ലൈഫ് ഓഫ് ഹൈമചേച്ചി 5

Posted by

തറവാട്ടിൽ മുത്തശ്ശിയോടൊപ്പമുള്ള താമസം ഹൈമചേച്ചിക്ക് വളരെയധികം സന്തോഷവും മനഃശാന്തിയുമായിരുന്നു പ്രദാനം ചെയ്തത്. എറണാകുളം പോലെയുള്ള തിക്കും തിരക്കും പൊടിയും ഉള്ള ഒരു സ്ഥലത്തു നിന്നും പ്രശാന്ത സുന്ദരമായ ഈ നാട്ടിൽ വന്നാൽ ആർക്കങ്ങനെ തോന്നാത്തത്? (ഇന്നാണെങ്കിൽ അങ്ങനെ ഒരു ഗ്രാമവും കേരളത്തിൽ ഇല്ല അല്ലെ?) കാലത്തു നല്ല ശുദ്ധ വായുവും ശ്വസിച്ചു അമ്പലത്തിൽ പോകാം…പകല മുഴുവനും മുത്തശ്ശിയോടും വേലക്കാരികളോടും വർത്തമാനം പറഞ്ഞിരിക്കാം. വൈകിയിട്ടു എവിടെ നിന്നോ ഒഴുകി വരുന്ന പുള്ളുവൻ പാട്ടിന്റെ ശീലുകൾക്കു കാതോർത്തിരിക്കാം. പിന്നെ ആകെയുള്ള ഒരു സങ്കടം ജയേട്ടനേം കുട്ടികളേം കാണാൻ പറ്റുന്നില്ലല്ലോ എന്നതായിരുന്നു. ആ…സാരമില്ല…കുറച്ചു ദിവസത്തേക്കല്ലേ എന്നങ്ങു സമാധാനിച്ചു.
അങ്ങനെ രണ്ടു ദിവസം ഹൈമേച്ചിക്കു ശാന്തിയും സമാധാനവും സമ്മാനിച്ചു കടന്നു പോയി. മൂന്നാമത്തെ ദിവസം…ഹൈമേച്ചി കുളിക്കാൻ കേറി. ആ കുളിമുറി ഉണ്ടായിരുന്നത് അവരുടെ അച്ഛനും മ്മയും കിടന്നിരുന്ന മുറിയിൽ ആയിരുന്നു. അന്നത്തെക്കാലത്തു വീടുകളിൽ ബാത്ത് അറ്റാച്ചഡ് ബെഡ്‌റൂം കുറവായിരുന്നു. പ്രത്ത്യേകിച്ചും ഹൈമചേച്ചിയുടെ തറവാട് പോലെയുള്ള പുരാതന വീടുകളിൽ. ഇക്കാര്യം ഇവിടെ പറയുന്നതിൽ കാര്യമുണ്ട്. കാരണം ഹൈമചേച്ചിക്കൊരു സ്വഭാവം ഉണ്ട്. അവർ കുളിക്കാൻ പോകൂമ്പോൾ ബെഡ്റൂമിന്റെ വാതിലുള്ളിൽ നിന്ന് പൂട്ടും. എന്നിട്ട് ഡ്രസ്സ്‌ ഒക്കെ അവിടെ അഴിച്ചിടും. കുളിമുറിയിലേക്ക് ഒരു തോർത്ത്‌ മാത്രമേ കൊണ്ട് പോകൂ. കുളി കഴിഞ്ഞു തോർത്തി ബെഡ് റൂമിലേക്ക്‌ വന്നതിനു ശേഷം അവിടെ നിന്നേ വസ്ത്രമെല്ലാം ധരിക്കൂ…

Leave a Reply

Your email address will not be published. Required fields are marked *