മിനിസ്‌ക്രീന്‍ കോളനി Episode 1

Posted by

‘ഹലോ ഹലോ… റെമിക്കുഞ്ഞേ… റെമിക്കുഞ്ഞേ… ഹയ്യോ… റെമിക്കുഞ്ഞിന്റെ കാറ്റ് പോയേ…’

‘അച്ചടാ… എന്നൊരു തന്തോയം റെമിക്കുഞ്ഞിന്റെ കാറ്റ് പോയീന്ന്…. അതേ.. മേരിക്കൊച്ചേ… ചെറുതായൊന്ന് പണിപാളി…’

‘എന്നതാ കുഞ്ഞേ…പാഡ് കയ്യിലില്ലാത്തപ്പോള്‍ പീരീഡായോ…’ മത്തിമേരിയുടെ തിരിച്ചുള്ള തമാശ.

‘അച്ചോടാ… കെളവിതള്ളേടെയൊരു ചമാശ… ഞാന്‍ വരാനിരുന്ന ട്രെയിന്‍ എന്‍ജിന്‍ തകരാറ് മൂലം ക്യാന്‍സല്‍ ചെയ്തൂന്ന്. ഇനിയിപ്പോള്‍ രാത്രി 11.30നേ വണ്ടിയൊള്ളൂ… എന്നാ ചെയ്യും…’

‘ഓ… അതിനാണോ… കുഞ്ഞൊരുകാര്യം ചെയ്യ്… അവിടോട്ടിരുന്ന് അഞ്ചാറ് പാട്ടങ്ങ് പാട്… നേരോം പോകും വണ്ടി കിട്ടുമ്പോഴേക്കും കുറച്ച് പൈസേം കിട്ടും….’
ഫോണിന്റെ മറുതലയ്്ക്കല്‍ മത്തിമേരിയുടെ പൊട്ടിച്ചിരി. റെമിടോമിയുടെ റോസ് മുഖം ഒന്നുകൂടി റോസ് ആയി.

‘ദാണ്ടെ… മേരിക്കൊച്ചമ്മോ… ഞാനങ്ങ് വന്ന് ഒറ്റക്കയില്‍ കറക്കിയൊരു ഏറങ്ങെറിയും പറഞ്ഞേക്കാം…’ റെമിടോമി ദേഷ്യംകലര്‍ന്ന തമാശയില്‍ പറഞ്ഞു.

‘ഉം… അതിനിച്ചിരിപ്പുളിക്കും… ഈ മിനിസ്‌ക്രീന്‍കോളനിയില്‍ ആരുമീ മേരീടെ രോമത്തെ തൊടൂല്ല…’

‘ഓ… ശരിയാ മിനിസ്‌ക്രീന്‍കോളനിയിലെ സെക്രട്ടറി ഇഷ്ടംവീട്ടിലെ കൃഷ്ണന്‍കുട്ടിമേനോനെ (നെടുമുടി) കയ്യിലാക്കി വെച്ചേക്കുവല്ലേ…പിന്നെന്തിന് പേടിക്കണം.’ റെമിടോമി പൊട്ടിച്ചിരിച്ചു. ചിരിയല്‍പ്പം കൂടിപ്പോയെന്ന് തോന്നുന്നു. അല്ലെങ്കിലും അങ്ങനെയാണ് ചിരിച്ചാല്‍ ചിരിനിര്‍ത്താനും തുള്ളിയാല്‍ തുള്ളല്‍ നിര്‍ത്താനും അവള്‍ക്ക് അറിയില്ല.

ഫോണ്‍ ഓഫ്് ചെയ്ത് ഹാന്‍ഡ്ബാഗിലേക്ക് വെച്ചപ്പോള്‍ മുന്നില്‍ ചെറിയകണ്ണാടികള്‍ പിടിപ്പിച്ച ചുവന്ന സാരിയുടുത്തൊരാള്‍…

Leave a Reply

Your email address will not be published. Required fields are marked *