പ്രകാശം പരത്തുന്നവള്‍ 4 അനുപമ 2 [മന്ദന്‍രാജ]

Posted by

പ്രകാശം പരത്തുന്നവള്‍ 4 അനുപമ 2 

PRAKASAM PARATHUNNAVAL PART 4 Anupama 2 

PREVIOUS PARTS

ധൃതി പിടിച്ചു എഴുതിയതായത് കൊണ്ട് മനസിനൊരു തൃപ്തി വന്നില്ല . , ഇന്ന് തന്നെ എഴുതിയയച്ചതില്‍ ഉള്ള സംതൃപ്തിയും അനുവെന്തു പറയുമെന്ന ജിജ്ഞാസയും കൂടി ചേര്‍ന്നപ്പോള്‍ ഉറക്കം വന്നില്ല .. അല്‍പം കഴിച്ചത് കൊണ്ടാവാം നല്ല ദാഹം .. അക്ക കുപ്പിയില്‍ വെള്ളം വെച്ചതാണ് … എഴുത്തിന്‍റെ തിരക്കില്‍ വെള്ളം തീര്‍ന്നത് പോലുമറിഞ്ഞില്ല .സമയം നോക്കിയപ്പോള്‍ പന്ത്രണ്ടര ആയിരിക്കുന്നു . താഴേക്കിറങ്ങി … അക്കയെ ബുദ്ധിമുട്ടിക്കാന്‍ തോന്നിയില്ല .. ഇറങ്ങി നടന്നു … ഏതു വഴിക്ക് പോകണം ..ബീച്ച് സൈഡിലൊന്നും ഇപ്പോള്‍ കടകള്‍ ഉണ്ടാവില്ല . അപ്പോഴാണ്‌ കമ്പനിയില്‍ നിന്നും ഇറങ്ങാന്‍ നേരം തേരിനു വരിയാ സാര്‍ എന്ന് ഷീല ചോദിച്ചത് ഓര്‍ത്തത് ..കപാലീശ്വര്‍ കോവിലില്‍ തേരാണ്. പ്രധാന ഉത്സവം അല്ല .. എന്നാലും നല്ല ആളുണ്ടാവും .നേരെ മയിലാപ്പൂര്‍ റോഡിലൂടെ വെച്ച് പിടിച്ചു .. അക്ക പോയിട്ട് നേരത്തെ വന്നിട്ടുണ്ടാവും .. ലസില്‍ എത്തിയപ്പോള്‍ കാളി മുന്നില്‍

” എന്ന സര്‍ ഇന്ത ടൈമിലെ ?” വണ്ടിയില്‍ ആരുമില്ല ,ഞാന്‍ വണ്ടിയില്‍ കയറി

” തൂക്കം വരല കാളി …. അപ്രം പസിക്കത്..തണ്ണിയും കാലി …ശെരി , മയിലാപ്പൂര്‍ പോയി ഏതാവത് സാപ്പിടലാം എന്ന് യോസിച്ചു വന്തെ”

” പസങ്ക അങ്കെ താനിറുക്കെ സാര്‍ .തേര് പാക്കറതുക്ക്….കൂട്ടീട്ടു പോക വന്തെ”

“വാങ്കെ സാര്‍ … പാനീ പൂരി സാപ്പിടലാം ..” കാളി ലസ് സിഗ്നലില്‍ വണ്ടിയൊതുക്കി .. വണ്ടികള്‍ ആ സമയവും ചീറി പായുന്നുണ്ട് …

കാളി പാനി പൂരി വാങ്ങി വന്നു .. ഡിവൈഡറില്‍ ഇരുന്നത് കഴിച്ചു … പകല്‍ അങ്ങനെയിരിക്കുന്നത് ഓര്‍ക്കാന്‍ പോലും പറ്റില്ല .. അപ്പോഴേക്കും കാളിക്ക് വൈഫിന്റെ ഫോണ്‍ വന്നു

” സാര്‍ … നീങ്കെ ടാങ്ക് പക്കം വെയിറ്റ് പണ്ണുങ്ക .. പശങ്കളെ അഴിച്ചിട്ടു സീക്രമാ വരേന്‍”

കാളി പെട്ടന്ന് പാത്രം കാലിയാക്കി പൈസയും കൊടുത്തു പോയി ..അവനങ്ങനെയാണ് … പൈസ കൊടുക്കും … ഇതേ വരെ എന്നെ കൊണ്ട് കൊടുപ്പിച്ചിട്ടില്ല … നല്ല ഓട്ടം എന്‍റെ കെയറോഫില്‍ ഉള്ളത് കൊണ്ടാണോ എന്തോ … വായ്ക്കു രുചിയുള്ളിടത്തെ അവന്‍ നിര്‍ത്താറുമുള്ളൂ… കഴിച്ചു കഴിഞ്ഞു പതിയെ കോവിലിന്റെ അങ്ങോട്ട്‌ നടന്നു .. നല്ല തിരക്കുണ്ട് … ഒരു കുപ്പി വെള്ളവും വാങ്ങി ഒരു ഓരത്തിരുന്നു

സമയം നോക്കാന്‍ മൊബൈല്‍ എടുത്തതാണ് … അനുവിന്റെ മെസ്സേജ്

Leave a Reply

Your email address will not be published. Required fields are marked *