കുരുതിമലക്കാവ് 6 [ Achu Raj ]

Posted by

“ശരി സമ്മതിച്ചിരിക്കുന്നു…. ഞാന്‍ സത്യം ചെയ്യാം….”
അവന്‍ അവളുടെ അടുത്തേക്ക് നീങ്ങി….
“അയ്യോ ഇവിടെ വച്ചല്ല…. നാളെ നമ്മളൊരു സ്ഥലം വരെ പോകും….. അവിടെ വച്ച് എനിക്ക് സത്യം ചെയ്തു തന്നാല്‍ മതി…..”
സുനന്ദ അത് പറഞ്ഞുകൊണ്ട് അവനു നേരെ നിന്നു…
“ഏതു സ്ഥലം”
“അതൊക്കെ നാളെ കാണാന്നെ…..രാവിലെ ഒരുങ്ങി നിലക്ക്… ഞാന്‍ വന്നു കൂട്ടിക്കൊള്ലാം….. സമയം ഒരുപാടായി… ചക്കി അന്വേഷിക്കും….. ഞാന്‍ പോട്ടെ”
അത് പറഞ്ഞുകൊണ്ട് അവള്‍ അവനെ കടന്നു പോയി….. പൊടുന്നനെ നിന്ന അവള്‍ അവന്‍റെ നെറ്റിയില്‍ അമര്‍ത്തിയൊരു ചുബനം കൊടുത്തു….
“മംഗലം കഴിയുന്നതുവരെ ഇങ്ങനൊക്കെ മതി”
അത് പറഞ്ഞുകൊണ്ട് ചിരിച്ചു അവള്‍ ആ കോണി പടികള്‍ ഇറങ്ങി പോകുന്നത് കഴുകന്‍ കണ്ണുകളോടെ അനിരുദ്ധന്‍ നോക്കി നിന്നു……….

ചക്കിയോടു നടന്ന കാര്യങ്ങള്‍ എല്ലാം പറയാന്‍ കഴിയാത്ത മനോവിഷമത്തിലാണ് സുനന്ദ…… അവളിതുവരെയും കണ്ടില്ലലോ….
സുനന്ദ ഓരോന്ന് ചിന്തിച്ചിരിക്കുമ്പോള്‍ ചക്കി വരുന്നത് അവള്‍ കണ്ടു….
അവള്‍ അടുതെക്കൊടിവരുന്നത്‌ കണ്ട ചക്കിക്ക് കോപം തികട്ടി വന്നെങ്കിലും അത് മറച്ചുവച്ചുകൊണ്ട് അവള്‍ സന്തോഷം നടിച്ചു….
ഓടി വന്നു ചക്കിയെ കെട്ടിപ്പിടിച്ച സുനന്ദ ഒറ്റ ശ്വാസത്തിന് അവളോട്‌ എല്ലാം പറഞ്ഞു,,,,,,
അവളുടെ മുഖത്ത് നോക്കാന്‍ കഴിയാത്തവണ്ണം നാണത്തില്‍ കുതിര്‍ന്ന സുനന്ദ ചക്കിയുടെ മറുപടിക്കായി കാത്തു നിന്നു…..
ഇല്ലാത്ത പുഞ്ചിരിയും മുഖത്തണിഞ്ഞ ചക്കി സ്നേഹത്തോടെ അവളെ ചുംബിച്ചു…..
“നല്ലവിശേഷമാണല്ലോ…… ഇനി ആരുമില്ല എന്നുള പരാതി കേള്‍കേണ്ടി വരിലാലോ….”
ചക്കി അത് പറഞ്ഞുകൊണ്ട് അവളെ നോക്കി….
സന്തോഷത്തിന്റെ ജലകണികകള്‍ സുനന്ദയുടെ കണ്ണുകളില്‍ നിറഞ്ഞിരുന്നു,,,,,
“ഇനിയിപ്പോ പെട്ടന്ന് തന്നെ മങ്ങലതിനുള്ള ഏര്‍പ്പാട് ഉണ്ടാക്കാന്‍ ഞാന്‍ അച്ഛനോട് പറയാം….”
അവളെ പുഞ്ചിരികൊണ്ടു പൊതിഞ്ഞ ചക്കി അത് ചോദിച്ചപ്പോള്‍ നാണത്താല്‍ കൂമ്പിയടഞ്ഞ കണ്ണുകളുമായി സുനന്ദ അവള്‍ക്കു മുന്നില്‍ നഖം കടിച്ചു നിന്നു…..
“മൂപ്പനോട്‌ നീ തന്നെ പറയണം…. എനിക്ക് പേടിയ…”
സുനന്ദ അത് പറഞ്ഞപ്പോള്‍ ചക്കി ഒന്നുകൂടി ചിരിച്ചു….
“അതിനെന്ത ഇപ്പോളെ പറഞ്ഞേക്കാം”…
അത് പറഞ്ഞുകൊണ്ട് തിരിഞ്ഞു നടക്കാന്‍ നിന്ന ചക്കിയുടെ കൈകള്‍ പിടിച്ചു കൊണ്ട് സുനന്ദ പറഞ്ഞ
“അയ്യോ ഇപ്പോളെ പറയണ്ട… സമയമാകുമ്പോള്‍ ഞാന്‍ പറയാം…. നീ അപ്പോള്‍ പറഞ്ഞാല്‍ മതി…”
മനസില്‍ പകയുടെ തീഗോളങ്ങള്‍ ചക്കിയെ വിഴുങ്ങി കൊണ്ടിരിന്നു… അതൊന്നും പുറത്തു കാണിക്കാതെ അവള്‍ നിന്നു….
“ഹോ എന്തൊരു ദേഷ്യമായിരുന്നു നിന്ക്കവനോട്….. ഞാനും അവനും പ്രേമത്തിലാകുന്നു പറഞ്ഞിട്ട് ഇപ്പോള്‍ നീ അവനെ തട്ടിയെടുത്തല്ലേ”
അത് ചക്കി പറഞ്ഞപ്പോള്‍ പക്ഷെ സുനന്ദയുടെ മുഖം വല്ലാതെ ആയി….
“ചക്കി ഞാന്‍”….
വാക്കുകള്‍ക്കു വേണ്ടി സുനന്ദ പരതി…..
“അയ്യേ…. ഞാന്‍ ചുമ്മാ പറഞ്ഞതല്ലേ… അല്ലെങ്കിലും നിങ്ങള്‍ നല്ല ചേര്‍ച്ചയാ….. എന്തായാലും ഈ മംഗലം കുരുതിമലക്കാവിനു ഒരു ഉത്സവം തന്നെ ആയിരിക്കും”
ചക്കി അത് പറഞ്ഞുകൊണ്ട് സുനന്ദയുടെ മുഖത്ത് തലോടി….
ഞാന്‍ ജീവനോടെ ഉള്ളപ്പോള്‍ നിക്കവനെ കിട്ടില്ല…. അതിനു ഞാന്‍ സമ്മതിക്കില്ല…. ചക്കി മനസില്‍ പറഞ്ഞു….
ഏതോ സ്വപ്നലോകതിലേക്ക് മറിഞ്ഞു വീണ സുനന്ദ പക്ഷെ ചക്കിയുടെ മുഖഭാവങ്ങള്‍ കാണാതെ പോയി……

Leave a Reply

Your email address will not be published. Required fields are marked *