ശരറാന്തല്‍ 2 [മന്ദന്‍ രാജ]

Posted by

” എന്നാ ദേവൂ …വിനു ..അവന്‍ എന്തിനാ അവിടെ പോയെ ..സ്റെല്ല ..അവള്‍ ..എനിക്കൊന്നും മനസിലാവുന്നില്ലല്ലോ ദേവൂ …”

” എന്‍റെ ജോളിച്ചാ ഇങ്ങനെ തളരല്ലേ … സ്റെല്ല അവിടെ തനിച്ചാ .. ഇവിടുന്നു പോയപ്പോ ഒരു വനിതാ പോലീസ് പോലും ഇല്ലാരുന്നു .. ജോളിച്ചന്‍ ആ വര്‍ക്കി സാറിനെ എങ്ങനേലും ഒന്ന് …’

‘ എന്‍റെ ദേവൂ ..എത്ര പൈസ വേണേലും ഞാനിറക്കാം… വേണേല്‍ എന്‍റെ സ്വത്തു മുഴുവനും ..നീ കേട്ടോ അയാളുടെ സ്വഭാവം ?’

‘ ഹ്മം .. അയാളെ ജോളിച്ചന്‍ ഒന്ന് പോയി കാണ്..ബാക്കിയെല്ലാം നമുക്ക് റെഡിയാക്കാം “

‘ ദേവൂ .നീ …” ജോളിയവളെ സംശയത്തോടെ നോക്കി

‘ നമ്മുടെ പിള്ളേര്‍ക്ക് വേണ്ടിയല്ലേ ജോളിച്ചാ..ഒന്നും ആലോചിക്കണ്ട …ഞാനപ്പോഴേക്കും എന്തേലുമൊക്കെ ഒന്ന് ഉണ്ടാക്കി വെക്കട്ടെ ..ജോളിച്ചന്‍ പോകുന്ന വഴി കുപ്പീം മറ്റും ഒന്ന് റെഡിയാക്കിക്കോ”

” ജബ്ബാറേ ഞാന്‍ സ്റേഷന്‍ വരെയൊന്ന് പോകുവാ … .ഞാന്‍ വരുന്നെന് മുന്നേ.വര്‍ക്കി സാറ് വന്നാല്‍ ഇപ്പ വരൂന്നു പറ”

ജോളി തന്‍റെ ജീപ്പുമെടുത്ത്‌ സ്റെഷനിലെക്ക് പാഞ്ഞു

””””””””””””””””””””””””””””’

CI വര്‍ക്കിയുടെ ബോലെറൊ LP സ്കൂളിന്‍റെ അടുത്ത് എത്തിയപ്പോള്‍ അവിടെ ഡ്യൂട്ടിക്കിട്ടിരുന്ന CPO ഓടി വന്നു .

” എന്താടോ വല്ല തുമ്പും കിട്ടിയോ ?”

“പിടിവലി നടന്ന ലക്ഷണം ഉണ്ട് സാറേ .. പിന്നെ ഇരുട്ടല്ലേ …ഞങ്ങള് പിന്നൊന്നും നോക്കിയില്ല ..ചെറിയ ടോര്‍ച്ചേ ഉണ്ടായിരുന്നുള്ളൂ “

” ഹ്മം ..താനാ സേര്‍ച്ച്‌ ലൈറ്റിങ്ങിടുത്തോണ്ട് വാ “

വണ്ടിയില്‍ നിന്ന് സേര്‍ച്ച്‌ ലൈറ്റും എടുത്തു എഡിസണ്‍ വര്‍ക്കി അകത്തേക്ക് കയറി .. കയറിയതും കുറെ കടവാവലുകള്‍ അയാളുടെ തലക്ക് മീതെ പറന്നു വെളിയിലേക്ക് പോയി

” നാശം പിടിക്കാന്‍ … ഇതിനകത്തു തന്നെയാണോടോ ബോഡി കിടന്നെ ?’

” അതെ സാറേ “

” ആള്‍ത്താമസം ഇല്ലാത്തിടത്തല്ലേ സാധാരണ ഇത്തരം ജീവികള്‍ കാണുന്നെ … ഹ്മം ..ബോഡി എവിടെയാ കിടന്നെ ?’

‘ ഇവിടെയാ കിടന്നെ സാറേ ..”

പോലീസുകാരന്‍ വര്‍ക്കിയെ ബോഡി കിടന്ന സ്ഥലം കാണിച്ചു കൊടുത്തു

” ഇതെന്താടോ മാര്‍ക്ക്‌ ചെയ്യാത്തെ? “

‘ സാറെ ..ഞങ്ങള്‍ കാണുമ്പോള്‍ ആള്‍ക്ക് ജീവനുണ്ടായിരുന്നു .. ജീപ്പില്‍ കൊണ്ട് പോകുന്ന വഴിയാണ് മരിച്ചത് “

Leave a Reply

Your email address will not be published. Required fields are marked *