‘ അതിനൊക്കെ സമയം എടുക്കൂല്ലേ ജോളിസാറേ …അയാള് വന്നതല്ലേ ഉള്ളൂ ..എന്തായാലും നാളെ ഒരു ദിവസം എങ്കിലും വര്‍ക്കിസാറിന് കിട്ടും ..അതിനകം അയാളെന്തെലും തരികിട ഒപ്പിക്കും “
” പിന്നെന്നാ ചെയ്യണം ..അയാള്‍ക്കെന്താ പിന്നെ വേണ്ടത് “
‘ അത് ..അത് സാറേ ” ജബ്ബാര്‍ ചെറിയ പരുങ്ങലോടെ ദേവകിയെ നോക്കി .ദേവകി അല്‍പം മാറി നിന്ന് , അവള്‍ക്ക് അവിടെ നിന്നാലും കേള്‍ക്കാമായിരുന്നു
” അത് ജോളിസാറേ ..പെണ്ണും കള്ളും പുള്ളിക്ക് മടുക്കുവേലാ ..വേറൊന്നു കൂടിയുണ്ട് പക്ഷെ “
കള്ള് വിളിച്ചാല്‍ കുപ്പിക്കണക്കിനെത്തും ..പിന്നെ പെണ്ണ് ..ഈ പതിനൊന്നു കഴിഞ്ഞപ്പോള്‍ എവിടുന്നു ..അതും എങ്ങനേലും ഒപ്പിക്കാം ..പിന്നെയന്താ ഇയാള് പക്ഷെ എന്ന് പറഞ്ഞത് ….. ജോളിയുടെ മനസില്‍ പലവിധ കണക്കു കൂട്ടലുകള്‍ നൊടിയിടയില്‍ മിന്നിമറഞ്ഞു
” പക്ഷെ ..സാറേ …വര്‍ക്കി സാറ് ..കുറ്റം ചെയ്തതാണേല്‍ പക്ഷെ വെറുതെ വിടുവേല ..കള്ളും പെണ്ണും പോകുകേം ചെയ്യും “
‘ അത് കുഴപ്പമില്ല ജബ്ബാറേ…സ്റെല്ല നുണ പറയില്ല … അവളല്ല ചെയ്തത് ..”
” എന്നിട്ടാണോ സാറേ സ്റെല്ല മാഡം അവിടെ വന്നത് …” ജോളിക്കൊന്നും പറയാന്‍ഉണ്ടായിരുന്നില്ല
!! സ്റെല്ല ഒന്നും തന്നോട് ഒളിച്ചിട്ടില്ല ..അയല്‍വക്കത്തെ ആന്‍റി വഴിയാണ് സ്റെല്ലയുടെ ആലോചന വന്നത് .. അവരുടെ സെക്കന്റ് കസിന്‍റെ മകള്‍ . കണ്ടതും ഇഷ്ടപ്പെട്ടു .. ഇരുനിറമാണെങ്കിലും ആദ്യ കാഴ്ചയില്‍ തന്നെ സ്റെല്ലയുടെ ചിരിയും ,സംസാരവും ചുറുചുറുക്കും ഒക്കെ വേറെ പെണ്ണിനെ അന്വേഷിക്കുന്നതില്‍ നിന്ന് തന്നെ വിലക്കി . മധുവിധുനാളുകളില്‍ തന്‍റെ പഴയ കുസൃതികളും മറ്റും അവളോട് പറഞ്ഞപ്പോള്‍ അവളാ മൈന്റില്‍ തന്നെയാണ് കണ്ടത് .. ദേവകിയോടുള്ള അടുപ്പം ഇപ്പോഴും തുടരുന്നതും താന്‍ അവളോട് പറഞ്ഞിട്ടുണ്ട് .. തമാശക്കാണെങ്കില്‍ പോലും അവളോട് പകരം ആരെയെങ്കിലും ഇഷ്ടം തോന്നുവാണേല്‍ കൂടിക്കോ എന്ന് പറഞ്ഞപ്പോള്‍ അവള്‍ തന്‍റെ കഴുത്തിനു പിടിക്കുവാണ് ചെയ്തത്.. വീട്ടില്‍ തന്നെയാണെങ്കിലും അവളാണ് തന്‍റെ അക്കൌണ്ട്സ് എല്ലാം നോക്കിയിരുന്നത് ,Mcom ഉം പിന്നെ കല്യാണ ശേഷം MBA യും എടുത്ത അവള്‍ ക്ലാസ്സിലെയും ബാക്കി തന്‍റെ എല്ലാകാര്യങ്ങളും തന്നില്‍ നിന്നോളിപ്പിച്ചിട്ടില്ല ഇതേ വരെ ..ഇത് പക്ഷെ ? !!!” ജോളിക്ക് തല ചുറ്റുന്നതായി തോന്നി
” ഹേ…അവളെന്തോ ചതിയില്‍ പെട്ടതാ ജബ്ബാറേ’ ജോളി വരാന്തയിലെ കസേരയിലിരുന്നു
” ജോളിച്ചാ …ഇങ്ങു വന്നെ ” ദേവകി അവന്‍റെ അടുത്ത് വന്നു