അമേരിക്കയിലെ ജീവിതം കണ്ടു സുഖം പിടിച്ചു അവിടെ തന്നെ അങ്ങു കൂടി. അങ്ങനെ എല്ലാവരും കൈവിട്ട ആ വീടിന്റെയും പറമ്പിന്റെയും അവകാശി ഇപ്പോൾ ഫലത്തിൽ ഹൈമ തന്നെയാണ്. മുത്തശിക്കാനെങ്കിൽ പ്രായം ഇത്തിരി ആയി. എൺപത്തിനു മേൽ വരും. കണ്ണും ചെവിടും എല്ലാം വീക്ക് ആയി. പക്ഷെ അവരുmmqട ĺl e െ കാര്യങ്ങൾ എല്ലാം നോക്കാൻ ആളുകളുണ്ട്. പറമ്പു നോക്കാൻ ഒരു കാര്യസ്ഥൻ ഉണ്ട്. രാമൻ നായർ. അയാളുടെ വീട് തൊട്ടടുത്ത പറമ്പിൽ തന്നെയാണ്. അയാളുടെ ഭാര്യ മുത്തശ്ശിക്ക് വേണ്ട ഭക്ഷണവും മറ്റും കൊണ്ട് കൊടുക്കും. രാത്രി മുത്തശ്ശിക്ക് കൂട്ട് കിടക്കാനും വരും. പുറം പണിക്കും മറ്റും രണ്ടു മൂന്ന് ചെറുമികളുണ്ട്. അങ്ങനെ അവരെല്ലാം ഉള്ളത് കാരണം മുത്തശ്ശിക്ക് അല്ലലൊന്നുമില്ല. അവർക്കെല്ലാം വിജയൻ നായർ അമേരിക്കയിൽ നിന്നും മാസാമാസം നല്ലൊരു തുക അയച്ചു കൊടുക്കാറുണ്ടെന്നുള്ളത് വേറൊരു വശം. പിന്നെ അത്യാവശ്യ കാര്യങ്ങൾ എല്ലാം അറിയാൻ ഫോൺ ഉണ്ട്. അത് തറവാട്ടിലും രാമൻ നായരുടെ വീട്ടിലും ഓരോന്ന് പതിനായിരം രൂപ കെട്ടി ഓ.വൈ. ടി. കണക്ഷനിൽ വിജയൻ നായർ വെച്ച് കൊടുത്തിട്ടുണ്ട്. അങ്ങനെ കാര്യങ്ങൾ എല്ലാം ഒരു വിധം ഭംഗിയായി പോകുന്നു.
രാമൻ നായരുടെ കുടുംബം തലമുറകളായി തറവാട്ടിലെ കാര്യസ്ഥപ്പണി ചെയ്യുന്നവരാണ്. അത് കൊണ്ട് തന്നെയാണ് അയാളെയും ഭാര്യ സരസ്വതിയെയും മുത്തശ്ശി മക്കളെപ്പോലെ കണക്കാക്കുന്നതും വീതം വെപ്പിന്റെ സമയത്തു അയാൾക്ക് 25 സെന്റ് സ്ഥലം തീറെഴുതിക്കൊടുത്തു അതിലൊരു വീട് വെച്ച് നൽകുന്നതും. അവരുടെ ശുശ്രൂഷ ഉള്ളത് കൊണ്ട് മുത്തശ്ശി പുത്രദുഃഖം അത്ര അറിഞ്ഞില്ല.
ഹൈമക്കാണെങ്കിൽ മുത്തശ്ശിയെ തന്റെ അമ്മയെക്കാളും സ്നേഹമാണ്.
ലൈഫ് ഓഫ് ഹൈമചേച്ചി 5
Posted by