” പലർക്കും നിന്റെ ശരീരം കാഴ്ചവെച്ചു സ്വന്തം ഭർത്താവിന്റെ ജീവൻ രക്ഷിച്ചു.. അവനും കൂടെ ഇല്ല.. നീ തനിച്ചുള്ള ജീവിതത്തിൽ നീ എന്നല്ല ഏത് പെണ്ണിനും ഇതൊക്കെ തന്നെ ആണ് അനുഭവങ്ങൾ… അപ്പോ നീ മരിക്കുന്നത് കൊണ്ട് ആർക്കാണ് നേട്ടം? നിന്നെ തനിച്ചക്കിയവർക്ക് മുൻപിൽ പണത്തിനു വേണ്ടി നിന്റെ ശരീരം ആവശ്യപ്പെട്ടവർക്ക് മുൻപിൽ നീ ജീവിച്ചു കാണിക്കു ഭീരു ആയി മരണത്തെ പുൽകതെ…. “
അവരുടെ ചോദ്യം ശരിയാണ് എന്തിനുവേണ്ടി ആണ് മരിക്കുന്നത് എന്തായാലും പിഴച്ചവൾ എന്ന് പേര് വീണു പിന്നെ ഇനി എത്ര ശ്രമിച്ചാലും അത് മാറുകയും ഇല്ല…പിന്നീട് ഓരോ പുരുഷനുമുൻപിലും എന്റെ ശരീരം കാഴ്ചവെക്കുമ്പോൾ വാശിയായിരുന്നു എനിക്ക്…. പിന്നീട് അങ്ങോട്ട് പലർക്കും പങ്കുവെക്കേണ്ടി വന്നു എന്റെ ശരീരം… അത് ഇന്നും തുടർന്നു പോകുന്നു.. ഇത്രയും പറഞ്ഞൂ അവൾ ഒരു ദിർഘനിശ്വാസം ചെയ്തു..
” ചാരു.. “
” എന്താ…. മാഷേ സിംപതി അണോ അത് എനിക്ക് വേണ്ടട്ടോ.. ഒട്ടും ഇഷ്ടം അല്ല.. “
” അല്ല ചാരു അത്.. “
ഞാൻ പറഞ്ഞു തീരുന്നതിനു മുൻപ് അവളുടെ ചോദ്യം എനിക്ക് നേർ വന്നു..
” അല്ല മാഷേ എന്നെക്കുറിച്ച് ചോദിച്ചു… മാഷിന്റെ കുടുംബം?”
” ഹാ.. ഹാ..ഹാ.. “
“ചിരിക്കാൻ അല്ല പറഞ്ഞത്… പറയു മാഷേ.”
“ഉം…. പറയാം.. എനിക്ക് ഈ ഭൂമിയിൽ സ്വന്തം എന്ന് പറയാൻ അമ്മ മാത്രം … ഇപ്പൊ അതും ഇല്ലേ.. മരണപ്പെട്ടു വർഷം രണ്ടുമൂന്നു ആയിട്ടോ… ഇപ്പോ തനിച്ചു ആണ്.. “
” മാഷേ.. “
“എന്തോ… എന്തുപറ്റി ചാരു…. “
” മാഷിന് വിഷമം ആയോ? “
ഇത്രയും പറഞ്ഞ് അവൾ എന്നെ നെഞ്ചോട് ചേർത്ത് പിടിച്ചു …. ശരിക്കും ഞാൻ അറിഞ്ഞു നഷ്ട്ടപ്പെട്ട എന്റെ അമ്മയുടെ സ്നേഹം വാത്സല്യം ഒക്കെ.. എന്തോ അവളെ കുടെകൂട്ടിയാൽ കൊള്ളാം എന്ന് മനസ്സ് വെമ്പൽ കൊണ്ടു.. അവളോട് ഞാൻ ചോദിച്ചു..
” ചാരു..”
“എന്തോ….. എന്താ മാഷേ? “
“ഞാൻ ഒരു കാര്യം ചോദിക്കട്ടെ തെറ്റാണോ ശരിയാണോ എന്ന് എനിക്ക് അറിയില്ല മനസ്സിൽ തോന്നി ചോതിക്കാതിരുന്നാൽ ചിലപ്പോൾ ഒരു നഷ്ടം ആയി നാളെ എന്നെ വേട്ടയാടരുത് അതാണ് മറ്റൊന്നും വിചാരിക്കരുത്… “
“മാഷേ ഈ മുഖാവുരെയുടെ ആവശ്യം ഒന്നുല്ല എന്നോട് കാര്യം പറഞ്ഞോളൂ.”
“ചാരു….നീ എന്റെ കൂടെ കൂടുന്നോ.. നിന്റെ നിറം മങ്ങിയ ഓർമ്മകൾ ഒക്കെ കളഞ്ഞിട്ടു എനിക്കൊപ്പം വന്നൂടെ..”
” മാഷിന് എന്താ ഭ്രാന്ത് ഉണ്ടോ? അതും ഒരുപാട് പേർക്ക് അറിയാവുന്ന വേശ്യയായ എന്നെ മാഷിന്റെ ജീവിതത്തിലേക്ക് കൂട്ടാനോ… കൊള്ളാം.. അതൊന്നും വേണ്ട മാഷേ.. “
“ചാരു.. “
“ഉം… മാഷേ ഒരു ആഗ്രഹം ഉണ്ട് എനിക്ക് എന്നും ഓർക്കാൻ മാഷിനൊപ്പം കുറച്ചു നിമിഷങ്ങൾ നൽകുമോ? “
അവളുടെ ചോദ്യത്തിന്റെ പൊരുൾ മനസ്സിലായത് കൊണ്ട് അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഞാൻ തീരുമാനിച്ചു.. ഞാൻ ജീവിതത്തിൽ ആദ്യമായി അവളിൽ നിന്നും പെണ്ണെന്ന വികാരം അറിഞ്ഞ നിമിഷങ്ങൾ ആയിരുന്നു അത്..ആ നിമിഷങ്ങളിൽ ഞാൻ അറിഞ്ഞു സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണ് അവളിൽ ഉണ്ട് എന്ന സത്യം.. പക്ഷേ അവൾ എനിക്കൊപ്പം കൂടെ ഉണ്ടാകില്ല എന്ന് ഓർത്തപ്പോൾ ഉള്ളൊന്നു പിടഞ്ഞു.. അമ്മ മരിച്ചതിൽ പിന്നെ എന്റെ കണ്ണുകൾ നിറയുന്നത് അവൾക്ക് വേണ്ടി ആണ്..അവസാനമായി ഞാൻ അവളോട് ആവശ്യപ്പെട്ടത് അവൾ മൂളിയ ആ പാട്ട് ആണ്.. ഒരുപാട് സന്തോഷത്തോടെ എനിക്കായ് അവൾ ആ പാട്ട് പാടി..
“രാവിൽ നിനക്കായ് പാടാം …
വീണ്ടും പ്രണയാർദ്രഗീതം….
നോവിൻ നിറമാർന്ന ഗാനം……
വേനൽകിളികൊഞ്ചും രാഗം……
ഉള്ളിൽ നിറയുന്ന സ്നേഹം ചൊല്ലാൻ
പ്രിയമോടെയിന്നും …..
രാവിൽ നിനക്കായ് പാടാം…..”