സ്റെല്ല അവരുടെ കൂടെ പോകാന്‍ തിരിഞ്ഞതും ജോളിയവളെ ചേര്‍ത്തുപിടിച്ചു
” വേറൊന്നും ഇപ്പൊ ചോദിക്കുന്നില്ല ….ഒന്നേ അറിയേണ്ടൂ …നീയാണോ അല്ലയോ …ആണെങ്കിലും കുഴപ്പമില്ല ..ഞാന്‍ അകത്തു കിടന്നിട്ടായാലും നിന്നെ പുറത്തു കൊണ്ട് വരും … ധൈര്യമായി പോ “
” അച്ചായാ ….ഞാനല്ല …ഞാനല്ല ” സ്റെല്ല പൊട്ടിക്കരഞ്ഞു കൊണ്ടവന്‍റെ
നെഞ്ചിലേക്ക് വീണു
” മ്മം ..മ്മം .. പോ ..പോ ..” വര്‍ക്കി മുരണ്ടു .. സത്യന്‍ സ്റെല്ലയെയും കൊണ്ട് ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തു
” അപ്പൊ ..Mr ജോളി …താനിവിടെ കാണണം …ഞാനാ സ്കൂളും പരിസരവും ഒക്കെ നോക്കിയിട്ട് വരാം .എടൊ ജബ്ബാറേ താനിവിടെ കാണണം..വേറെയാരെയെങ്കിലും കൂടെ ഇടണോ ?
” വേണ്ട സാര്‍ ”
.’
വര്‍ക്കിയും കൂടെ പോയി കഴിഞ്ഞപ്പോള്‍ ജോളി മൊബൈല്‍ എടുത്തോണ്ട് വക്കീലിനെ വിളിക്കാനായി പുറത്തേക്കിറങ്ങി . സ്വന്തം ഭാര്യ ആയത് കൊണ്ട് രാഷ്ട്രീയക്കാരെ ഒക്കെ വിളിക്കാനും മടി ..കഴിവതും രഹസ്യമാക്കി വച്ചില്ലെങ്കില്‍ പിന്നെ പത്രക്കാരെയും മറ്റും തട്ടിയിട്ടു നടക്കാന്‍ വയ്യാതാവും .ജോളി തന്‍റെ ഫ്രണ്ട് കൂടിയായ വക്കീലിനെ വിളിച്ചു ചുരുങ്ങിയ വാക്കില്‍ കാര്യങ്ങള്‍ പറഞ്ഞു
” ജോളി സാറേ , എഡിസണ്‍ വര്‍ക്കി ഒരു കാട്ടുകോഴിയാ ..പൈസ ഒഴിച്ചെന്തും പുള്ളിക്ക് തികയേല , പക്ഷെ “
” പക്ഷെ ..പക്ഷെ എന്താ ജബ്ബാറേ” ജോളി തിരിച്ചു വന്നപ്പോള്‍ വരാന്തയിലെ കസേരയില്‍ ഇരിക്കുവായിരുന്ന ജബ്ബാര്‍ ജോളിയേം വിളിച്ചു പുറത്തേക്കിറങ്ങി .. അവര് മാറി നിന്ന് സംസാരിക്കുന്നത് കണ്ട് ദേവകി മായയോട് പറഞ്ഞു
‘ എടി ..അച്ഛനേം കൊണ്ടകത്തെക്ക് പൊക്കോ ..പ്രേഷറിന്‍റെ ഗുളികയോരെണ്ണം കൊടുത്തേക്ക് .. പിന്നെ ഒരു ഉറക്കഗുളികേം കൂടി കൊടുത്തേക്ക് ..അല്ലേല്‍ ഇന്നാളത്തെ പോലെ പ്രെഷര്‍ കൂടി ആശുപത്രീല്‍ ആക്കേണ്ടി വരും “
ചന്ദ്രനെ മായയെ ഏല്‍പ്പിച്ച് ദേവകി അവരുടെ അടുത്തേക്ക് ചെന്നു
” ജോളി സാറേ ..പുള്ളിക്ക് കാശ് വേണ്ടാന്നാ കേട്ടെ ..ആവശ്യത്തിനുണ്ട് പോലും “
” പിന്നെയെന്നാ കൊടുത്താ അയാള് വഴങ്ങും ജബ്ബാറേ…DYSP യോട് ചോദിച്ചപ്പോള്‍ അങ്ങേരു പറയത്തില്ല എന്നാ പറഞ്ഞെ പറഞ്ഞാലും പ്രയോജനമില്ല , ഒരുമാതിരി മുരട്ടു സ്വഭാവം ആണെന്ന് … മുകളില്‍ ഒന്ന് പിടിച്ചാല്‍ പുള്ളീം കൂടി നിന്നയാളെ വേണേല്‍ ഇവിടുന്നു മാറ്റിക്കാം എന്ന് പറഞ്ഞു “