ചതിക്കുഴികൾ

Posted by

എല്ലാ ദിവസവും കുളിച്ചു  , മുടി ഭംഗിയായി പോണി ടൈൽ രീതിയിൽ കെട്ടി , ചുണ്ടിൽ ലിപ് സ്റ്റിക് തേച്ചു , റോസ് പൌഡർ ഒക്കെ ഇട്ടു ഭംഗിയായി വേണം ക്ലാസ്സിൽ എത്തുവാൻ . അതൊക്കെ സന്തോഷം ഉണ്ടെങ്കിലും ആളുകളുടെ നോട്ടങ്ങൾ നമ്മളിലേക്ക് മാത്രമാകും എന്നതും ഒരു ബുദ്ധിമുട്ടു ഉണ്ട് ,. ഇത്രയൊക്കെ തുറിച്ചു നോക്കേണ്ട ആവശ്യമുണ്ടോ എന്ന് ഞാൻ സ്വയം ചോദിക്കാറുണ്ട് , കേരളത്തിലെ എല്ലാ പെണ്കുട്ടികളും ഇപ്പോൾ അടിവസ്ത്രങ്ങളായ ബ്രായും പാന്റിയും നിത്യേന ധരിക്കാറുള്ളവരാണ് , നടക്കുമ്പോഴോ , ബസിൽ കയറുമ്പോളോ ഒക്കെ അതൊന്നു കണ്ടാൽ , അല്ലെങ്കിൽ അതിന്റെ നിഴല് കണ്ടാൽ പുരുഷന്മാർക്ക് എന്തൊരു ഹാലിളക്കമാണ് , .സൗന്ദര്യത്തിനു പ്രാധാന്യം കൊടുത്തു ജീവിക്കുന്നവരാണ് പെൺകുട്ടികളിൽ ഭൂരിഭാഗവും . ഇതൊക്കെ സർവ്വ സാധാരണമല്ലേ , ഇതിനിടക്ക് ഇങ്ങനെ പെൺപിള്ളേരെ ഇതേവരെ കണ്ടിട്ടില്ലാത്ത മട്ടിൽ അവരെ തുറിച്ചു നോക്കുന്നത് ഒരിക്കലും നീതീകരിക്കാൻ പറ്റുന്നില്ല . സ്ത്രീകൾ പുരുഷന്മാരെ പോലെ തന്നെ ഒരു നാണയത്തിന്റെ മറുവശം ആണെന്നും, സെക്സ് കണ്ണോടു കൂടി അവരെ നോക്കുന്നത് തന്റെ വ്യെക്തിത്വത്തിന്റെ ദൗർബല്യം  ഒന്ന് മാത്രമാണെന്നും ഏതു പുരുഷൻ ആണ്  സ മ്മതിച്ചുതരിക ? ക്ലാസ് കഴിഞ്ഞാൽ ഞങ്ങൾ ഫുഡ് ഒക്കെ കഴിക്കും .  ഞങ്ങൾ  ഫ്രണ്ട്സ്  , അതായതു ഞാൻ , ശില്പ , രഹ്ന , പ്രതീക്ഷ …ഞങ്ങൾ ആണ് വലിയ കമ്പനി ..എന്റെ ടു വീലറിലും , രഹ്‌നയുടെ ടു വീലറിലുമായി മറൈൻ ഡ്രൈവ് ഇലേക്കു പോകും , അവിടെ ഇരുന്നു വായ നോട്ടവും , ചൂടുള്ള വർത്തമാനവും ഒക്കെയാണ് പതിവ് . പുതിയതായി വരുന്ന വേറെ ഏതൊക്കെയോ നാട്ടിലെ ചേട്ടന്മാരെ കണ്ണ് കൊണ്ട് ബലാത്സംഗം ചെയ്യൽ ആണ് പ്രധാന പണി ..പിന്നെ അവിടെ ഇട്ടിരിക്കുന്ന കസേരകളിൽ മാറി മാറി ഇരുന്നു ഐസ് ക്രീം കഴിക്കൽ   , മൊബൈൽ ഫോണിൽ കണ്ണുകൾ പൂഴ്ത്തുക ഒക്കെയാണ് വേറെ പണി . ദിവസവും ഈ യൂണിഫോമിൽ ഞങ്ങളെത്തുന്നത് കൊണ്ട് അവിടെയുള്ള കടക്കാർക് ഞങ്ങളെ പരിചയവും ഉണ്ട് . പലപ്പോഴും അഞ്ചു ആറു മണിയാകും അവിടെ നിന്നും പിരിയുമ്പോൾ . പിന്നെ അരൂരിലുള്ള ടീ വീ ചാനലിൽ ചില പരിപാടികളിൽ ആങ്കർ ആയി പങ്കെടുത്തു തുടങ്ങി , പലതും കോൺട്രാക്ട് വ്യെവസ്ഥയിലുള്ളതായതിനാൽ നമ്മുടെ സമയം കിട്ടുമ്പോൾ ചെന്നാൽ മതി ,

Leave a Reply

Your email address will not be published. Required fields are marked *