എത്ര ബ്ലോക്കുകള്‍ നമ്മൾ പാസ് ചെയ്യണമോ അതിനു അനുസരിച്ച് നമുക്ക് കിട്ടുന്ന റാഗിങ്ങും സ്വാഭാവികമായും കൂടാൻ സാധ്യത ഉണ്ട്. അത് കൊണ്ട് തന്നെ, ആദ്യം ഉള്ള ഇലക്ട്രികൽ എഞ്ചിനീയറിംഗ് കുട്ടികളോട് എനിക്ക് നല്ല അസൂയ തോന്നിയെങ്കിലും, അവസാനം ഉള്ള കമ്പ്യൂട്ടർ സയൻസ് എടുക്കാൻ തോന്നിക്കാത്തതിൽ ഞാൻ പടച്ചോനോട് നന്ദി പറഞ്ഞു. രാവിലത്തെ കാര്യം വലിയ പ്രയാസം ഇല്ലായിരുന്നു. കാരണം ഞങ്ങൾ കോളേജ്ലേക്ക് പോകുന്ന സമയം ചേട്ടൻമാർ ഒന്നും എത്തില്ല, ഉണ്ടാവുന്നുണ്ടെന്കിൽ തന്നെ കുറച്ച് പഠിപ്പി ചേട്ടൻമാർ ആകും അവർ അത്ര ഉപദ്രവം ഇല്ല. അങ്ങനെ ആദ്യ ദിവസം ക്ലാസിൽ എത്തി. 27 പെണ്‍കുട്ടികളും 22 ആണ്‍കുട്ടികളും ഉള്ള ക്ലാസ്സ്. പെൺകുട്ടികൾ സിവിൽ പഠിക്കുമോ എന്ന് ചോദിച്ച അഭ്യുദയകാംക്ഷികളെ ഒക്കെ ചുമ്മാ മനസ്സിൽ സ്മരിച്ചു. പെണ്‍കുട്ടികള്‍ അധിക പേരും ഹോസ്റ്റലിൽ താമസിക്കുന്നവർ ആയിരുന്നു..ഭാക്കി ഉള്ളവരെയും പരിചയപ്പെട്ടു. ആണ്‍കുട്ടികളെ ആരോടും മിണ്ടിയില്ല, അല്ലെങ്കിലും ഞാനിത് വരെ ആണ്‍കുട്ടികളോട് വലിയ കൂട്ട് ഒന്നും ഇല്ലായിരുന്നു. അത്യാവശ്യം യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചത് കൊണ്ടാകും, +2 വരെ പഠിച്ചിട്ടും എനിക്കൊരു നല്ല ആണ്സുഹൃത്ത് പോലും ഇല്ല, വളരെ അത്യാവശ്യം ഉള്ള കാര്യത്തില്‍ മാത്രമേ ഞാൻ ക്ലാസിലെ ആണ്‍കുട്ടികളോട് സംസാരിച്ചിട്ടുള്ളു. അപ്പോൾ പോലും എനിക്ക് വിറയ്ക്കുമായിരുന്നു. എന്റെ അടുത്ത ബന്ധുക്കൾ, അയല്‍വാസികള്‍ അങ്ങനെ ഉള്ള കുറച്ച് ആണ്‍കുട്ടികളോട് മാത്രമേ എനിക്ക് ആത്മവിശ്വാസത്തോടെ സംസാരിക്കാൻ പറ്റിയിരുന്നുള്ളു, ക്ലാസ്സിലെ ചില പെൺകുട്ടികൾ ആണ്‍കുട്ടികളോട് പഞ്ജാര അടിക്കുമ്പോള്‍ എനിക്ക് നല്ല അസൂയ ആയിരുന്നു, ഞാൻ മിണ്ടാത്തതിനെ കുറിച്ച് ചിലര്‍ എന്റെ ഫ്രണ്ട്സിനോട് പറഞ്ഞിട്ടുള്ളത് ‘അവൾ പഠിപ്പി അല്ലെ, പിന്നെ കുറച്ചു തൊലി വെളുത്തതിന്റെയും ജാഡ’ എന്നായിരുന്നു. കോളേജിലും ആദ്യ ദിവസം ഈ പ്രശ്നം എന്നെ നന്നായി പിടി കൂടി ഉച്ചക്ക് ശേഷം ഞങ്ങൾ ഇരുന്നത് ലാസ്റ്റ് ബെഞ്ചിന് തൊട്ട് മുന്നില്‍ ഉള്ള ബെഞ്ചിലായിരുന്നു. ലാസ്റ്റ് ബെഞ്ചിൽ ഉള്ളത് 3 ബോയ്സ് ആണ്. ക്ലാസിൽ ടീച്ചർ ഇല്ലായിരുന്നതിനാൽ അവൻമാർ പഞ്ചാര അടിക്കാന്‍ വന്നു, എന്റെ കൂടെ ഇരുന്ന സ്റ്റെഫിയും ആതിരയും പിന്നെ ഒരു 90 ഡിഗ്രീ ചെരിഞ്ഞ് ഇരുന്ന് ആയിരുന്നു സംസാരം.