അത്രമേൽ സ്നേഹിക്കയാൽ 3 [Asuran]

Posted by

“അതിനു സത്യസന്ധമായി അധ്വാനിച്ചു പൈസ ഉണ്ടാക്കണം. അല്ലാതെ കണ്ടവന്മാര്‍ക്ക് കാലകത്തി കൊടുത്തിട്ടല്ല.”

പ്രിയക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. “ആനന്ദ് സൂക്ഷിച്ചു സംസാരിക്കണം. ഞാനും നല്ലവണ്ണം അന്തസ്സായി അധ്വാനിച്ചു തന്നെയാ പൈസ ഉണ്ടാക്കുന്നത്.”

“നല്ല അന്തസ്സ്. കാമാത്തിപുരയില്‍ ഒരു നേരത്തെ അന്നത്തിനു വേണ്ടി കാലകത്തുന്ന വേശ്യാ സ്ത്രീകള്‍ക്ക് ഉണ്ടാകും നിന്നെക്കാള്‍ അന്തസ്സ്. പ്രമോഷനും ബോണസ്സിനും വേണ്ടി ആര്‍ക്കും കാലകത്തുന്ന കോര്‍പ്പറേറ്റ് വേശ്യ. അതാണ്‌ നീ.”

പ്രിയയുടെ ദേഷ്യം മൂര്‍ധന്യത്തിലെത്തി. “അതേ എനിക്ക് എന്‍റെ കരിയറില്‍ മുന്നിലെക്കെത്തണം. അതിനു വേണ്ടി ഞാന്‍ എന്തും ചെയ്യും. എന്‍റെ കൂടെ കരിയര്‍ തുടങ്ങിയവര്‍ എല്ലാവരും ഇപ്പോള്‍ അസിസ്റ്റന്റ്‌ മാനേജരോ മാനേജറോ മാത്രാമായി നില്‍ക്കുമ്പോള്‍ ഞാന്‍ ഇപ്പോള്‍ എവിപി. അതിനു വേണ്ടി ഞാന്‍ എന്തും ചെയ്യും.”

“എനിക്കിങ്ങനെ പോകാന്‍ കഴിയില്ല. എനിക്ക് ഡിവോഴ്സ് വേണം.”

“ഞാന്‍ ഇപ്പോള്‍ എന്തു ചെയ്യണം എന്നാണ് പറയുന്നത്.”

“നീ ജോലി റിസൈന്‍ ചെയ്യണം.”

“ആനന്ദ് അത് നടക്കില്ല. ഞാന്‍ പല കഷ്ടപാടും സഹിച്ചാണ് ഇവിടെ വരെ എത്തിയത്. നീ പറഞ്ഞപ്പോലെ തന്നെ പലര്‍ക്കും കിടന്നു കൊടുത്തു തന്നെ. എന്‍റെ കരിയറിന് പ്രശനമാകും എന്ന്‍ കണ്ടപ്പോള്‍ എന്‍റെ വയറ്റില്‍ ഉണ്ടായിരുന്ന കുട്ടിയെ വരെ ഞാന്‍ അബോര്‍ട്ട് ചെയ്തു. എനിക്ക് ജോലി റിസൈന്‍ ചെയ്യാന്‍ പറ്റില്ല.”

“കുട്ടിയെ അബോര്‍ട്ട് ചെയ്തു എന്നോ.”

“അതേ. ആ കുട്ടിയുടെ അച്ഛന്‍ നിങ്ങള്‍ തന്നെ ആയിരുന്നോ എന്നെന്നിക്ക് ഉറപ്പുണ്ടായിരുന്നില്ല. ജനിച്ചു പിന്നെ വേറെ ആരുടെയെങ്കിലും മുഖച്ഛായ ആണെങ്കില്‍ പരിഹാസ കഥാപാത്രം ആയി വളരുന്നതിലും നല്ലത് അബോര്‍ട്ട് ചെയ്യുന്നതാണ് എന്നെനിക്ക് തോന്നി.”

