മേൽവിലാസം 1 [സിമോണ]

Posted by

കോമ്പൗണ്ടിനുള്ളിലായിരുന്നതിനാൽ ഏതു സമയത്തും എനിക്കങ്ങോട്ട് പോകാനും വരാനുമൊന്നും യാതൊരു തടസവും ഉണ്ടായിരുന്നില്ല.
പലപ്പോഴും കിടക്കാൻ നേരം മാത്രമേ അധികവും ഞാൻ എന്റെ വീട്ടിലെത്താറുള്ളു എന്നതാണ് വാസ്തവം…

ഒരുപക്ഷെ എന്റെ സ്വന്തം മമ്മിയേക്കാൾ എനിക്ക് കൂടുതൽ ഇഷ്ടവും ബഹുമാനവുമെല്ലാം സുരേഷേട്ടന്റെ അമ്മയോടായതും അതുകൊണ്ടുതന്നെയാവണം. മമ്മിയെക്കാളുപരി എന്റെ കുഞ്ഞിലേ മുതൽക്കേ നോക്കിയിരുന്നതും ലാളിച്ചിരുന്നതുമെല്ലാം ഏട്ടന്റെ അമ്മയായിരുന്നു… അപ്പോൾ അത് സ്വാഭാവികമാണല്ലോ…അതുകൊണ്ടുതന്നെ എന്റെ ശരീരഘടനകളിൽ കാലക്രമേണ സംഭവിച്ചുകൊണ്ടിരുന്ന മാറ്റങ്ങളെക്കുറിച്ച് എന്റെ മാതാപിതാക്കളെക്കാൾ മുൻപേ ശ്രദ്ധിക്കാൻ തുടങ്ങിയതും “രതിയാന്റി”… അതായത് സുരേഷേട്ടന്റെ ‘അമ്മ തന്നെയായിരുന്നു..എന്താണാ മാറ്റമെന്നല്ലേ.. വഴിയേ പറയാം….
ഒരുപക്ഷെ എന്റെ മമ്മിയോട് അവരത് സൂചിപ്പിക്കും വരെ മമ്മിക്കും പപ്പക്കുമൊന്നും എന്റെകാര്യത്തിൽ അത്രവലിയ ശ്രദ്ധയൊന്നുമില്ലായിരുന്നു….

ആദ്യമൊക്ക പ്രായവ്യത്യാസത്തിന്റെ ആധിക്യത്താൽ സുരേഷേട്ടനോട് അത്രക്കങ്ങോട്ട് അടുപ്പം എനിക്കുണ്ടായിരുന്നില്ലെങ്കിലും, ഏതാണ്ട് എട്ട്, ഒൻപത് ക്‌ളാസ്സുകളിലേക്കെത്തിയപ്പോഴേക്കും ഞങ്ങൾ തമ്മിൽ മെല്ലെ മെല്ലെ സൗഹൃദത്തിലാവാൻ തുടങ്ങിയിരുന്നു… കാലങ്ങൾ കടന്നുപോകും തോറും ആ അടുപ്പം വളർന്നു വളർന്ന്, അധികം വൈകാതെ, വീട്ടിലുള്ളപ്പോൾ ഏതുനേരവും ഞാൻ സുരേഷേട്ടന്റെ നിഴലായി നടക്കുന്ന ഒരു രീതിയിലേക്കെത്താൻ അധികസമയമൊന്നും വേണ്ടിവന്നില്ല.
അത്രയ്ക്ക് ഇഷ്ടമായിരുന്നു എനിക്ക് ഏട്ടനെ… ഏട്ടന് എന്നെയും.

അതുപക്ഷേ മറ്റൊരുതരത്തിലുള്ള ചിന്തകളും ഉള്ളിൽ വെച്ചുകൊണ്ടായിരുന്നില്ല. എന്നുമാത്രമല്ല, ചെറുപ്പത്തിൽ, എന്നുവെച്ചാൽ അത്രയധികം തിരിച്ചറിവൊന്നും ആയിട്ടില്ലാത്ത പ്രായത്തിൽ, പപ്പയും മമ്മിയും ബെഡിൽ കിടന്ന് എന്തൊക്കെയോ കാട്ടിക്കൂട്ടുന്നത് കണ്ടിട്ടുണ്ടെന്നതൊഴിച്ചാൽ, ആൺപെൺ ബന്ധത്തെക്കുറിച്ചോ, അതിലൂടെ ലഭിക്കുന്ന അനുഭൂതിയുടെ ആഴങ്ങളെക്കുറിച്ചോ എനിക്കുണ്ടായിരുന്ന അറിവ് തീർത്തും നാമമാത്രമായിരുന്നു.. അപ്പോൾ പിന്നെ അത്തരമൊരു ബന്ധം എന്റെ മനസ്സിൽ ഏട്ടനോടുണ്ടാവാൻ ഒരു തരത്തിലും സാധ്യതയില്ലല്ലോ..

പക്ഷെ എനിക്ക് ഏട്ടനെ ഒരുപാടിഷ്ടമായിരുന്നു. ഒരുപാടെന്നു പറഞ്ഞാൽ ഒരുദിവസമെങ്കിലും കാണാതിരിക്കാൻ സാധിക്കാത്ത വിധത്തിലുള്ള അത്രയും ഇഷ്ടം… അതുകൊണ്ട് തന്നെ പഠിത്തം കഴിഞ്ഞെത്തിയാൽ ഞാൻ പിന്നെ ഒട്ടുമിക്ക സമയവും ചേട്ടന്റെ വീട്ടിൽ തന്നെയായിരുന്നു.

എന്റെ ഏട്ടനോടുള്ള അടുപ്പം കണ്ട്, ഒരു പെണ്ണായി ജനിച്ചിരുന്നെങ്കിൽ എന്നെ സുരേഷേട്ടനെ കൊണ്ട് കെട്ടിച്ചേനെ എന്ന് എന്റെ വീട്ടുകാരും സുരേഷേട്ടന്റെ വീട്ടുകാരും, എന്തിനധികം, ഏട്ടന്റെ അടുത്ത ഫ്രെണ്ട്സ് പോലും കളിയാക്കി പറയാറുണ്ട്…എനിക്കുതോന്നുന്നു, സുരേഷേട്ടന്റെ അമ്മയായിരുന്നു അത് ഏറ്റവും അധികം പറയാറുള്ളതെന്ന്.

“നിനക്ക് ശരിക്കുമൊരു പെണ്ണായി ജനിക്കായിരുന്നില്ലേ എന്റെ കുഞ്ഞൂ.. എന്റെ മരുമോളായി ഈ വീട്ടിലേക്ക് കൊണ്ടുവന്നേനെ നിന്നെ ഞാൻ… “

Leave a Reply

Your email address will not be published. Required fields are marked *