അനിലിന്റെ ചോദ്യമാണ് എന്നെ അവളുടെ മിഴികളിൽ നിന്നും മോചിതനാക്കിയത്..
“അത് അയാൾ പറഞ്ഞ പെൺകുട്ടി. “
“അവളോട് ഇങ്ങോട്ട് കയറി വരാൻ പറ നീ.”
“മലയാളികൾ അണോ നിങ്ങൾ സമാധാനം ആയി… “
ഇത്രയും പറഞ്ഞ് അവൾ വാതിൽ കൈ കൊണ്ട് പതുക്കെ തള്ളി തുറന്നു അകത്തേക്ക് കയറി.. അനിലിന്റെ അടുത്തു ചെന്നിരുന്നു മദ്യക്കുപ്പി എടുത്ത് ഗ്ലാസ്സിലേക്ക് അവർക്ക് ഇരുവർക്കും നൽകുന്നത് ഞാൻ അൽപം ദൂരെ ഒരു ചാരുകസേരയിൽ ഇരുന്നുകമ്പികുട്ടന്‍.നെറ്റ് നോക്കി.. സ്വന്തം ശരീരം കൊത്തിവലിക്കാൻ നിൽക്കുന്നവർക്കു മുൻപിൽ എത്ര ലാഹവത്തോടെയാണ് അവൾ ഇരിക്കുന്നത്.. അനിൽ അവളെടെ തോളിൽ കയ്യിട്ട് കൊണ്ട് അടുത്തുള്ള മുറിയിലേക്ക് പോയി..
” എങ്ങനെ ഉണ്ട് അളിയാ അവൾ?”
കുറച്ച് മണിക്കൂറുകൾക്ക് ശേഷം മുറിയിലേക്ക് തിരികെ വന്ന അനിലിനോട് സുരേഷിന്റെ ചോദ്യമായിരുന്നു അത്..
” അളിയാ ഒന്നും പറയാനില്ല ആള് കൊള്ളാട്ടോ കൊടുക്കുന്ന കാശിനു ഒരു ഒന്നൊന്നര മുതൽ ആണ്… പോയിട്ട് വാ നീ.. “
അടുത്ത ഊഴം തന്റെത് ആണ്.. വെപ്രാളം കൂടി വന്നു ഓരോ നിമിഷങ്ങൾ കടന്ന് പോകും തോറും… അടുത്തിരുന്ന മദ്യക്കുപ്പി എടുത്ത് വെള്ളമൊഴിക്കാതെ രണ്ടെണ്ണം അകത്താക്കി.. എന്റെ അമ്മയുടെ വാക്കുകൾ ഓർമ്മയിൽ തെളിഞ്ഞു വന്നു… ആ വാക്കുകൾ ഓർത്തപ്പോൾ തന്നെ എന്റെ ചങ്ക് വിറക്കാൻ തുടങ്ങി…തിരികെ സുരേഷ് മുറിയിൽ വന്നു.. ഞാൻ ചാരുകസേരയിൽ നിന്നും എഴുന്നേറ്റു അവളുടെ അടുക്കലേക്ക് നടന്നു.. മനസ്സിൽ ഒരുപാട് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ നിറഞ്ഞു.. മനസ്സിനെ നിയന്ത്രിച്ചു നിർത്തി ഒരുവിധം അവളുടെ അടുത്തു എത്തി ഞാൻ..
മുറിയിലേക്ക് വാതിൽ തുറന്നു ചെന്ന ഞാൻ കണ്ടത്ത് കിടക്കയിൽ അർദ്ധനഗ്നമായ അവളുടെ ശരീരം ആയിരുന്നു.. അവളുടെ ശരീരം കൊത്തിവലിക്കാൻ അടുത്ത ആളെ പ്രതീക്ഷിച്ചു ഇരിക്കുന്ന അവളെ അൽപനേരം ഞാൻ നോക്കി നിന്നു… ആ കണ്ണുകളിൽ താൻ കുറച്ച് മുൻപ് കണ്ട തിളക്കം നഷ്ടം ആയിരിക്കുന്നു..വാതിലടച്ചു ഞാൻ അവൾക്കരികിൽ കിടന്ന കസേരയിൽ ഇരുന്നു.. എന്നെ അൽപനേരം നോക്കിയിരുന്നതിനു ശേഷം അവൾ ചോദിച്ചു..
