പ്രകാശം പരത്തുന്നവള്‍ 4 അനുപമ 2 [മന്ദന്‍രാജ]

Posted by

ബാസ്റ്റിന്‍ എന്നെ വിളിച്ചിട്ടുള്ളൂ …പിന്നെയത് ബാസ് എന്നായി … ഇപ്പൊ ഞാനവള്‍ക്ക് വെറും എഴുത്തുകാരന്‍ മാത്രമല്ലെ … മന്ദന്‍ രാജ … മന്ദന്‍ ..അവളിട്ട പേര്..

വെളുപ്പിന് എഴുന്നേറ്റു , ബ്രെഷ് ചെയ്തിട്ട് പാല് വാങ്ങാനുള്ള പാത്രവുമെടുത്ത്‌ പോയി … അക്ക ആവശ്യപ്പെട്ടില്ലെങ്കിലും പിള്ളേരുടെ പരീക്ഷ ആകുന്നതിനാല്‍ ഞാന്‍ തന്നെയാണ് പാല്‍ വാങ്ങാന്‍ പോകുന്നത് …പാലും വാങ്ങി കൊടുത്തു മുകളിലേക്ക് പോയി കുളി കഴിഞ്ഞിറങ്ങിയപ്പോള്‍ മുറിയില്‍ റോജി ….അവനെന്‍റെ ട്രങ്ക് പെട്ടി തുറന്നു പരിശോധിക്കുവാണ്

” ഡാ … നീയെപ്പൊ വന്നു .. നീയിതെന്താ നോക്കുന്നെ ?’

” ഞാനിപ്പോ വന്നതേയുള്ളൂ ..നീ പാല് വാങ്ങി വന്നു കഴിഞ്ഞപ്പോള്‍ ….”

” നീയെന്താ നോക്കുന്നെ ?’

” ഇത് ?’ റോജി പ്ലാസ്റിക് കവറില്‍ പൊതിഞ്ഞു വെച്ചിരുന്ന എന്‍റെ പാസ്പ്പോര്‍ട്ട് എടുത്തു പൊക്കി കാണിച്ചു

” നാളെ നൈറ്റ് ഞാന്‍ പോകും … കൂടെ നീയുമുണ്ടാവും “

” എടാ ..ഞാന്‍ ..”

” അവളെ ഭയന്നാണോ നീ വരാതിരിക്കുന്നെ? അവളവിടെയില്ല … ഒരു ഹോങ്കോങ്ങ് മീറ്റിംഗ് …പിന്നെ നീയിറങ്ങുവല്ലേ… എനിക്കര്‍ജന്റ് ജോലിയുണ്ടല്‍പം ..വൈകിട്ട് കാണാം ….”

റോജിയതും കൊണ്ട് താഴെക്കിറങ്ങിയപ്പോള്‍ ഒന്നും പറയാനാവാതെ ഞാന്‍ നിന്നു ..നാളെ പോകേണ്ടി വരും ….റോജി നുണ പറഞ്ഞതാകുമോ? അവളവിടെ ഉണ്ടാവുമോ ? “പ്രകാശം പരത്തുന്ന ” കണ്ണുകള്‍ ഉള്ളവള്‍?’

Leave a Reply

Your email address will not be published. Required fields are marked *