‘താൻ ശരിക്കും മാരീഡ് ആണോ’
രശ്മിയുടെ സംശയം മാറിയിട്ടില്ല..
‘അതെന്താ കുട്ടി അങ്ങനെ ചോദിച്ചത്? ‘
‘ നിന്റെ ആ ഉമ്മ വെപ്പ് കേട്ടാല്‍ അറിയാലോ, അത് കാമുകന് കൊടുത്തത് ആണെന്ന്, പിന്നെ അമ്മയുടെ മുന്നില്‍ വെച്ച് അത് പറഞ്ഞാൽ പിന്നെ അമ്മയ്ക്ക് എന്നെ എപ്പോളും സംശയം ആകും ‘
‘ അല്ല ശരിക്കും മാരീഡ് ആണ് ‘
‘ശരിക്കും? ഞാൻ കരുതി നീ ബ്രദറിന്റെയോ മറ്റോ ഫോട്ടോ കാണിച്ചു അമ്മയെ പറ്റിച്ചത് ആണെന്ന്! ‘
‘ അല്ലപ്പാ, സത്യം ആണ്. ‘ ഞാൻ ഞങ്ങളുടെ കല്യാണ ഫോട്ടോകൾ കാണിച്ചു അവള്‍ക്ക്.
‘ സോറീട്ടോ ‘ എന്നെ തെറ്റിദ്ധരിച്ചതിൽ അവള്‍ ക്ഷമാപണം നടത്തി.
അപ്പോളേക്കും അഞ്ചുവും എത്തി..പിന്നെ അടുത്തുള്ള റൂമുകളിലെ കുട്ടികൾ ഒക്കെ വന്നു പരസ്പരം പരിചയപ്പെട്ടു സംസാരിച്ച് ഇരുന്നു. എല്ലാവർക്കും പേടി റാഗിങ് കിട്ടുമോ എന്നാണ്. അഞ്ജു അവളുടെ ഒരു ഫ്രണ്ട് ഇവിടെ പഠിക്കുന്നുണ്ട് എന്നും അവൾ പറഞ്ഞ റാഗിങ് കഥകൾ ഒക്കെ കേട്ടപ്പോൾ എല്ലാവർക്കും പേടി ഒന്ന് കൂടെ കൂടി. പെട്ടെന്നൊരു പെണ്‍കുട്ടി റൂമിലേക്ക് വന്നു, നല്ല ആത്മവിശ്വാസത്തോടെ ഉള്ള ആ വരവില്‍ തന്നെ അവൾ സീനിയർ ആണെന്ന് ഞങ്ങൾക്ക് ഒക്കെ മനസ്സിലായി, ഞങ്ങൾ ഒക്കെ എണീറ്റു നിന്നു
‘ഫസ്റ്റ് ഇയറല്ലേ നിങ്ങളൊക്കെ’
ഞങ്ങൾ തലയാട്ടി
‘ഞാനും ഫസ്റ്റ് ഇയർ ആണ്, നിങ്ങൾ എന്താ നിൽക്കുന്നത്’ അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു.
‘അയ്യേ, ഞാൻ കരുതി സീനിയർ ആണെന്ന് ‘ ഞങ്ങളുടെ കൂട്ടത്തിൽ ആരോ പറഞ്ഞു. പുതുതായി വന്ന ആള് സ്റ്റെഫി. കുറച്ച് തന്റേടി ആണെന്ന് ആളുടെ മുഖത്തും വേഷത്തിലും സംസാരത്തിലും വ്യക്തം. റാഗിങ് ഒന്നും പേടിക്കേണ്ട, എല്ലാം വരുന്നിടത്ത് വെച്ച് കാണാം എന്നാ പുള്ളിക്കാരിയുടെ നിലപാട്.
സമയം ഒരു 6 മണി ആയിക്കാണും. അപ്പോൾ ആണ് ആദ്യ വര്‍ഷക്കാരൊക്കെ മെസ് ഹാളിലേക്ക് ചെല്ലാൻ വാർഡന്റെ ഓർഡർ. ഹോസ്റ്റലിലെ നിയമങ്ങള്‍ പറഞ്ഞു വാർഡൻ കത്തി കയറി, ഹോസ്റ്റലിൽ ബഹളം വെക്കാൻ പാടില്ല, 6 മണിക്ക് മുമ്പ് കയറണം, കോളേജിൽ പോകുംബോൾ ഫാനുംലൈറ്റും ഓഫ് ചെയ്യണം അങ്ങനെയങ്ങനെ..