“അല്ല മാഷേ എന്തേ ഇങ്ങനെ നോക്കി ഇരിക്കാൻ അണോ ഇങ്ങോട്ട് വന്നേ? അല്ലെങ്കിൽ കുറച്ച് സമയം തരു ഞാൻ ഒന്നു കുളിച്ചിട്ട് വരാം ശരീരം മുഴുവനും വിയർത്തിരിക്കുവാ ഒരു പത്തുമിനിറ്റ് വേഗം വരാം മാഷിനെ ഒരുപാട് ഇരുത്തി മുഷിപ്പിക്കില്ല ഞാൻ.. “
ഞാൻ അവൾക്ക് നേരെ തലയാട്ടി അടുത്ത് കിടന്ന തോർത്ത്‌എടുത്ത് അവളുടെ പാതി നഗ്നത മറച്ചു കുളിമുറിയിലേക്ക് പോയി.. അവളുടെ മാഷേ വിളിയും, കരിമഷിയെഴുതിയ കണ്ണുകളും തന്റെ മനസ്സിലേക്ക് കയറിക്കൂടിയിരിക്കുന്നു.. കുളിക്കുന്നിടയിൽ അവൾ ഏതോ ഒരു പാട്ട് പാടുന്നത് ഞാൻ കേട്ടു.. വെള്ളം വീഴുന്ന ശബ്ദം കാരണം വ്യക്തമായി കേൾക്കുവാൻ സാധിക്കുന്നില്ല എങ്കിലും കേൾക്കുവാൻ മാധുര്യം ഉള്ള ശബ്ദം..
കുളികഴിഞ്ഞു അവൾ എനിക്ക് അരികിൽ വന്നു നിന്നു..ഒരു പെണ്ണിനെ അർദ്ധനഗ്നമായി തന്റെ ജീവിതത്തിൽ ആദ്യമായാണ് ഇത്രയും അടുത്ത് കാണുന്നത് തന്നെ.. എന്തോ താൻ മുൻപ് കണ്ട പെൺകുട്ടികൾക്ക് ആർക്കും ഇല്ലാത്ത എന്തൊക്കെയോ പ്രത്യേകതകൾ ഞാൻ അവളിൽ കണ്ടു..എന്റെ കണ്ണുകളിൽ അവൾക്ക് വല്ലാത്തൊരു ഭംഗി തോന്നി.. എന്റെ അടുക്കൽ ഇരുന്ന അവളോട് ഞാൻ ചോദിച്ചു…
“നിന്റെ പേര് “
“എന്തിനാ മാഷേ പേരൊക്കെ… എന്റെ പേര് പോലും ഞാൻ മറന്നു.. പലർക്കും തോനുന്ന പേരാണ് വിളിക്കാറുള്ളത്.. ചിലർ കാത് പൊട്ടുന്ന ചീത്തയും… പിന്നെ പ്രത്യകിച്ചു ഒരു പേര് വേണം എന്ന് തോന്നിയിട്ടില്ല എനിക്ക്..മാഷിന് ഇഷ്ടം ഉള്ളത് വിളിച്ചോളൂ… “
” എന്തിരുന്നാലും നിനക്ക് ഒരു പേര് ഇല്ലേ അത് പറയു നീ…. ചുമ്മാ കേൾക്കേട്ടെടോ ഞാൻ ഒന്നു.. ഒരു കാര്യം നീ പേര് പറയുന്നതിന് മുൻപു നിന്റെ കണ്ണുളളിൽ കണ്മഷി എഴുത്തു ഒന്നു… കണ്മഷി എഴുതിയ നിന്റെ കണ്ണുകൾക്ക് വല്ലാത്തൊരു വശ്യത ഉണ്ടുട്ടോ.. “
എന്റെ ആ ചോദ്യവും സംസാരവും കേട്ട് അവളുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിരിയുന്നത് ഞാൻ കണ്ടു.. എന്തോ അവൾ ആഗ്രഹിച്ചത് എന്തോ മുൻപിൽ കിട്ടിയ സന്തോഷം ആ മുഖത്ത് ഉണ്ട്.. അവൾ എനിക്ക് അരികിൽ ഇരുന്ന ബാഗിൽ നിന്നും കണ്മഷി എടുത്ത് കയ്യിൽ വെച്ച്.. എന്റെ കണ്ണുകളിലേക്ക് നോക്കിയവൾ..