അത്രമേൽ സ്നേഹിക്കയാൽ 3 [Asuran]

Posted by

ക്വാളിഫിക്കേഷനും ഡെസിഗ്നേഷനും തമിലുള്ള പൊരുത്തക്കേട് ആണ് ജയുടെ മനസ്സില്‍ ആദ്യം തങ്ങിയത്. ഏത് സിഎ കഴിഞ്ഞവനും ആദ്യമെത്തുന്ന ഡെസിഗ്നേഷനാണ് അസിസ്റ്റന്റ്റ് മാനേജര്‍. സിഎ കഴിഞ്ഞു 12 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാകുമ്പോള്‍ സീനിയര്‍ മാനേജറോ അതോ എവിപി ആയോ ജോലിക്ക് ചേരുവാനുള്ള യോഗ്യതയുണ്ട് പക്ഷേ ഇത് ഇപ്പോള്‍ അസിസ്റ്റന്റ്റ് മാനേജര്‍. എന്തായാലും കമ്പനിയുടെ ഹയറിംഗ് പോളിസിയില്‍ കയറി അഭിപ്രായം പറയാതിരിക്കാനുള്ള ബുദ്ധി ജയ്‌ കാണിച്ചു.

പിന്നെ കുറെ നാളത്തേക്ക് ഓഫീസിലെ പരദൂഷണ ചര്‍ച്ചകളില്‍ ആനന്ദ് എന്ന പേര് പലപ്പോഴും മുഴങ്ങി കേട്ടു. എന്നാല്‍ താനാണ് ഓഫീസിലെ പരദൂഷണത്തിന്റെ മുഖ്യയിര എന്നറിയാതെ ആനന്ദ് ദിവസവും ആരോടും ഒരു ബന്ധവുമില്ലാതെ തന്‍റെ കാര്യം മാത്രം നോക്കി ജോലിക്ക് വന്നും പോയികൊണ്ടിരുന്നു.

ജൂലൈ മാസം അവസാനം മാനേജ്മെന്റ് റിവ്യൂ മീറ്റിംഗ് വന്നു. ജയ്‌ പ്രോസസ് ഹെഡ് അല്ലാത്തത് കൊണ്ട് മീറ്റിംഗില്‍ പങ്കെടുക്കേണ്ട കാര്യമില്ല, പക്ഷേ ജയുടെ ബോസ്സിന്റെ അളിയന്റെ കല്യാണമായത് കൊണ്ട് ജയ്ക്ക് ആ മീറ്റിംഗില്‍ പങ്കെടുക്കേണ്ടി വന്നു. (രാജാവേ, സ്മിതേ ഇത് ആ യാത്രയില്‍ എന്നോട് പറഞ്ഞ കഥ അല്ല. സന്ദര്‍ഭവശാല്‍ ആ യാത്ര പ്രതിപാദിക്കുന്നു എന്നേയുള്ളൂ.) ആ മീറ്റിംഗിന്‍റെ തീരുമാനങ്ങളില്‍ മുഖ്യമായ തീരുമാനം കോര്‍പ്പറേറ്റ് സ്ട്രാറ്റജിക്കു വേണ്ടി ഒരു പുതിയ ടീം തുടങ്ങുന്നു എന്നാണ്. ആ ടീമിലേക്ക് ആദ്യത്തെ റിക്രൂട്ട്മെന്‍റ് ആണ് ആനന്ദ്. അവരുടെ ആദ്യത്തെ സംരംഭം എംഐഎസ് ഉണ്ടാക്കുക എന്നതാണ്. ആ ടീമിനെ നയിക്കാന്‍ ഒരു പുതിയ സീനിയര്‍ വിപി അല്ലെങ്കില്‍ ഡയരക്ടറെ പുറത്ത് നിന്നും എടുക്കും അത്രയും കാലം ഞങ്ങളുടെ ഡയരക്ടര്‍ ആയ രഘുറാം ആ ടീമിനെ നയിക്കും. ഏത് ടീമിലാണ് ആദ്യം എംഐഎസ് ആദ്യം പ്രയോഗത്തില്‍ വരുത്തേണ്ടത് എന്നതിന് ജയ്‌ പോയി ബലിയാടായി.

ആഗസ്റ്റ്‌ മാസത്തില്‍ രഘു ജയേയും ആനന്ദിനെയും ഔപചാരികമായി പരസ്പരം പരിചയപ്പെടുത്തി. ജയും ആനന്ദും ചേര്‍ന്ന്‍ ജയുടെ ടീമിന്‍റെ എംഐഎസ് ഉണ്ടാക്കുന്ന ജോലി ആരംഭിച്ചു. ജോലിയോടുള്ള ആനന്ദിന്റെ പ്രതിബദ്ധത ജയ്‌ക്കുളില്‍ മതിപ്പുളവാക്കി പക്ഷേ എന്തു കൊണ്ട് പന്ത്രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയത്തിനു ശേഷം അസിസ്റ്റന്റ്‌ മാനേജര്‍ ആയി എന്ന ചോദ്യം ജയ്ക്കുളില്‍ പിന്നെയും അലയടിച്ചു. വ്യക്തിപരമായ ഒരു കാര്യവും ആനന്ദ് വിട്ടു പറയുന്നില്ലായിരുന്നു. സ്വയം കെട്ടിയ ഒരു കോട്ടക്കുള്ളില്‍ തന്‍റെ വ്യക്തിജീവിതം ആനന്ദ് ഭദ്രമാക്കി സംരക്ഷിച്ചു.

സെപ്റ്റംബര്‍ മാസം തുടക്കത്തോടെ തന്നെ വേണ്ട മെട്രിക്ക്സും, സിസ്റ്റവും ആനന്ദും ജയും കൂടി തീരുമാനിച്ചിരുന്നു. ഒക്ടോബര്‍ പകുതിയോടു കൂടി തന്നെ ജയുടെ ടീമില്‍ എംഐഎസ് പ്രയോഗത്തില്‍ എത്തി. ഇനി അതൊന്ന്‍ ഫൈന്‍ട്യൂണ്‍ ചെയ്‌താല്‍ മതി. പിന്നത്തെ ഒരാഴ്ച കൊണ്ട് എംഐഎസ് പൂര്‍ണ്ണമായും ജയുടെ ടീമില്‍ പ്രയോഗത്തിലായി.

ഒക്ടോബര്‍ 24 2018 ബുധനാഴ്ച

പതിവുപോലെ ജയ്‌ ഓഫീസിലെത്തി. മെയില്‍ എല്ലാം നോക്കി കഴിഞ്ഞു നേരെ കമ്പികുട്ടനില്‍ കയറി നോക്കി. സിമോണയുടെ ഹിതയും വീട്ടുപണിക്കാരും എന്ന കഥയും അനിതയുടെ ഭര്‍ത്താവിന്‍റെ കൂട്ടുകാരോടൊപ്പം എന്ന കഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ വായിക്കാന്‍ സമയമില്ല, രാത്രിയിലെ ക്ലയന്റ് കോളിനിടയില്‍ വായിക്കാം.

Leave a Reply

Your email address will not be published. Required fields are marked *