വേശ്യയെ പ്രണയിച്ചവൻ [കൃഷ്ണ]

Posted by

” മാഷേ ഇങ്ങോട്ട് ഒന്നു നോക്കിക്കേ… ആ കണ്ണുകളിൽ നോക്കി ഞാൻ എന്റെ കണ്ണിൽ ഈ കണ്മഷി ഒന്ന് എഴുതിക്കോട്ടെ?”

അവളുടെ ആ ചോദ്യത്തിൽ ഒരുപാട് നഷ്ട്ടസ്വപ്നങ്ങളുടെ നിറ ചാർത്തുകൾ ഞാൻ കണ്ടു.. മൗനമായി അവൾക്കുനേരെ എന്റെ മുഖം തിരിച്ചു.. എന്റെ കണ്ണുകളിൽ നോക്കി കണ്മഷി എഴുതുന്ന അവളുടെ മിഴികൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു.. ആ മുഖത്ത് എനിക്കപ്പോൾ കാണുവാൻ കഴിഞ്ഞത് സ്നേഹവും വാത്സല്യവും നിറഞ്ഞ എന്റെ അമ്മയുടെ ജീവിതം ആയിരുന്നു..കുറെ നിമിഷങ്ങൾ ഞങ്ങൾ മൗനമായി ഞാൻ ആ മിഴികളിൽ നോക്കിയിരുന്നു..

” അല്ല മാഷേ ഇങ്ങനെ നോക്കിയിരുന്നാൽ മാത്രം മതിയോ? കുട്ടുകാർ അൽപനേരം പോലും വിശ്രമിക്കാൻ പോലും എനിക്ക് സമയം തന്നിട്ടില്ല.. ഇതിപ്പോൾ എന്റെ മുഖത്ത് തന്നെ നോക്കിയിരിക്കാൻ തുടങ്ങിയിട്ട് ഒരുപാട് നേരം ആയല്ലോ.. ജീവിതത്തിൽ ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു അനുഭവം എനിക്ക്.. “

“ഞാൻ നിന്നോട് ചോദിച്ചതിന് ഉത്തരം നീ ഇതുവരെയും എനിക്ക് തന്നിട്ടില്ല.. “

” ഹോ എന്റെ പേര് അല്ലേ ? ഞാൻ മറന്നതല്ല എന്തോ മാഷ് കൂടെ ഇരുന്നപ്പോൾ മനസ്സിൽ ഇതുവരെയും തോന്നാത്ത ഒരു സന്തോഷം അങ്ങനെ ഇരുന്നു പോയത് ആണ്.. “ചാരു” അതാണ് എന്റെ പേര്…”

” ചാരു നല്ലപേര് “

“അല്ല നീ ഇങ്ങനെ ഈ ജീവിതം തിരഞ്ഞെടുത്തത് എന്തിനു വേണ്ടി? “

” എന്തിനാ മാഷേ ഇതൊക്കെ? ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന കാര്യം.ആണ് അത്..”

അത് പറയുമ്പോൾ അവളുടെ കണ്ണകൾ നിറയുന്നത് ഞാൻ കണ്ടു.. എന്തോ അവളുടെ ആ മറുപടിയിൽ തന്നെ ഉണ്ട് ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത നഷ്ട്ടങ്ങളുടെ നീറുന്ന ഓർമ്മകൾ.. പിന്നെ കൂടുതൽ ഒന്നും ഞാൻ ചോദിക്കാൻ നിന്നില്ല.. അപ്പോഴാണ് അവൾ കുളിക്കുമ്പോൾ പാടിയ പാട്ട് ഒന്നു കേൾക്കണം എന്ന് തോന്നിയത്..

“ചാരു…”

” എന്തോ…. മാഷേ വർഷങ്ങൾക്കു ശേഷം ആണ് ഒരാൾ എന്റെ പേര് വിളിച്ചു കേൾക്കുന്നത്.. മനസ്സിൽ അടക്കാൻ കഴിയാത്ത അത്രയും സന്തോഷം തോനുന്നു എനിക്കിപ്പോൾ..”

അവളുടെ മുഖവും കണ്ണുകളും സന്തോഷം കൊണ്ട് ചുവന്നു.. ഒരു ചെറു പുഞ്ചിരി ആ ചുണ്ടുകളെ ഒരുപാട് സൗന്ദര്യം ഉള്ളതാക്കി മാറ്റി.. അവളുടെ ചുവന്ന കവിളുകളിൽ നുണക്കുഴി തെളിഞ്ഞു.. നാണം കൊണ്ട് അവളുടെ മുഖം താണു.. ശരിക്കും ഇപ്പോൾ ആണ് അവൾ ഒരു പെണ്ണ് ആയത്.. അവളെക്കുറിച്ചു ഒരുപാട് അറിയണം എന്ന് ആഗ്രഹം തോന്നി.. അവളുടെ പൂർവ്വജന്മത്തെക്കുറിച്ച് ഒരിക്കൽ കൂടെ ചോദിക്കാൻ ഞാൻ തീരുമാനിച്ചു…

” ചാരു… ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടാൽ സാധിച്ചു തരുമോ നീ? “

” മാഷ് ചോദിച്ചോളൂ ഞാൻ പറയാന്നേ..”

