ഞാനും സ്വപ്നങ്ങൾ കണ്ടുതുടങ്ങി കുടുംബം, കുട്ടികൾ, സംഗിതം…വിവാഹം കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ഒരു യാത്ര പോയി ഞങ്ങൾ… പക്ഷേ ആ യാത്രയിൽ എന്റെ സ്വപ്നങ്ങളും എന്നെയും നഷ്ടമാകുകയായിരുന്നു… ഞങ്ങൾ പോയ വണ്ടി ഒരു അപകടത്തിൽ പെട്ടു. ആ അപകടത്തിൽ നിസാര പരിക്കുകൾ മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ പക്ഷേ എന്റെ സുധി… അവിടെ കൂടിയവർ ഞങ്ങളെ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു അവരുടെ കടമ ഭംഗിയായി പൂർത്തീകരിച്ചു…
സുധിയേ നോക്കിയ ഡോക്ടർ എന്നെ വിളിപ്പിച്ചു.. അയാൾക്ക് അരികിൽ ചെന്ന എന്നോട് സുധിയുടെ നില വളരെ ഗുരുതരം ആണെന്നും വേഗം ഒരു ഓപ്പറേഷൻ ചെയ്യണം ഇല്ലെങ്കിൽ സുധിയുടെ ജീവൻ തന്നെ നഷ്ട്ടപ്പെടും എന്നും പറഞ്ഞു… അതിന്റെ ചിലവ് രണ്ടുലക്ഷം രൂപയാണ് എന്നും, ഓപ്പറേഷന് മുൻപായി ഒരുലക്ഷം രൂപം കൗണ്ടറിൽ അടച്ചൽ മാത്രമേ രോഗിയെ ഓപറേഷൻ തിയറ്ററിലേക്ക് കൊണ്ടുപോകു എന്നും പറഞ്ഞു..
സുധിയെ രക്ഷിക്കാൻ ഞാൻ പലരുടെയും മുൻപിൽ ഇരന്നു… ആരും സഹായിക്കാനുള്ള മനസ്സ് കാണിച്ചില്ല….എന്റെ നിസ്സഹായവസ്ഥ കണ്ടിട്ട് ഹോസ്പിറ്റലിൽ ഉള്ള ഒരു സിസ്റ്റർ പറഞ്ഞു…
“കൂട്ടി ഡോക്ടറിന്റെ വിട്ടിൽ പോയി ഒന്നു കണ്ടു സംസാരിക്കു ചിലപ്പോൾ പണത്തിന്റെ കാര്യത്തിൽ ഇളവ് ചെയ്താലോ നിങ്ങൾക്ക്… “
വലിയൊരു പ്രതീക്ഷയുമായി ഞാൻ ഡോക്ടറിനെ കാണുവാൻ പോയി.. അവിടെ അയാൾ തനിച്ചാണ് താമസിക്കുന്നത് എന്ന് സിസ്റ്റർ പറഞ്ഞിരുന്നു.. ഞാൻ മനസ്സിൽ നൂറ് ദൈവത്തെ വിളിച്ചുകൊണ്ടു കതകിൽ മുട്ടി… കുറച്ച് നിമിഷങ്ങൾക്ക് ശേഷം എനിക്ക് മുൻപിൽ അയാൾ വാതിൽ തുറന്നു.അയാൾ മദ്യപിച്ചുണ്ടു എന്ന് എനിക്ക് മനസ്സിലായി തിരികെ പോകാൻ മനസ്സ് പറഞ്ഞെങ്കിലും സുധിയെക്കുറിച്ച് ഓർത്തപ്പോൾ അതിനു കഴിഞ്ഞില്ല….
