മേൽവിലാസം 1
Melvilasam Part 1 | Author : Simona
കടുപ്പമേറിയ ചില ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന ഒരുകാലഘട്ടത്തിലാണ് ഒരു നിമിത്തം പോലെ ഈ സൈറ്റും അതിലെ ചില ഏടുകളും കണ്മുന്നിൽ വന്നുപെട്ടത്. ആ വഴിത്തിരിവ് ചിന്തിക്കാവുന്നതിനുമപ്പുറം വലിയൊരു ആശ്വാസമായിരുന്നു എനിക്കന്ന് നൽകിയതും… അതുപക്ഷേ കഥകൾ വായിക്കുക എന്നതിനേക്കാൾ ആ സാഹചര്യത്തിൽ മനസ്സിൽ കെട്ടിക്കിടന്നിരുന്ന തീർത്തും ഡിപ്രസ്സിങ്ങായിരുന്ന ഓർമ്മകളിൽ നിന്ന് ഒട്ടൊരു മോചനം നേടുക എന്ന ഒരുദ്ദേശ്യത്തിന്റെ പൂർത്തീകരണം സാധ്യമായതിനാൽ ആയിരുന്നു എന്നുപറയാം…
ഇത്തരമൊരു എഴുത്തിലും, അതുവായിക്കുന്ന വായനക്കാർക്കിടയിലും തീർത്തുമൊരു തുടക്കക്കാരിയുടെ പകപ്പും അങ്കലാപ്പുമെല്ലാം ഈ കഥയെഴുതിയിരുന്ന കാലഘട്ടത്തിൽ എന്നെ വല്ലാതെ ശല്യപ്പെടുത്തിയിരുന്നു എന്നതൊരു യാഥാർഥ്യമാണ്.. അതുകൊണ്ടുതന്നെ മനസ്സിലേക്ക് കടന്നുവന്നത് അപ്പാടെ എങ്ങനെയെങ്കിലും പകർത്തി കയ്യിൽ നിന്നൊഴിവാക്കുക എന്ന നിലയിലാണ് ഈ കഥയുടെ ആദ്യ ഭാഗങ്ങൾ പലതും എഴുതിയത്.. അതും അപ്പപ്പോൾ വാരിവലിച്ചെഴുതി അപ്പോൾ തന്നെ സൈറ്റിലെ “സബ്മിറ്റ് സ്റ്റോറി” പോർട്ടലിൽ പേസ്റ്റ് ചെയ്തിടുക എന്നല്ലാതെ ഇതിന്റെയൊന്നും കോപ്പിപോലും എന്റെ പക്കൽ സൂക്ഷിച്ചിരുന്നില്ല…
പിന്നീട് മെല്ലെ മെല്ലെ നിങ്ങളിൽ ഒരാളായി മാറിയപ്പോൾ.. ഒരുപാട് സുഹൃത്തുക്കളെ ഇവിടെ കണ്ടെത്തിയപ്പോൾ ആ മനസ്സാന്നിധ്യം എന്റെ എഴുത്തിന്റെ രീതികളിലും പ്രതിഫലിച്ചുകാണണം… അതുകൊണ്ടുതന്നെ വീണ്ടും ഈ കഥയിലൂടെ വെറുതെ ഒരു പുനർവായന നടത്തിയപ്പോൾ എനിക്ക് അതൊട്ടും രസിക്കുന്നതായി തോന്നിയില്ല… എന്റേതായ യാതൊരു രീതികളും ഇതിന്റെ വരികളിലും കാണാനുണ്ടായിരുന്നില്ല…
പൂർണമായി ഡിലീറ്റ് ചെയ്തേക്കാമെന്ന ഒരു തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് തല്ക്കാലം ആ കഥകൾ ലോക്ക് ചെയ്തിട്ടത്… എന്നാൽ ഈ കഥയ്ക്ക് ഇപ്പോഴും വായനക്കാരുണ്ടെന്ന് മനസ്സിലാക്കിയത് ഇത് ലോക്ക് ചെയ്തതിനുശേഷം എനിക്കുവന്ന റിക്യുസ്റ്റുകൾ കണ്ടപ്പോഴാണ്…
അതുകൊണ്ടുതന്നെ കഥയിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെ