എന്താ ?
അച്ചൂസിന്റെ മൈല്‍ ഒന്ന് നോക്കിയേ.
Email തുറന്ന് നോക്കിയപ്പോൾ നൗഫൽക്കയുടെ മൈലിൽ നിന്ന് ഒരു മൈല്‍ ഉണ്ട്. തുറന്ന് നോക്കിയ ഞാൻ വാ പൊളിച്ച് പോയി. എനിക്കുള്ള വിസിറ്റിങ് വിസയും ടിക്കറ്റും. അടുത്ത ആഴ്ച മുതൽ ഓണം വെക്കേഷൻ ആണ്. അതിനു 2 ദിവസം മുന്നേ ആണ് ടിക്കറ്റ്.
ഇക്കാ…സത്യം ആണോ?
ഹ ഹ . ഒരു മാസം വരെ നിൽക്കാൻ ഉള്ള വിസ ഉണ്ട്, ലീവ് 10 ദിവസം അല്ലെ, ഒരു 5 ദിവസം എക്സ്ട്രാ ലീവും എടുത്തോ.. നമുക്ക് 15 ദിവസം നമുക്ക് അടിച്ചു പൊളിക്കാം.
എന്റെ ചക്കര കുട്ടാ. .ഉമ്മാ ഉമ്മാ…
ഉമ്മാ. .എല്ലാം തന്ന് തീർക്കല്ലെടീ, ഇവിടെ വന്ന് തരാന്‍ ഉള്ളതാ.
പിന്നെയുള്ള ദിവസങ്ങൾ സന്തോഷങ്ങളുടെ ആയിരുന്നു. ചെറുപ്പത്തില്‍ ഉമ്മയുടെ കൂടെ ഉപ്പയുടെ അടുത്ത് പോയത് അല്ലാതെ ഗള്‍ഫില്‍ പോയിട്ട് ഇല്ല, ഇത് പിന്നെ ഉപ്പയുടെ അടുത്തേക്കും അല്ല ല്ലോ, എത്ര കാലമായി കാത്തിരിക്കുന്നു. ഈ ഉമ്മയെ ഒക്കെ സമ്മതിക്കണം, 4-5മാസം ആയതേ ഉള്ളു നൗഫൽക്ക പോയിട്ട് എന്നിട്ട് തന്നെ സഹിക്കുന്നില്ല, ഉപ്പ ഒക്കെ പോയാൽ ചിലപ്പോ 2 കൊല്ലം കഴിഞ്ഞ് ഒക്കെയേ വരാറുള്ളൂ. ഇപ്പോൾ അല്ലെ ഇതിന്റെ പ്രശ്നം മനസ്സിലാകുന്നത്. ദിവസങ്ങൾ തള്ളി നീക്കാൻ ആയിരുന്നു പാട്. ദിവസങ്ങൾ നീങ്ങാത്തത് പോലെ..ഉണ്ണുംബോളും ഉറങ്ങുമ്പോളും ഒക്കെ ഈ ഒരു സ്വപ്നം തന്നെ. ഒടുവില്‍ ആ ദിവസം വന്നു. ആദ്യമായി ഒറ്റക്ക് ഫ്ലൈറ്റ്ൽ കയറുന്ന ടെന്‍ഷന്‍ ഒക്കെ ഉണ്ടായിരുന്നുവെന്കിലും, എയർ പോര്‍ട്ടില്‍ എത്തിയപ്പോൾ അതൊക്കെ മാറി. അവിടെ എത്തി പുറത്ത് ഇറങ്ങിയപ്പോൾ പുറത്ത് തന്നെ ഇക്ക കാത്തിരിക്കുന്നുണ്ട്. എന്നെ കണ്ടതും കെട്ടി പിടിച്ചു നെറ്റിയില്‍ ഒരുമ്മ തന്നു.
അയ്യേ വിട്. എന്താ ഇത്
എന്തേ എന്റെ ഭാര്യക്ക് ഉമ്മ കൊടുക്കാനുള്ള സ്വതന്ത്രം ഇല്ലേ എനിക്ക്
അതിങ്ങനെ പബ്ലിക് ആയാണോ
അതിനെന്താ. ഇത് ഇന്ത്യ ഒന്നും അല്ല ഇവിടെ ഉമ്മ വെച്ചാലും ആരും ഒന്നും പറയില്ല.
എന്നാൽ മോനൊന്ന് ചുറ്റും നോക്കിയേ, നമ്മളെ തന്നെ തുറിച്ച് നോക്കി കൊണ്ട് കുറെ പേര് നില്ക്കുന്നുണ്ട് .
എന്നാൽ വേഗം വിട്ടേക്കാം, അല്ലേ!!