ആ മറുപടി ആനന്ദിന് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. അവന്‍ പ്രിയയുടെ മുഖത്ത് ഠപ്പേ എന്നൊന്ന് കൊടുത്തു. അടിച്ചു കഴിഞ്ഞപ്പോള്‍ അത് വേണ്ടായിരുന്നു എന്ന്‍ ആനന്ദിന് തോന്നി. പ്രിയ അപ്പോള്‍ ക്രോധം കൊണ്ട് കണ്ണ്‍ കാണാത്ത അവസ്ഥയില്‍ ആയിരുന്നു. അവള്‍ അവിടെ കണ്ട എല്ലാ സാധനവും എടുത്തു ആനന്ദിനെ എറിഞ്ഞു.അതു കഴിഞ്ഞു അവള്‍ നേരെ ഓടിപോയി മുറിയില്‍ കയറി വാതിലടച്ചു.

യുദ്ധം കഴിഞ്ഞ പ്രതീതിയുള്ള ഹാളില്‍ വിഷമത്തോടെ ഇരിക്കുകയായിരുന്നു ആനന്ദ്. കാളിംഗ് ബെല്‍ നിര്‍ത്താതെ മുഴങ്ങുന്നത് കേട്ടാണ് അവന്‍ എഴുനേറ്റത്. അവന്‍ ചെന്നു വാതില്‍ തുറന്നു നോക്കി. ഒരു എസ്ഐയും നാല് പോലീസ്കാരും വീട്ടിനുള്ളിലേക്ക് കയറി. എന്താണ് നടക്കുന്നത് എന്നറിയാതെ ആനന്ദ് അന്തംവിട്ടപ്പോള്‍ തല മുഴുവന്‍ ചോര ഒലിപ്പിച്ചു കൊണ്ട് പ്രിയ റൂമില്‍ നിന്നിറങ്ങി എന്നിട്ട് പോലീസുകാരോടായി.

“സര്‍ ഇവന്‍ എന്നെ കൊല്ലാന്‍ നോക്കി.”

പോലീസുകാര്‍ ആനന്ദിനെ പിടിച്ചു. അവന്‍റെ നിരപരാധിത്വവാദമൊന്നും അവരുടെ അടുത്ത്‌ ചെലവായില്ല. പ്രിയ അവന്‍റെ മേലെ ഇന്ത്യയില്‍ ഏറ്റവുമധികം വ്യഭിചരിക്കപ്പെട്ട വകുപ്പായ, ലീഗല്‍ ടെററിസം എന്ന്‍ സുപ്രീംകോടതി അഭിപ്രായപ്പെട്ട വകുപ്പ് ആയ ഐപിസി സെക്ഷന്‍ 498എ (സ്ത്രീധന നിരോധന നിയമം) പ്രകാരം കംപ്ലൈന്റ്റ് കൊടുത്തു. ഐപിസി സെക്ഷന്‍ 498എ കൂടാതെ സെക്ഷന്‍ 377 (പ്രകൃതി വിരുദ്ധ ലൈംഗീക വേഴ്ചക്ക് പ്രേരിപ്പിക്കുക) ഗാര്‍ഹികപീഡനനിയമം 2005എന്നിവയും മേമ്പൊടിയായി ചാര്‍ത്തി കൊടുത്തു. ഈ വകുപ്പുകള്‍ പ്രകാരം കേസേടുത്താല്‍, ജാമ്യമില്ലാ വകുപ്പുകള്‍ ആയത്‌ കൊണ്ട് തെറ്റ് ചെയ്താലും ഇല്ലെങ്കിലും നേരെ ജെയിലില്‍ പോവുകയേ നിവര്‍ത്തിയുള്ളൂ. (ഇപ്പോള്‍ ആരും ഇത് പരീക്ഷിച്ചു നോക്കേണ്ട. ഈ വകുപ്പുകളുടെ വ്യാപക ദുരുപയോഗം കാരണം സുപ്രീംകോടതി പ്രാഥമിക അന്വേഷണം നടത്തി എന്തെങ്കിലും സത്യം ഉണ്ടെങ്കില്‍ മാത്രമേ അറ്റസ്റ്റ് ചെയ്യാന്‍ പാടുള്ളൂ എന്ന്‍ 2017ലും 2018ലും അസനിഗ്ധമായി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *