സ്നേഹനൊമ്പരം 2 [AKH]

Posted by

“അഖിലേട്ടാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് “

അവൾ കാറിൽ ഇരുന്നു കൊണ്ട് പറഞ്ഞു,

“ഉം . പറഞ്ഞോളു “

“ആദ്യം കണ്ണ് അടക്ക് “

“അതെന്തിനാ? “

“ഒന്നു അടക്ക് എന്റെ മാഷേ “

അവൾ കള്ളചിരിയൽ പറഞ്ഞു.

“ഉം, കണ്ണ് അടച്ചു “

അതും പറഞ്ഞു ഞാൻ അവളുടെ നേരെ കണ്ണ് അടച്ചു പിടിച്ചു ഇരുന്നു.

“ഇനി കൈ നീട്ടിയെ “

“ഉം “

ഞാൻ വലതു കൈ നീട്ടി.

എന്റെ കൈയിൽ ചെറിയ ബോക്സ്‌ പോലത്തെ സാധനം വെച്ചമാതിരി ഫീൽ ചെയ്തു.

“ഇനി കണ്ണ് തുറന്നോ “

ഞാൻ കണ്ണ് തുറന്നു എന്താണെന്നു കൈയിൽ നോക്കി .

“ഹാപ്പി ബർത്ത്ഡേ ട്ടു യു “

നെസി ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഓഹ് ഇന്നാണോ ആ ദിവസം “

“ഉം , അതെ നാലു വർഷം കൂടുമ്പോൾ അല്ലെ ഈ ദിനം ഉണ്ടാകുക ഒള്ളു അതുകൊണ്ട് എന്റെ വക ഒരു സമ്മാനം “

“താങ്ക്സ് നെസി , “

“ഉം, അതെന്താണെന്നു തുറന്നു നോക്കു “

സമ്മാനപൊതി കൈയിൽ പിടിച്ചു ഇരിക്കുന്ന എന്നോട് നെസി ചെറു ചിരിയാൽ പറഞ്ഞു.

ഞാൻ പതിയെ ആ കവർ പൊളിച്ചു ആ ബോക്സ്‌ കണ്ടപ്പോൾ മനസ്സിൽ ആയി അതൊരു വാച്ച് ആണെന്ന് . ഞാൻ പിന്നെ ആ ബോക്സ്‌ തുറന്നു ഗോൾഡൻ കളറിൽ സിൽവർ മിക്സ്‌ ആയാ ആ മനോഹരമായ വാച്ച് പുറത്തു എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *