ഒരു ദിവസം വയ്യായ്ക കാരണം പ്രിയ ഓഫീസില്‍ പോയില്ല. അന്ന് വൈകുന്നരം ആനന്ദ് ഓഫീസില്‍ നിന്നു കുറച്ചു നേരത്തെ വന്നപ്പോള്‍ മേശപ്പുറത്തു പ്രിയയുടെ ലാപ്ടോപ് തുറന്നു വെച്ചിരിക്കുന്നത് കണ്ടു. അതിലുള്ള ചാറ്റിലെ ഒരു വരി ആനന്ദിന്റെ കണ്ണിലുടക്കി. പ്രിയയുടെ ഓഫീസിലെ വിപി ഇപ്പോള്‍ വാട്ട്സ്ആപ്പ് ചാറ്റ് ചെയ്യാന്‍ പറ്റുമോ എന്ന ചോദ്യത്തിന് മറുപടിയായി പ്രിയ അയച്ചിരിക്കുന്നത്.
“വീ കാന്‍ ചാറ്റ് ഫ്രം മൈ അദര്‍ നമ്പര്‍.”
അപ്പോള്‍ താന്‍ അറിയാത്ത ഒരു നമ്പര്‍ കൂടി പ്രിയക്കുണ്ട് എന്നാണോ. ബാത്ത്റൂമിലെ ഫ്ലഷിന്റെ ശബ്ദം കേട്ടപ്പോള്‍ ആനന്ദ് അവിടെ നിന്നും മാറി. വ്യക്തമായ തെളിവ് ഇല്ലാതെ പ്രിയയോടു ചോദിക്കുന്നത് മണ്ടത്തരം ആണ് എന്നവനു തോന്നി. അവന്‍ മാറി നിന്നു പ്രിയയെ നിരീക്ഷിക്കാന്‍ തീരുമാനിച്ചു.
കുറച്ചു ദിവസം പ്രിയയെ നിരീക്ഷച്ചതില്‍ നിന്നും അവളുടെ രണ്ടാമത്തെ ഫോണ്‍ സൂക്ഷിക്കുന്ന സ്ഥലം അവന്‍ കണ്ടു പിടിച്ചു. അവളുടെ ലാപ്ടോപ് ബാഗിന്‍റെ ഉള്ളിലാണ് അവള്‍ ആ ഫോണ്‍ സൂക്ഷിക്കുന്നത്. അവള്‍ ഓഫീസിലേക്ക് റെഡി ആകുന്ന സമയത്ത് അവന്‍ ആ ഫോണ്‍ അവളുടെ ലാപ്ടോപ് ബാഗില്‍ നിന്നും എടുത്തു.
അന്നത്തെ ദിവസം ഓഫീസില്‍ പോകാതെ അവന്‍ ആ ഫോണിന്‍റെ ഉള്ളിലെ രഹസ്യങ്ങള്‍ അറിയുന്നതിന് വേണ്ടി ചെലവിടാന്‍ തീരുമാനിച്ചു. അവന്‍ അടുത്തുള്ള മൊബൈല്‍ഫോണ്‍ സര്‍വിസ് കടയില്‍ കൊണ്ടുപോയി ആ ഫോണിന്‍റെ ലോക്ക് പൊട്ടിച്ചു. ഉള്ളില്‍ കയറി നോക്കിയ ആനന്ദ് ശരിക്കും തകര്‍ന്നു പോയി. പ്രിയ അവളുടെ ഇപ്പോഴത്തെ ഓഫീസിലെയും പഴയ ഓഫീസിലെയും പലരുമായുള്ള സെക്സ് ചാറ്റ് ആയിരുന്നു ആ ഫോണില്‍ അവന്‍ കണ്ടത്. പ്രിയയുടെ ഇപ്പോഴത്തെ പ്രമോഷന്‍ പോലും അവള്‍ ജോലി ചെയ്തതിനേക്കാള്‍ കൂടുതല്‍ ഓഫീസില്‍ ഉള്ള സീനിയര്‍സിന് കിടന്നു കൊടുത്തതിന്‍റെ ഫലമായി ലഭിച്ചതാണ്.
ആനന്ദ് ഒരു ബുദ്ധിമോശം കാണിച്ചു. പ്രിയയുടെ രണ്ടാമത്തെ ഫോണ്‍ അവന്‍ ഇന്റര്‍നെറ്റ് ആയി കണക്റ്റ് ചെയ്തു വെച്ചു. അത് കൊണ്ട് തന്നെ അവള്‍ക്ക് റിമോട്ട് ആയി ആ ഫോണിന്‍റെ ഉള്ളിലുള്ള എല്ലാ ഡാറ്റയും ഡിലീറ്റ് ചെയ്യാന്‍ പറ്റി.
വൈകുന്നരം ആയി. പ്രിയയെ നേരിടാനായി ആനന്ദ് കാത്തു നിന്നു.പതിവ് പോലെ പ്രിയ വന്നു. പ്രിയയുടെ മുന്നിലേക്ക് ആനന്ദ് ഫോണ്‍ നീട്ടി.
പ്രിയ ഒന്നുമറിയാത്ത പോലെ. “ഇത് ഏതാ ഈ ഫോണ്‍.”
ആനന്ദ്: “നിനക്കറിയില്ലേ ഇത് നീ നിന്‍റെ മറ്റവന്‍മാരായി ചാറ്റ് ചെയ്യാന്‍ വേണ്ടി കൊണ്ടു വന്ന രണ്ടാമത്തെ ഫോണ്‍ അല്ലേ.”
“മറ്റവന്മാരായി ചാറ്റ് ചെയുകയോ. ആനന്ദ് എന്താണീ പറയുന്നത്.”
“എല്ലാം ഇതില്‍ ഉണ്ട്.” ആനന്ദ് ഫോണ്‍ തുറന്നു നോക്കിയപ്പോള്‍ എല്ലാം കാലി.
ആനന്ദ് ദേഷ്യത്തോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. പ്രിയ ആനന്ദിന്റെ അടുത്തേക്ക് ചെന്നു:
“ആനന്ദ് നോക്ക് ഞാന്‍ ഈ കഷ്ടപെടുന്നത് എല്ലാം നമ്മുക്ക് വേണ്ടിയാണ്. അടുത്ത ഒന്നൊ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഈ ഹോം ലോണ്‍ തീരും. അത് കഴിഞ്ഞു നമ്മുക്ക് വേറെ ഒരു വലിയ സൊസൈറ്റിയില്‍ ഇതിലും വലിയ വീട് എടുക്കാം. പിന്നെ നമ്മുക്കൊരു കുട്ടി. അങ്ങനെ എനിക്ക് എന്തെല്ലാം സ്വപ്നം ഉണ്ടെന്നോ.”