അത്രമേൽ സ്നേഹിക്കയാൽ 3 [Asuran]

Posted by

മകന്‍ അച്ഛനെ കെട്ടിപിടിച്ചു ഇത്രയും കാലം നടന്ന കാര്യങ്ങള്‍ എല്ലാം ഒന്നും മറച്ചു വെക്കാതെ തന്നെ അറിയിച്ചു. മകന്‍റെ കണ്ണീര്‍ കണ്ട് ആ അച്ഛന്റെ നെഞ്ച് പൊള്ളി.

“എന്താടാ നിനക്കൊന്നും ഉറക്കമില്ലേ.” റൌണ്ടിന് വന്ന ജയില്‍ ജീവനക്കാരന്‍റെ ശബ്ദമാണ് അവരെ ഉണര്‍ത്തിയത്.

“നിങ്ങള്‍ ആ സ്ത്രീധന കേസിന്‍റെ ആള്‍ക്കാര്‍ അല്ലേ. എന്‍റെ പൊന്നു സാറേ ആ കേസ് വള്ളികെട്ടാണ്. എത്രയും വേഗം സോള്‍വ് ആക്കാന്‍ നോക്ക് കുറച്ചു കാശ് കൊടുത്തായാലും ഇല്ലെങ്കില്‍ കുറേക്കാലം ഇതിന്‍റെ പിന്നാലെ നടക്കേണ്ടി വരും. നിങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന്‍ എനിക്ക് നന്നായി അറിയാം. ഞാന്‍ കുറെ കൊല്ലമായി ഈ വകുപ്പില്‍ ഉള്ളില്‍ വരുന്നവരെ കാണുന്നു. കല്യാണം കഴിച്ചു വരുന്ന പെണ്ണിന് തോന്നുന്ന ഒരു കഴപ്പ്. പാവം ഭര്‍ത്താവും ഭര്‍ത്താവിന്‍റെ വീട്ടുകാരും കുടുങ്ങി. എന്‍റെ പൊന്നു സാറേ നിങ്ങള്‍ക്കറിയോ. രണ്ടു വയസ്സായ പൊടികുഞ്ഞ് മുതല്‍ 90 വയസ്സായി കിടക്കപായില്‍ നിന്നും എഴുനേല്‍ക്കാന്‍ കഴിയാത്ത അപ്പൂപ്പന്‍മാര്‍ വരെ ഈ കേസില്‍ ജയിലില്‍ കിടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ശരിക്കും സങ്കടമാണ് വരുന്നത് സാറെ. സ്ത്രീകളെ സംരക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയ വകുപ്പ് ആണ് അത്. പക്ഷേ യാതാര്‍ത്ഥ്യം എന്താണ് എന്നാല്‍ യതാര്‍ത്ഥ സംരക്ഷണം വേണ്ടവര്‍ ഈ വകുപ്പുകളെ പറ്റി അറിയുന്നും ഇല്ല പക്ഷേ നിങ്ങളുടെ കേസ് പോലുള്ള കള്ളനാണയങ്ങള്‍ ഈ വകുപ്പുകള്‍ മുതലെടുക്കുകയും ചെയുന്നു. ശരിക്കും ഭസ്മാസുരന് വരം കൊടുത്ത അവസ്ഥയാണ്. എങ്ങനെയെങ്കിലും കേസ് പിന്‍വലിപ്പിക്കാന്‍ നോക്ക്. കേസ് പിന്‍വലിപ്പിചാല്‍ നഷ്ടം അത്രയില്‍ നില്‍ക്കും, ഇല്ലെങ്കില്‍ ജീവിതം മുഴുവനും നഷ്ടപ്പെട്ടു എന്ന്‍ തന്നെ വരാം.”ഇത്രയും പറഞ്ഞു ഗാര്‍ഡ് അങ്ങോട്ടേക്ക് നടന്നു.

