ഞാൻ കോളേജ് ലെ സ്റ്റേജിൽ ആണ്. മുന്നില്‍ കുറെ പേര്. അറിയുന്നതും അറിയാത്തതുമായ കുറെ മുഖങ്ങൾ. പെട്ടെന്ന് 2 – 3 പേര് സ്റ്റേജിലേക്ക് കയറി വന്നു അവരെന്റെ ഡ്രസ്കൾ അഴിച്ചു മാറ്റി ഒന്നും പ്രതികരിക്കുക പോലും ചെയ്യാതെ ഞാൻ നിന്നു..2 പേര് ചേര്‍ന്നു, 2 വശത്ത് ആയി നിന്നു, എന്റെ കൈകൾ അവരുടെ തോളിലേക്ക് ഇട്ടു. അവരെന്നെ പൊക്കി എടുക്കുക ആണ്, എന്നിട്ട് എന്റെ കാലുകൾ അകത്തി കാണികളുടെ മുന്നില്‍ എന്നെ പ്രദര്‍ശിപ്പിക്കുന്നു. കാണികള്‍ ഒക്കെ കൂവി ആര്‍ത്ത് വിളിക്കുക ആണ്. പെട്ടെന്ന് അവരെന്നെ കളികള്‍ക്ക് നടുവിലേക്ക് വലിച്ചെറിഞ്ഞു.
ഞാൻ ഞെട്ടി ഉണര്‍ന്നു. ആകെ വിയര്‍ത്തിരിക്കുക ആണ്. നെറ്റിയില്‍ ഒരു തുണി നനച്ച് ഇട്ട് ഉമ്മ ഉണ്ട് അടുത്തിരിക്കുന്നു..
എന്ത് പറ്റീ മോളേ, വല്ല സ്വപ്നവും കണ്ടു പേടിച്ചോ?സാരമില്ല കേട്ടോ, ഹോസ്റ്റലിലെ വെള്ളവും ഭക്ഷണവും ഒന്നും പിടിക്കാത്തോണ്ടാകും പനി വന്നത്..പനി മാറിയാലും 2 ഒരാഴ്‌ച കഴിഞ്ഞ് പോയ മതി മോള്
ഞാൻ ഇനി കോളേജില്‍ പോവുന്നില്ല ഉമ്മാ..
ഉമ്മയുടെ അരക്ക് കൈകൾ ചുറ്റി ഞാൻ പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു.
എന്ത് പറ്റീ മോളേ, ആരേലും വഴക്ക് പറഞ്ഞോ?
ഒന്നൂലുമ്മാ. .ഞാനിനി പോവൂല.
വേണ്ടാട്ടോ.. എന്റെ മോള്ക്ക് ഇഷ്ടം ഇല്ലേ പോവണ്ട. ന്റെ ബദരീങ്ങളേ ഇന്റെ കുഞ്ഞിക്ക് എന്താ പറ്റിയേ.
അപ്പോൾ ആണ് അമ്മായി കയറി വന്നത്,
എന്താ അൻഷീ, നീ പുതിയാപ്ലയുമായി വഴക്ക് ഇട്ടോ ഓറിപ്പോ ലാന്‍ഡ് ഫോണില്‍ വിളിച്ചിരുന്നു, നീ ഫോൺ എടുക്കുന്നില്ല എന്ന് പറഞ്ഞു..
നീ ചോദിക്ക് റസിയാ, എന്താ പറ്റിയേ എന്ന് ഇവള് ഇനി കോളേജിൽ പോകുന്നില്ല എന്നാ പറയുന്നത്, ഇതും പറഞ്ഞു ഉമ്മ പോയി
എന്താ പറ്റിയേ നിനക്ക്?
ആദ്യം ഒന്നും പറയാതെ കുറെ കരഞ്ഞെന്കിലും ഞാൻ നടന്നത് ഒക്കെ ഒരു വിധം അമ്മായിയോട് പറഞ്ഞൊപ്പിച്ചു.
അങ്ങനെ എന്തേലും ഉണ്ടായാല്‍ ഞങ്ങളോട് വന്ന് പറയുക അല്ലെടീ വേണ്ടത്. ഇങ്ങനെ എല്ലാം ഉള്ളില്‍ ഒതുക്കി കിടന്നാൽ ഞങ്ങൾക്ക് മനസ്സിലാകുമോ? എന്തായാലും നമുക്ക് നാളെ കോളേജിൽ പോയി ആ പിള്ളേര്ക്കെതിരെ പരാതി കൊടുക്കാം..
വേണ്ടമ്മായീ, അങ്ങനെ ചെയ്താല്‍ അവരാ ഫോട്ടോയും വീഡിയോ ഒക്കെ പുറത്ത് വിടും.
ഇല്ലെടീ.. നീ ഇങ്ങനെ പേടിച്ച് നിന്നാൽ ആണ് അവരത് വെച്ച് ബ്ലാക്ക് മെയില്‍ ചെയ്യുക.
വേണ്ട. ഞാൻ ഇനി കോളേജിൽ പോണില്ല അപ്പൊ പ്രശ്നം ഇല്ലല്ലോ