” നീ ഈ ജീവിതം തിരഞ്ഞെടുക്കുന്നതിന് മുൻപുള്ള ചാരുന്റെ ജീവിതം എനിക്ക് അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്..ഓർക്കാൻ ഇഷ്ടം ഇല്ല എന്ന് അറിയാം എങ്കിലും എനിക്കുവേണ്ടി വിരോധം ഇല്ലച്ഛാ ഒന്നു പറയോ..”

” ഉം…പറയാം മാഷേ… “

പച്ചവിരിച്ച പാടവും കാവും അമ്പലങ്ങളും ഒക്കെ നിറഞ്ഞ ഒരു കുഞ്ഞു ഗ്രാമം ആയിരുന്നു എന്റെത്.. അച്ഛനും അമ്മയും അനുജനും അടങ്ങുന്ന സന്തോഷം നിറഞ്ഞ കുടുംബം.. സാമാന്യം തെറ്റില്ലാത്ത ചുറ്റുപാടിൽ ആണ് വളർന്നത് അച്ഛൻ സംഗീത അദ്ധ്യാപകൻ ആണ് അതുകൊണ്ട് തന്നെ നന്നേ ചെറുപ്പത്തിൽ തന്നെ സംഗിതം പഠിക്കാൻ തുടങ്ങിയിരുന്നു ഞാൻ… അച്ഛനോടൊപ്പം കുട്ടികൾക്ക് ക്ലാസ് എടുക്കാനും കച്ചേരിക്കും ഒക്കെ പോയിരുന്നു ഞാൻ…

അങ്ങനെ ഇരിക്കെ ഒരു കച്ചേരിക്ക് പോയകൂട്ടത്തിൽ ഞങ്ങൾക്ക് അഭിനന്ദനങ്ങൾ അറിക്കാൻ വന്നവരുടെ കൂടെ അവനും ഉണ്ടായിരുന്നു. സുധി അതാണ് പേര്… പൂച്ചകണ്ണുകളും പാറിപ്പറന്നുകമ്പികുട്ടന്‍.നെറ്റ് കിടക്കുന്ന നീളൻ ചെമ്പൻ മുടിയും നല്ല കട്ടിയുള്ള താടിയും മീശയും വെളുത്തു മെലിഞ്ഞു ഒരു പയ്യൻ.. അച്ഛനോട് സംസാരിക്കുന്ന അവനെ ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു.. എന്നെ ഒന്ന് നോക്കുക പോലും ചെയ്യുനില്ല.. എനിക്ക് സങ്കടവും ദേഷ്യവും ഒക്കെ വന്നു.. അവിടെ നിന്നും ഞാൻ പുറത്തേക്കു പോയി… കുറച്ച് സമയങ്ങൾക്ക് ശേഷം അവൻ എന്റെ അടുക്കൽ വന്നു… കച്ചേരി നന്നായിട്ടുണ്ട് എന്ന് മാത്രം പറഞ്ഞ് നടന്നു നീങ്ങി..

വിട്ടിൽ ചെന്നിട്ടും അവന്റെ മുഖം മനസ്സിൽ നിന്നും മായുന്നില്ലയിരുന്നു.. ഉറക്കത്തിൽ പോലും അവന്റെ പൂച്ചക്കണ്ണുകൾ എന്നെവിടാതെ പിൻന്തുടർന്നു..ഞങ്ങളുടെ കച്ചേരി ഉള്ള സ്ഥലത്തൊക്കെ സ്ഥിരമായി അവൻ വന്നുതുടങ്ങി.. എപ്പോഴോ പരസ്പരം ഇഷ്ടം കൈമാറി ഞങ്ങൾ..പോകെപ്പോകെ ഞങ്ങൾ ഒരുപാട് അടുത്തു.. ഞങ്ങളുടെ ബന്ധം വീട്ടിൽ അറിഞ്ഞു.. പ്രശ്നം ആയി വിവാഹം നടക്കില്ല എന്ന് ഉറപ്പായപ്പോൾ ഞാൻ സുധിക്കൊപ്പം ഇറഞ്ഞിപോന്നു..

Leave a Reply

Your email address will not be published. Required fields are marked *