സുഭദ്രയുടെ വംശം 1/3 [ഋഷി]

Posted by

സുഭദ്രയുടെ വംശം

(മൂന്നു ഭാഗങ്ങളിൽ ഒന്നാം ഭാഗം)

Subhadrayude Vamsham bY ഋഷി

 

റെക്കോര്ഡുകളിൽ പേര് വിനീത് എന്നായിരുന്നെങ്കിലും അവന്റെ വേദനകൾ മാത്രം സമ്മാനിച്ച, ഒറ്റപ്പെടുത്തൽ അനുഭവിപ്പിച്ച, സ്‌കൂൾ, കോളേജ് ജീവിതത്തിൽ അവൻ അറിയപ്പെട്ടിരുന്നത് മറ്റു പല പേരുകളിലും ആയിരുന്നു. സഹപാഠികളുടെ ഇടയിൽ മഴുവൻ, വളിയൻ, ഊളൻ, മന്ദ ബുദ്ധി…. ഇത്യാദി ഇരട്ടപ്പേരുകൾ . അധ്യാപകന്മാർക്കിടയിലോ, പരിശ്രമ ശീലം ഇല്ലാത്തവൻ, എങ്ങിനെയോ പിഴച്ചു പോണ ചെറുക്കൻ…എന്നിങ്ങനെ. എടുത്തു പറയത്തക്ക ഒറ്റ കൂട്ടുകാരനോ, കൂട്ടുകാരിയോ ഇല്ല.

വിനീതിന്റെ കുടുംബ പശ്ചാത്തലത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം. രാമൻ നായർക്കും ലക്ഷ്മിക്കുട്ടി അമ്മയ്ക്കും… അല്ല ക്ഷമിക്കണം, ഒരു ചെറിയ തിരുത്ത്….ലക്ഷ്മിക്കുട്ടി അമ്മയ്ക്കും രാമൻ നായർക്കും ഉണ്ടായ ഒരേ ഒരു സന്താനം. മോനായിട്ടും മോളായിട്ടും.. ഒറ്റ മകൻ… വിനീത് എന്ന് അവനു പേരിട്ടത് അമ്മ തന്നെയാണ്.

നമുക്ക് ഈ കഥ പഴയ രീതിയിൽ തന്നെ പറയാം. ഈ ന്യൂ ജൻ അടിപൊളി എഴുത്തൊന്നും നമ്മളെക്കൊണ്ട് പറ്റുകേല. പിന്നെന്താ.. ശ്രീപപ്പനാവന്റെ പത്തു ചക്രം വാങ്ങി പെഴയ്ക്കണ ജീവിതങ്ങളല്ല്യോ? അപ്പം ഇങ്ങനൊക്കെ അങ്ങ് പോട്ടെന്നേ!

കേരളപ്പിറവിക്ക്‌ ഏതാനും വർഷം മുമ്പ്‌ അങ്ങ് നാഗർ കോവിലിൽ നിന്ന് തലസ്ഥാനത്തേക്ക് വന്ന ആളാണ് രാമൻ നായർ. പഴയ ഹജൂർ കച്ചേരി… പിന്നിപ്പഴ് സെക്രട്ടേറിയറ്റ്…. അവിടെ ക്ളാർക്കായിട്ട് ജോലിക്കു കേറിയതാണ്. അന്ന് പുള്ളിക്കാരന്റെ മേലധികാരി ആയിരുന്നു വിക്രമൻ പിള്ള. ഒരു സിംഹം. സമൃദ്ധമായ, നര ഓട്ടിത്തുടങ്ങിയ മേൽ മീശയും, പറ്റെ വെട്ടിയ മുടിയും, സിംഹത്തിന്റെ തണുത്ത ക്രൂരമായ കണ്ണുകളും. ഒരാജാനബാഹു. കഴുത്തില്ലാത്ത കുപ്പായവും, നേർത്ത ഡബിൾ മുണ്ടും, തോളത്ത് നേരിയതും.
രാമനെ സിംഹം അടിമുടി ഒന്നു നോക്കി. നീ എവടാ ..മുറിയൊണ്ടോ?
തൽക്കാലം ഒരു കൂട്ടുകാരന്റെ കൂടെ.. പട്ടത്ത്‌.. രാമൻ വിക്കി.
ശരി. ഇത് തിരോന്തോരം. പൊന്നുതമ്പുരാന്റെ സേവകരാണ്‌ നമ്മളൊക്കെ. നാഗരുകോവിലു പോലെയല്ല. നോക്കീം കണ്ടും നിന്നാ നിനക്കു കൊള്ളാം.

താണു തൊഴുത് രാമൻ പിന് വാങ്ങി. കാലഘട്ടം നാൽപ്പത്തി അഞ്ച്… സ്വാതന്ത്ര്യത്തിന്റെ വാതിൽക്കൽ രാജ്യം. കേരളം ഉണ്ടാവാൻ പിന്നെയും സമയം. മഹാരാജാവിനെ വണങ്ങുന്നവർ തിരുവിതാം കൂറുകാർ… അതിൽ തന്നെ, കടുത്ത ഭക്തി തിരോന്തോരംകാർക്ക്… വീശുന്ന കാറ്റിന് അനുസരിച്ച് തൂറ്റുന്ന ഏതൊരു അധികാര സ്ഥാനത്തിന്റെയും ചുറ്റു വട്ടത്തിൽ ഉള്ളവന്റെ നാറിയ ദാസ്യ ഭാവം.

Leave a Reply

Your email address will not be published. Required fields are marked *