അത്രമേൽ സ്നേഹിക്കയാൽ 3 [Asuran]

Posted by

ഇത് പോലെ ദുരുപയോഗം ചെയ്യുന്ന മറ്റൊരു വകുപ്പാണ് റേപ്പിനു എതിരെയുള്ളത്. ദിഗംബര്‍ ഗെയിക്കുവാദ് കേസില്‍ വ്യാജപരാതി ഉന്നയിച്ച സുനന്ദ കുര്‍ഹാദേ എന്ന സ്ത്രീക്ക് കോടതി 10 ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു. അത് കൊണ്ട് വ്യാജപരാതി കൊടുക്കാന്‍ ഉള്ള ഉദ്ദേശ്യം ഉണ്ടെങ്കില്‍ ചിലപ്പോള്‍ അത് തിരിച്ചടിക്കാന്‍ സാധ്യതയുണ്ട് എന്ന്‍ ഞാന്‍ ഓര്‍മിപ്പിക്കുന്നു.)

രാവിലെ പ്രഭാതഭക്ഷണവും കഴിഞ്ഞു ഒരു ചായയുമായി സോഫയില്‍ ഇരിക്കുകയായിരുന്നു രാമന്‍. ആനന്ദ് വിളിച്ചിട്ട് രണ്ടുമൂന്ന്‍ ദിവസം കഴിഞ്ഞു. പ്രിയയുമായി എന്തൊക്കെയോ പ്രശ്നം ഉള്ളത് പോലെ തോന്നുന്നു. വരട്ടെ ഞായറാഴ്ച ആകട്ടെ അവനുമായി ഒന്ന് സംസാരിക്കണം എന്ന് ചിന്തിച്ചപ്പോള്‍ തന്നെയാണ് കോളിംഗ് ബെല്‍ അടിച്ചത്. ആരാണ് തന്നെ കാണാന്‍ രാവില്‍ തന്നെ എന്നാലോചിച്ചു രാമന്‍ വാതില്‍ തുറന്നു. നോക്കുമ്പോള്‍ ഒരു എസ്ഐയും രണ്ടു കോണ്‍സ്റ്റബിള്‍മാരും പിന്നെ രണ്ടു ലേഡി കോണ്‍സ്റ്റബിള്‍മാരും ആയിരുന്നു.

“രാമന്‍ നിങ്ങളെയും നിങ്ങളുടെ ഭാര്യ സാവിത്രിയേയും അറ്റസ്റ്റ് ചെയ്യാനാണ് ഞങ്ങള്‍ വന്നത്.”

“അറ്റസ്റ്റ് ചെയ്യാനോ. എന്തിനു.”

“അതൊക്കെ നമ്മുക്ക് സ്റ്റേഷനില്‍ ചെന്നിട്ടു പറയാം.”

“സര്‍ എന്നാല്‍ ഞാനീ ഡ്രസ്സ്‌ എങ്കിലും മാറിക്കോട്ടെ.”

“ഇനി അതിന്‍റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.” ഇതും പറഞ്ഞു രാമനെയും സാവിത്രിയെയും വീട്ടില്‍ ധരിക്കുന്ന വസ്ത്രങ്ങളോടെ പോലീസ് അറ്റസ്റ്റ് ചെയ്തു.

മജിസ്ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയപ്പോളാണ് തന്‍റെ മരുമകള്‍ പ്രിയ കൊടുത്ത സ്ത്രീധന നിരോധന നിയമപ്രകാരമാണ് അറ്റസ്റ്റ് എന്നത് രാമന് മനസിലായത്.

രാവിലെ ഓഫീസില്‍ ഇരുന്നു കമ്പ്യൂട്ടറുമായി മല്ലിടുമ്പോള്‍ ആണ് അഞ്ജലിക്ക് ഫോണ്‍ വരുന്നത്. നോക്കുമ്പോള്‍ മുംബൈയില്‍ തന്‍റെ കൂടെ കളിച്ചു വളര്‍ന്ന ഫ്രണ്ട് ആണ്. എടുക്കണമോ വേണ്ടയോ എന്ന്‍ അഞ്ജലി സംശയിച്ചു. പിന്നെ എന്തെങ്കിലും വരട്ടെ എന്ന്‍ വെച്ചു അവള്‍ ഫോണ്‍ എടുത്തു ഹലോ പറഞ്ഞു.

“അഞ്ജലി ഇവിടെ എന്തൊക്കെയോ പ്രശ്നം ഉണ്ട്. അങ്കിളിനെയും ആന്റിയെയും ആനന്ദിനെയുംഒക്കെ അറസ്റ്റ് ചെയ്തിരിക്കുന്നു. ജാമ്യമില്ലാതെ ജയിലില്‍ അടക്കും എന്നാണ് കേട്ടത്.”

“ജയിലില്‍ അടക്കാണോ? എന്തിന്?”

“ആനന്ദിന്റെ ഭാര്യ ആയി എന്തോ ഡൌറി പ്രശ്നമാണ്.”

“ഡൌറിയോ. അച്ഛന്‍ അതിന് ഡൌറിക്ക് എതിരാണല്ലോ. എനിക്ക് ഉറപ്പാണ്‌ അച്ഛന്‍ ഒരു പൈസ പോലും സ്ത്രീധനം മേടിച്ചിട്ടില്ല എന്ന്.”

“അതൊന്നും എനിക്കറിയില്ല, ഞാന്‍ കേട്ട കാര്യം നിന്നെ അറിയിച്ചു.”

അഞ്ജലി മുംബൈയിലുള്ള പഴയ ആള്‍ക്കാരെ വിളിച്ചു. സംസാരിച്ചവര്‍ എല്ലാം ആ വാര്‍ത്ത സത്യമാണ് എന്ന്‍ തന്നെ അവളെ അറിയിച്ചു. അഞ്ജലിക്ക് സങ്കടം അടക്കാന്‍ കഴിയുന്നില്ല. അവള്‍ ഇന്ദറിനെ വിളിച്ചു കാര്യം പറഞ്ഞു. അന്ന് രാത്രിയിലുള്ള ഫ്ലൈറ്റില്‍ മുംബൈക്ക് അവര്‍ പറന്നു.

രാത്രി ജയിലിലെ തറയില്‍ കിടന്ന രാമന് ഉറക്കം വന്നില്ല. ആനന്ദും ഉറക്കം വരാതെ അടുത്തു തന്നെയുണ്ട്. വരാന്തയിലെ നിറം മങ്ങിയ ബള്‍ബില്‍ നിന്നുമുള്ള വെളിച്ചത്തില്‍ തന്‍റെ അടുത്തു കിടക്കുന്ന മകനെ രാമന്‍ കണ്ടു. വാത്സല്യത്തോടെ അയാള്‍ മകന്‍റെ തലയില്‍ തലോടി.

Leave a Reply

Your email address will not be published. Required fields are marked *