ നിറഞ്ഞു നിന്നിരുന്നു. അതിന്‍റെ ഫലമായി ജോലിയില്‍ ശ്രദ്ധിക്കാന്‍ പറ്റാത്തത് കൊണ്ട് അവനെ കമ്പനി ബലമായി റിസൈന്‍ ചെയിച്ചു.

കേസ് കോംപ്രമൈസ് ചെയ്യുന്നതിന്‍റെ ഭാഗമായി ആനന്ദ് ഫ്ലാറ്റ് പ്രിയയുടെ പേരില്‍ ആക്കി കൊടുത്തു. രണ്ടു പേരും മ്യൂച്ചല്‍ ഡിവോര്‍സിനു അപേക്ഷിച്ചു. പിന്നത്തെ നാല് വര്‍ഷത്തോളം ആനന്ദ് ഡിപ്രഷനും, സ്‌ട്രെസ് ഡിസോര്‍ഡര്‍സിനും ചികിത്സയിലായിരുന്നു. നീണ്ട നാളത്തെ ചികിത്സക്ക് ശേഷം ആനന്ദ് കുറച്ചൊക്കെ നോര്‍മ്മല്‍ ആയി. പൂര്‍ണ്ണമായും മാറി എന്ന്‍ പറയാന്‍ കഴിയില്ലെങ്കിലും ആനന്ദ് കുറച്ചൊക്കെ സാധാരണ ജീവിതം നയിക്കാന്‍ തുടങ്ങി. ആനന്ദിന്റെ ഏതോ ഒരു അഭ്യുദയകാംക്ഷി ജയുടെ കമ്പനിയുടെ എക്സിക്യുട്ടീവ്‌ ഡയരക്ടര്‍ ആയ വാണി മാഡത്തിനു മുന്‍പില്‍ ആനന്ദിന് വേണ്ടി റെക്കമന്റ് ചെയ്തു. വാണി മാഡത്തിനു തള്ളി കളയാന്‍ പറ്റാത്ത ആരോ ആയത്‌ കൊണ്ട് സിഎ ഫ്രെഷറിനെ പോലെ ആനന്ദിനെ ജോലിക്കെടുത്തു. മുംബൈ വേണ്ട ബാംഗ്ലൂര്‍ മതി എന്ന ആനന്ദിന്റെ അപേക്ഷയും സ്വീകരിച്ചു. ആനന്ദ് ഇപ്പോള്‍ ബാംഗ്ലൂരില്‍ അഞ്ജലിയുടെയും ഇന്ദറിനോടും ഒപ്പം അവരുടെ ഫ്ലാറ്റില്‍ ജീവിക്കുന്നു.

രഘു ജയിനോടായി തുടര്‍ന്നു. “ജയ്‌ നീ ഒന്നും ചെയ്തിട്ടില്ല എന്ന്‍ എനിക്കറിയാം. ആനന്ദ് അനുഭവിച്ച ജീവിതമാണ് അവനെ ഇത്രയും ഡിഫന്‍സീവ് ആക്കിയത്. അത് കൊണ്ട് നീ ടെന്‍ഷന്‍ ആകാതെ പൊയ്കൊള്ളൂ.”

Leave a Reply

Your email address will not be published. Required fields are marked *