അസ്മിന

Posted by

“ഇത്തരം ശീലങ്ങളൊക്കെ കയ്യിലുണ്ടല്ലേ?” പിന്നിൽ നിന്നും ചോദ്യമുയർന്നു. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അസ്മിന
“അങ്ങനെയൊന്നുമില്ല ഇത്ത വല്ലപ്പോഴും വെറുതെ ഇരിക്കുമ്പോൾ … ” ഞാനൊരു ചമ്മലോടെ പറഞ്ഞു
” ഞാൻ അങ്ങോട്ട് വന്നോട്ടെ ” അസ്മിന ചോദിച്ചു
ഇതിനെന്തിനാണിത്താ അനുവാദം ചോദിക്കുന്നത് ഇങ്ങോട്ട് വാ ” ഞാൻ അവരെ ക്ഷണിച്ചു
“അതല്ല ഞാനൊരു അന്യമതക്കാരിയല്ലെ , ചിലപ്പോൾ അങ്ങോട്ടിറങ്ങിയാൽ കുളം അശുദ്ധമായാലോ?”
“എന്റെ ഇത്ത നിങ്ങൾ ഇത് ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്, ഇനി നാളെ മുതൽ രാവിലെ കുളി ഇവിടുന്നാക്കിയാൽ മതി , ഒന്നുമില്ലെങ്കിലും ആരെങ്കിലുമൊക്കെ കുളിക്കണ്ടേ അല്ലാതെ പിന്നെന്തിനാണ് ഇത്രയും വലിയൊരു കുളത്തിന്റെ ആവശ്യം”.
“എനിയ്ക്കും ആഗ്രഹമുണ്ട് കണ്ണാ എത്രക്കാലമായി ഒന്ന് നീന്തി കുളിച്ചിട്ട് ,എന്നാൽ ആരെങ്കിലും കണ്ടാലോ?”
ഇവിടെ എന്റെ സമ്മതമില്ലാതെ ആർക്കും പ്രവേശിക്കാനാവില്ല പറമ്പിനുചുറ്റു രണ്ടര മീറ്റർ ഉയരത്തിലാണ് മതില് കെട്ടിയിരിക്കുന്നത്, പിന്നെ ആകെയുള്ള വഴി പടിപ്പുര മാത്രമാ.അതാണെങ്കിൽ ഞാൻ രാവിലെയേ തുറക്കൂ .പിന്നെ അസ്മിന താത്തയുടെ വീട്ടിൽ നിന്നും ഇങ്ങോട്ട് വരാനുള്ള വഴി മാത്രമല്ലെയുള്ളൂ. ആ വഴിയിലൂടെ താത്തയല്ലാതെ വേറെയാരും വരാനും പോകുന്നില്ല.”
നേരം ഒൻപത് മണിയായി ഞാൻ ഇത്തയെ വീട്ടിൽ കൊണ്ടാക്കി തിരിച്ച് ഗസ്റ്റ്ഹൗസിലെത്തി കുറച്ച് നേരം ടിവി കണ്ടു. 10 മണിയോടെ ഉറങ്ങാൻ കിടന്നു.
കോളിംങ്ങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് ഞാനുണർന്നത് നേരം രാവിലെ ആറു മണിയായിരിക്കുന്നു . ചെന്ന് വാതിൽ തുറന്നപ്പോൾ അസ്മിന താത്ത, മൂപ്പത്തി കുളിക്കാനുള്ള തയ്യാറെടുപ്പിലാണ് വന്നിരിക്കുന്നത്.
” കണ്ണാ ഒന്നു വരുമോ എനിയ്ക്ക് ഒറ്റക്കിറങ്ങാനൊരു പേടി കുറേ കാലമായില്ലേ.°
അതിനെന്താ ഇത്ത, ഞാൻ വരാം ഒരു മിനിട്ട് നിൽക്ക് ”
ഞാൻ അകത്ത് പോയി ബ്രഷും പേസ്റ്റുമായി വന്നു, ഞങ്ങൾ ഒരുമിച്ച് കടവിലറങ്ങി
ഞാൻ മുകളിലെ കൽപ്പടവിലിരുന്ന് പല്ലു തേക്കാൻ തുടങ്ങി
ഇത്ത കുളത്തിലറങ്ങി കയ്യിലുണ്ടായിരുന്ന തുണികൾ പടവിൽ വെച്ചു , കാൽ ഉരച്ച് കഴുകുവാൻ തുടങ്ങി .
ഞാൻ കിഴക്കോട്ട് നോക്കി, സൂര്യൻ ഉദിച്ചു വരുന്നതേ ഉള്ളൂ, തുള്ളിമഞ്ഞ് വീണ പുൽക്കൊടികളും പൂക്കളും നല്ല അന്തരീക്ഷം
” ഉമ്മാ” …. എന്നൊരു നിലവിളിയും എന്തോ വെള്ളത്തിൽ വീഴുന്ന ശബ്ദവും കേട്ട് ഞാൻ ഞെട്ടിത്തിരിഞ്ഞ് നോക്കി . ഇത്ത വെള്ളത്തിൽ വീണ് മുങ്ങിയിരിക്കുന്നു. ഞാനും പിന്നാലെ ചാടി പെട്ടന്ന് തന്നെ ഇത്തയെ പൊക്കിയെടുത്ത് പടവിലോട്ട് നീന്തി.
“എന്തു പറ്റി ഇത്ത എന്തിനാ പേടിച്ചത് “

Leave a Reply

Your email address will not be published. Required fields are marked *