ഞാൻ വന്നിട്ട് വേണമായിരുക്കുമല്ലേ നിങ്ങള്‍ക്ക് അന്നെടുത്ത ഫോട്ടോയും വീഡിയോകളും ഒക്കെ എല്ലാവർക്കും കാണിക്കാൻ അല്ലെ
അയ്യോ അതൊക്കെ അന്ന് തന്നെ ഡിലീറ്റ് ചെയതു..വേണേ താൻ നോക്കിക്കോ.
ശരിയായിരുന്നു ഞാൻ അവരുടെ ഫോണില്‍ നോക്കിയപ്പോൾ ഫോട്ടോ ഒന്നും ഇല്ല. അവർ എന്നെ ഉപദ്രവിക്കാൻ വന്നതല്ല എന്നെനിക്കു മനസ്സിലായി. ഞാനും അവരും ഓരോന്ന് സംസാരിച്ച് ഇരുന്നു
അപ്പോളേക്കും ഉമ്മ ചായയും കടിയും ഒക്കെ ഒരുക്കി എല്ലാവരെയും വിളിച്ചു.
ടേബിളിൽ ഇരുന്ന പലഹാരം ഒക്കെ കണ്ടു അവർ അന്തം വിട്ട് പോയി.
അയ്യോ ഇതൊക്കെ എങ്ങനെയാ ഇത്ര പെട്ടെന്ന് ഉണ്ടാക്കുന്നത്?
അത് ഉമ്മ എപ്പോളും വിരുന്നുകാരെ പ്രതീക്ഷിച്ചു ഭക്ഷണം റെഡി ആകി വെക്കും. ആരേലും വന്നിട്ട് സൽക്കരിക്കാൻ പറ്റിയില്ലെങ്കില്‍ ഉമ്മാക്ക് ടെൻഷൻ ആണ്. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
കൊള്ളാലോ, എന്നിട്ട് അൻഷിയുടെ ഉമ്മ എവിടെ?
എഹ്, അപ്പൊ ഇതെന്റെ ആരാന്നാ നിങ്ങൾ വിചാരിച്ചത്?
അയ്യോ, ഇത് നിന്റെ ഉമ്മ ആണോ, ഞങ്ങൾ കരുതി നിന്റെ ഇത്ത ആണെന്ന്.
ഉമ്മയുടെ മുഖത്ത് നല്ല നാണം. ഇത് മുമ്പും പലരും എന്നോട് പറഞ്ഞിട്ടുള്ളത് ആണ്. ഉമ്മയെ കണ്ടു എന്റെ ഇത്ത ആണെന്ന് തെറ്റിദ്ധരിച്ചത്. നേരത്തെ കല്യാണം കഴിഞ്ഞത് കൊണ്ട് ഉമ്മാക്ക് 35 വയസ്സ് തികയുന്നതേ ഉണ്ടായിട്ടുള്ളൂ.
ഇതെന്താ ഉമ്മ? ജീന ആണ്,, അവൾ ആദ്യം ആയി കാണുന്ന പലഹാരത്തിന്റെ പേര് ചോദിച്ചത് ആണ്
ചട്ടി പത്തിരി.
അപ്പൊ ഇതോ?
അത് ഉന്നക്കായ!
ഇതാണോ ഉന്നക്കായ, കേട്ടിട്ടുണ്ട് കഴിക്കുന്നത് ആദ്യം ആയിട്ടാ ഇവര്‍ക്ക് എന്തൊക്കെ പലഹാരങ്ങള്‍ ആണല്ലേ!!
എന്നാൽ ഇന്നിവിടെ കൂടിക്കോ, ഞങ്ങടെ കണ്ണൂര്‍ സ്പെഷ്യൽ ബിരിയാണിയും വേറെയും പലഹാരങ്ങളും ഒക്കെ ഉമ്മ ആക്കി തരും.
അയ്യോ ഞങ്ങൾ ഇല്ല ഇറങ്ങുവാ!
ഇനി ഇപ്പൊ പോയാലും വൈകുന്നേരം ആകില്ലേ അവിടെ എത്താൻ, അപ്പൊ ഇന്നിവിടെ കൂടി നാളെ അവളെയും കൂട്ടി ഒരുമിച്ച് പോകാം.
ഉമ്മയുടെ സ്നേഹപൂര്‍വം ഉള്ള നിര്‍ബന്ധത്തിന് മുന്നില്‍ അവർ വഴങ്ങി. അന്നു രാത്രി അവര്‍ക്ക് വേണ്ടി ഉമ്മ നല്ല ബീഫ് ബിരിയാണിയും പെട്ടിയപ്പവും മുട്ടമാലയും ഒക്കെ ഒരുക്കി സല്‍ക്കരിച്ചു.
രാത്രി കിടക്കുമ്പോ നീതു എന്നോട് പറഞ്ഞു, എടി നിന്നെ ഞങ്ങൾ ഇനിയും റാഗ് ചെയ്യും.!