“എന്നാ ഇത്താ നമുക്ക് ഇന്ന് തന്നെ ചിലവ് വാങ്ങിച്ചാലോ “
നൂറാ ചോദിച്ചു.
“ഇന്ന് വേണോ നൂറാ. “
നെസി ചോദിച്ചു “
“അതെന്താ ഇത്താ “
നൂറാ നെസിയോട് ചോദിച്ചു.
അതിനുത്തരം ഒന്നും നെസി പറയുന്നത് കേൾകാതിരുന്ന ഞാൻ മിററിലൂടെ നെസിയെ നോക്കി അപ്പോ അവൾ നൂറയോട് ആംഗ്യഭാഷയിലൂടെ സംസാരിക്കുന്നു.
അവളുടെ പ്രവർത്തികൾ കണ്ടപ്പോൾ എനിക്ക് കാര്യം മനസ്സിൽ ആയി .
എന്നെ കൊണ്ട് പൈസ ചിലവാക്കാൻ അവൾക്കു മടി ആണെന്ന് , എന്റെ കഷ്ടപ്പാട് അറിയാവുന്ന അവൾ നൂറയെ ചിലവിന്റെ കാര്യത്തിൽ നിന്നും പിന്മാറ്റാൻ ശ്രമിക്കുന്നു . എന്നെ രക്ഷിക്കാൻ ശ്രമിക്കുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ
“അഖിലേട്ടാ അല്ലെങ്കിൽ ഇന്ന് വേണ്ടാ പിന്നിട് എപ്പോഴെങ്കിലും അഖിലേട്ടൻ ചെയ്താൽ മതി ചിലവ് “
നൂറാ പറഞ്ഞു.
“അതെന്താ നൂറാ ചിലവ് ഇന്ന് വേണ്ടേ ,?. “
ഞാൻ ചോദിച്ചു .
“ഉം വേണ്ടാ അഖിലേട്ടാ “
“എന്റെൽ പൈസ ഇല്ലെന്നു കരുതി ആണൊ നിങ്ങൾ ചിലവിന്റെ കാര്യം മാറ്റി വെക്കുന്നത് “
ഞാൻ ചോദിച്ചു.
“ഹേയ് അതുകൊണ്ട് ഒന്നും അല്ല “
നെസി ചാടി കയറി പറഞ്ഞു.
“എന്നോട് നുണ പറയേണ്ട നെസി നിങ്ങൾ ആംഗ്യ ഭാഷയിലൂടെ സംസാരിക്കുന്നത് ഞാൻ മിററിലൂടെ ശ്രദ്ധിച്ചിരുന്നു . നിങ്ങൾ പൈസയെ ഓർത്ത് വറീഡ് ആകേണ്ടാ, ഞാൻ ചെലവ് ചെയാം എന്നു പറഞ്ഞത് എന്റെ സന്തോഷത്തിനു ആണു. നിങ്ങൾ രണ്ടാളും എന്തു വേണം എന്നു മാത്രം പറഞ്ഞാൽ മതി “
ഞാൻ പറഞ്ഞു നിർത്തി.
“എന്നാൽ ശെരി അഖിലേട്ടന്റെ ഇഷ്ടം “
നെസി പറഞ്ഞു.