ഹാജിക്ക പാചക വിദക്തന്‍ മോയ്തുക്കോയ മൂപ്പര വീട്ടിലേക്ക് പോകാന്‍ ഇറങ്ങി ………..
മോയ്തുകോയ യെ കണ്ടു …….
വെറ്റില മുറുക്കി ചുവപ്പിച്ചു പച്ച വീതിയുള്ള ബെല്‍റ്റും വെള്ള ബനിയനും വെള്ളയില്‍ ഇളം നീല കളറില്‍ വരയുള്ള ലുങ്കി ഉടുത് അതിന്റെ ഒരറ്റം പിറകില്‍ കൈ കെട്ടി തിരുകി പിടിച്ചു തലയില്‍ തോപ്പിവച്ച ഒരു അസ്സല് കാക്ക ആണ് ഈ കോയ ………..മലപ്പുറം തങ്ങളങ്ങാടി സ്വദേശി ബാപ്പുട്ടി ഹാജ്ജിയുടെ മകന്‍
വകയില്‍ ഈ ഹജിക്കക്കും വടക്കോട്ട് വേരുകള്‍ ഉണ്ട് പാരമ്പര്യം പറഞും കുടുംബമഹിമ പറയാനും പലപ്പോഴും ഹജിക്കയെ ചെറുതാക്കാനും പുത്തന്പണക്കാരന്‍ എന്ന് വിളിച്ചക്ഷേപിക്കാനും കോയ തന്നെ മുന്‍പന്തിയില്‍ പക്ഷെ അതൊന്നും ഹാജിക്ക കാര്യമായി എടുക്കാറില്ല …………
കാരണം അയാള്‍ ഇപ്പോഴും അപ്പോഴും എല്ലാം തോല്‍ക്കുന്നവരെ ഭാഗത്തെ നിലക്ക് കയുള്ളൂ …………..
ഇവിടെ അവര്‍ മത്സരം കൂടിയിട്ടില്ല ജയിക്കാനും തോല്‍ക്കാനും …..എന്നാലും ഹജിക്ക്യുടെ ചിന്ത സമ്പത്തില്‍ അവന്‍ എന്നേക്കാള്‍ മികച്ചതായാല്‍ അവന പുലയാട്ടു വിളിക്കും എന്നാ ചിന്ത അത് അസൂയ അല്ല ………..
ഇല്ലാത്തവന് ദൈവം കൊടുക്കാത്തത് എന്ന് വിശ്വസിച്ചു ആ ഇല്ലാത്തവന് തന്നാല്‍ ആകും വിധം ഹെല്പ് ചെയ്യണം എന്നാ മനോഭാവത്തില്‍ കോയയെ വിളിക്കാന്‍ ചെന്നത ഈ മൂപ്പര്‍ …………
ഉമ്മറപ്പടിയില്‍ കാല് കവച്ചിരുന്നു തീന്‍സൗ നമ്പറിന്റെ പുകയില ടിന്‍ തുറന്നു ആറും കൂട്ടി മുറുക്കുന്ന കോയയെ നോക്കി ഹാജിക്ക വിളിച്ചു ………കോയാ…………
“മ്മ്മം ……….” അഹന്ത സ്വരത്തില്‍ കോയയുടെ മൂളല്‍ …….
അതും കാര്യമാക്കാതെ ……ഹാജിക്ക തുടര്‍ന്ന് ……..
“കോയ എന്റെ മോള പെണ്ണുകാണല്‍ ചടങ്ങാണ് ……..അതിനു നിന്റെ ലിസ്റ്റ് ചോദിയ്ക്കാന്‍ വന്നതാ ………..നീ തന്നെ കല്യാണം നിചയം റിസപ്ഷന്‍ എല്ലാം ഫുഡ് ശരിയാക്കണം ………എന്ത നീ ഒന്നും മിണ്ടാതെ ഇരിക്കുന്നത് …………
കോയാക്ക കൈപൊക്കി ഒരു മിനിറ്റ് എന്ന് അന്ഗ്യം കാട്ടി ………..
നീട്ടി ഒരു തുപ്പു തുപ്പി …വെറ്റില മുറുക്കാന്‍ ഒലിച്ച കടവായ കൈ കൊണ്ട് കറക്കി തുടച്ചു ….തോളില്‍ കിടന്ന തലപ്പാവിന്റെ നീളന്‍ ദാവണി എടുത്തു അരയില്‍ ചുറ്റി ….
ഇജ്ജ് ഇരിക്കീന്‍ ….അവിടെ കിടന്ന കസേര വലിച്ചിട്ടു കൊടുത്തു …
ഹാജിക്ക ആ കസേര കണ്ടു ഇരിക്കാന്‍ അറച്ചു…..
ഇരി ബലാലെ …..കോയ ആജ്ഞാപിച്ചു …..ഹാജിക്ക ഇരുന്നു ……
ഇനി പറയീന്‍ എന്തൊക്കെ വേണം …..
ഹാജിക്ക നടന്ന കാര്യങ്ങളും പഴയ ചങ്ങതിടെ മകന്‍ ആണ് വരന്‍ എന്ന് മൊക്കെ പറഞ്ഞു ……
ഇത് കേട്ട് കോയ ഒരു സംശയം ചുമ്മാ പറഞ്ഞു നീ നോക്കിം കണ്ടും ഒക്കെ തന്നെ അല്ലെ പയ്യനെ എടുത്തത് …..????