സുധിയുടെ ഓപറേഷന്റെ പണം കണ്ടെത്താൻ കഴിഞ്ഞില്ല എന്നും സഹായിക്കാൻ ഞങ്ങൾക്ക് ആരും ഇല്ല എന്നും ഞാൻ അയാളോട് പറഞ്ഞു…അയാളുമായി സംസാരിക്കുന്നതിനിടയിൽ അകത്തെ മുറിക്കുള്ളിൽ ആരൊക്കെയോ സംസാരിക്കുന്നത് കേട്ടിരുന്നു ഞാൻ… എന്റെ ആവശ്യം മനസ്സിലാക്കിയ അയാൾ എനിക്ക് മുൻപിൽ ഒരു ഓഫർ വെച്ചു എന്റെ ശരീരം അയാൾക്കും കൂട്ടുകാർക്കും കാഴ്ചവെച്ചാൽ സുധിയുടെ ഓപ്പറേഷനുള്ള പണം നൽകാം എന്ന്…
അയാളുടെ ആ ചോദ്യം എനിക്കുമേൽ ഒരു വെള്ളിടി വെട്ടിയപോലെ തോന്നി…. സുധിയുടെ ജീവൻ ഓരോ നിമിഷം വൈകുംതോറും നഷ്ട്ടമായിക്കൊണ്ടിരിക്കുന്നു എന്ന ചിന്തയും മറ്റാരും ഞങ്ങളെ സഹായിക്കാൻ ഇല്ല എന്ന തിരിച്ചറിവും അയാളുടെ ചോദ്യത്തിനു മുൻപിൽ എനിക്ക് വഴങ്ങിക്കൊടുക്കേണ്ടി വന്നു… സുധിയുടെ ഓപറേഷൻ കഴിന്നു സുഖമായി… തിരികെ വീട്ടിലേക്ക് പോകാൻ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയ സുധിയുടെ മുഖം അസ്വസ്ഥമായി കണ്ടു എന്താണ് കാര്യം എന്ന് ഞാൻ ചോദിച്ചു…
” ഇതിലും നല്ലത് നിനക്ക് എന്നെ അങ്ങ് കൊന്നുടായിരുന്നോ? “
” സുധി നീ ഇത് എന്താ പറയുന്നത്? “
” നിനക്ക് ഒന്നും അറിയില്ല അല്ലേ വല്ലവർക്കും മുൻപിൽ പോയി തുണിയുരിഞ്ഞിട്ട് വേണമായിരുന്നോ നിനക്ക് എന്റെ ജീവൻ രക്ഷിക്കാൻ.. ഇതിലിൽ നല്ലത് എന്റെ മരണം ആയിരുന്നു. ഇനി നീ എന്റെ കൂടെ വേണ്ട…. “
സുധിയുടെ ആ ആ വാക്കുകൾ ശരിക്കും എന്നെ തളർത്തി… ജീവിക്കണോ മരിക്കണോ എന്ന് പോലും എനിക്ക് അറിയാതെ നിന്ന എന്റെ അടുക്കൽ ഇടറിയ സ്വരത്തിൽ പറഞ്ഞു..
“നമുക്ക് പിരിയാം…. ദയവുചെയ്ത് ഇനി ഒരിക്കൽ പോലും നീ എന്റെ കണ്മുൻപിൽ വരരുത്.”
ഇത്രയും പറഞ്ഞു സുധി നടന്നുനീങ്ങി.. മറുത്തൊന്നും മിണ്ടാൻ കഴിയാതെ നിസ്സഹായയായി നോക്കി നിൽക്കാൻ മാത്രമേ എനിക്ക് സാധിച്ചുള്ളൂ…. പിന്നിട് ഞാൻ ജോലിക്കായി ചെന്നിടത്തൊക്കെ എനിക്ക് ഇങ്ങനെ ഉള്ള അനുഭവങ്ങൾ തുടർന്നു…. മരിക്കാൻ ശ്രമിച്ച എന്റെ അരികിൽ സ്വന്തം ശരീരം വിറ്റ് ജീവിക്കുന്ന ഒരു സ്ത്രീ വന്നു….. കാര്യങ്ങൾ ഒക്കെ ഞാൻ അവരോട് പറഞ്ഞു… അവർ എന്നോട് ഒരു ചോദ്യം ചോദിച്ചു…