പിറ്റേ ദിവസം ഉച്ച തിരിഞ്ഞു തങ്ങള്‍ക്ക് വിസിറ്റര്‍ ഉണ്ട് എന്ന അറിയിപ്പ് കാരണം ആണ് ആനന്ദും രാമനും വിസിറ്റിംഗ് റൂമിലേക്ക് വന്നത്. തങ്ങളെ കാണാന്‍ വന്ന അതിഥിയെ കണ്ടവരുടെ കണ്ണ്‍ നിറഞ്ഞു.

“അഞ്ജലി… മോളേ….നീ അച്ഛനോട് ക്ഷമിക്കണം.”

“അച്ഛാ അങ്ങനെ ഒന്നും പറയാതെ. അച്ഛനാണ് ഞങ്ങളോട് ക്ഷമിക്കേണ്ടത്.”

“മോളെ എവിടെ നിന്‍റെ ഭര്‍ത്താവ്.”

“ഇന്ദര്‍ ജാമ്യത്തിനായി ഓടി നടക്കുകയാണ്.വക്കീലിനെ കണ്ടു. ഇനി നാളെ ജാമ്യത്തിനായി ജാമ്യക്കാരെ കാണാന്‍ വേണ്ടി പോയതാണ്.”

“അതിന് ഒന്ന്‍ സമാജത്തില്‍ പോയി പറഞ്ഞാല്‍ അവര്‍ ഏര്‍പാടാക്കി തരില്ലേ ജാമ്യക്കാരെ.”

“ഞങ്ങള്‍ പോയി കണ്ടതാണ് അച്ഛാ അപ്പോള്‍ എല്ലാവരും ഓരോ ഒഴിവുകള്‍ പറയാണ്. അവരെ വിശ്വസിക്കാന്‍ പറ്റില്ല. അത് കൊണ്ട് വരും എന്ന്‍ ഉറപ്പുള്ള ജാമ്യക്കാര്‍ വേണം.”

പിന്നെയും അവര്‍ സംസാരിച്ചു നിന്നു ഒടുവില്‍ സമയം കഴിഞ്ഞു എന്ന ഗാര്‍ഡിന്റെ അറിയിപ്പ് കിട്ടിയപ്പോള്‍ ആണ് അവര്‍ പിരിഞ്ഞത്.

പിറ്റേ ദിവസം തന്നെ അവരുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചു. രാമനും സാവിത്രിക്കും കോടതി കര്‍ശനമായ ഉപാധികളോടെ ജാമ്യം അനുവദിച്ചു, പക്ഷേ ആനന്ദിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. ആനന്ദിന്റെ റിമാന്‍റ് ഒരാഴ്ചത്തേക്ക് കൂടി കോടതി നീട്ടി.

അഞ്ജലിയും ഇന്ദറും മോളും കൂടി രാമന്റെയും സാവിത്രിയുടെയും കൂടെ താമസിച്ചു. മോളുടെ കൊഞ്ചലുകള്‍ ഒരു പരിധി വരെ രാമന്‍റെയും സാവിത്രിയുടെയും ദുഃഖം അകറ്റി. ഇന്ദര്‍ നിക്കാതെ ഓടി നടക്കുകയാണ്. ആനന്ദിന്റെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കണം, കേസ് പിന്‍വലിപ്പിക്കാന്‍ ആയി പ്രിയയുമായി സംസാരിക്കണം.

ആനന്ദിന്റെ ജാമ്യം ഹൈകൊടതിയും തള്ളി. പ്രിയയുമായുള്ള കോംപ്രമൈസ് ചര്‍ച്ച കഴിഞ്ഞു വീട്ടില്‍ എത്തിയ ഇന്ദറിനോടായി രാമന്‍:

“മോനെ ഇന്ദര്‍ പ്രിയയുമായി സംസാരിച്ചു എന്തായി. കേസ് പിന്‍വലിക്കാം എന്ന്‍ അവള്‍ സമ്മതിച്ചോ?”

Leave a Reply

Your email address will not be published. Required fields are marked *