അവൾ ഒന്നു മൂളിയതിന് ശേഷം പുറത്തെ കാഴച്ചക്കളിലേക്ക് കണ്ണും നട്ട് ഇരുന്നു.
ഞാൻ പിന്നിട് അതെ പറ്റി ഒന്നും അവളോട് സംസാരിച്ചില്ല .
അങ്ങനെ ഞങ്ങളുടെ കാർ നെസിയുടെ കോച്ചിങ് സെന്ററിന്റെ ഗേറ്റ് നു മുൻപിൽ എത്തി .
ഞാൻ കാർ അകത്തേക്ക് കയറ്റാൻ തുടങ്ങവേ .
“ദേ നെസിത്താ “
നൂറാ അടുത്തുള്ള ബസ് സ്റ്റോപ്പിലേക്ക് വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു.
ഞാൻ നോക്കിയപ്പോൾ നെസി ഞങ്ങളെയും കാത്ത് ബസ് സ്റ്റോപ്പിൽ നില്കുന്നു .
ഞാൻ കാർ വേഗം അവിടേക്ക് എടുത്തു .
ഞങ്ങളുടെ കാർ കണ്ടപ്പോൾ നെസി വേഗം ബസ് സ്റ്റോപ്പിന് വെളിയിലേക്ക് വന്നു.
നെസിയുടെ അടുത്ത് കൊണ്ട് ഞാൻ കാർ നിർത്തി .
നെസി ഞങ്ങളെ നോക്കി ഒരു പുഞ്ചിരി തൂകി കൊണ്ട് പുറകിലെ ഡോർ തുറന്നു അകത്തേക്ക് കയറി.
ഞാൻ കാർ അവിടെ ഇട്ടു തിരിച്ചു വീണ്ടും വന്ന വഴി വീട്ടിലേക്കു ഓടിച്ചു. നെസി യോട് നൂറാ എന്റെ കാര്യം വല്ലതും പറയുമോ എന്നാ പേടി കാരണം ഞാൻ അവരെ അധികം മൈൻഡ് ചെയ്യാതെ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു.
കാർ കുറച്ചു ദൂരം പിന്നിട്ടപ്പോൾ.
“ഇത്ത എങ്ങനെ ഉണ്ടായിരുന്നു ക്ലാസ്സ് “
നൂറാ നെസിയോട് ചോദിച്ചു.
“കുഴപ്പം ഉണ്ടായിരുന്നില്ല. പിന്നെ ഒരു സന്തോഷ വാർത്ത ഉണ്ട് “
“ഉം , എന്താ ഇത്താ “
നൂറാ ആകാംഷയോടെ ചോദിച്ചു.
അതു കേട്ടപ്പോൾ അവൾ എന്താ പറയാൻ പോകുന്നത് എന്ന് അറിയാൻ ആയി ഞാനും കാതോർത്ത് ഇരുന്നു .
“എനിക്ക് മെഡിസിന് സീറ്റ് റെഡി ആയിട്ട് ഉണ്ട് “
നെസി സന്തോഷത്തോടെ പറഞ്ഞു.
“ആണൊ ഇത്താ “
“ഉം , അടുത്ത ആഴ്ച ഇന്റർവ്യൂ ഉണ്ട് അതിനു ചെല്ലാൻ പറഞ്ഞു വിളിച്ചിരുന്നു അവിടത്തെ ഇൻസ്റ്റിറ്റ്യൂട്ടിലെ സാർ “
“കൺഗ്രാറ്റ്സ് ഇത്താ “
“താങ്ക്സ് നൂറാ “
നെസി പറഞ്ഞു.
“ഇതെന്താ നൂറാ ഇന്ന് അഖിലേട്ടൻ ഒന്നും മിണ്ടാതെ ഇരിക്കുന്നത്, പിറന്നാൾ ആയതു കൊണ്ടാണോ, “
നെസി ചിരിച്ചു കൊണ്ട് ചോദിച്ചു.