അവളെ സമാദാനിപ്പിക്കാന്‍ എന്നാ വണ്ണം അവളുടെ കൂടെ ഇരുന്ന ചക്കി അനിരുദ്ധനെ നോക്കി പ്രതികാര ഭാവത്തില്‍ ചിരിച്ചു….
ഒന്നും മനസിലാകാതെ അനിരുദ്ധന്‍ നിന്നു…..
സുമതിയെ മനസില്‍ കാമരൂപിണിയായി കണ്ടു കുറിച്യര്‍ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു…..
ജീവിത തിരിച്ചു കിട്ടിയ സന്തോഷത്തില്‍ സുമതി ദേവി മന്ത്രങ്ങള്‍ ഉരുവിട്ടു…..
എല്ലാവരും സുനന്ദയെ പ്രോത്സാഹിപ്പിച്ചു…. കാരണം അവര്‍ക്കാര്‍ക്കും നഷ്ട്ടപെടാന്‍ ഒന്നും ഉണ്ടായിരുന്നില്ല……
സുനന്ദ മനസുരുകി ദേവിയെ വിളിച്ചു…… എവിടെ നിന്നോ പറന്നു വന്ന ആ വലിയ ഗരുഡന്‍ ആ ആല്‍മരത്തില്‍ ഇരുന്നു….. പൊടുന്നനെ വലിയ കാറ്റുവീശി……
കുരുതിമാലക്കാവിനെ വിറപ്പിച്ചുകൊണ്ട് വലിയ ശബ്തതോടെ ഇടി മുഴങ്ങി……
കുരിച്ച്യരുടെയും കുഞ്ഞംബുവിന്റെയും മുഖത്ത് ഭയത്തിന്റെ നിഴല്‍ പാടുകള്‍ വീണു…… ബ്രാഹ്മണന്‍ മുകളിലേക്ക് നോക്കി…..
“ആപത്ത്”
അയാളുടെ ചുണ്ടുകള്‍ മൊഴിഞ്ഞു….
“ആപത്ത്”…………